city-gold-ad-for-blogger
Aster MIMS 10/10/2023

ഹോട്ടലില്‍ പട്ടാപ്പകല്‍ കവര്‍ച്ച; പോലീസ് അന്വേഷണം ആരംഭിച്ചു, സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിച്ചു

മഞ്ചേശ്വരം: (www.kasargodvartha.com 17.09.2019) ഹോട്ടലില്‍ പട്ടാപ്പകല്‍ കവര്‍ച്ച. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സി സി ടി വി ദൃശ്യം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കുഞ്ചത്തൂര്‍ തൂമിനാട് ദേശീയപാതയ്ക്കടുത്ത് ബന്തിയോട് അടുക്കയിലെ ഇബ്രാഹിമിന്റെ ഉടമസ്ഥതയില്‍  പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ അറേബ്യന്‍ മെക്സിക്കോയിലാണ് കവര്‍ച്ച നടന്നത്.

എല്ലാ ദിവസവും വൈകിട്ട് നാലു മണി മുതല്‍ പുലര്‍ച്ചെ മൂന്നു മണി വരെയാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് മോഷണ വിവരം ഹോട്ടലുടമ അറിയുന്നത്. ഹോട്ടല്‍ ജീവനക്കാരനായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി ആബിദ് ഹോട്ടലില്‍ ഉറങ്ങുന്നതിനിടെയാണ് രാവിലെയെത്തിയ മോഷ്ടാവ് ഹോട്ടലിന്റെ ഒരു വശത്തെ ഫൈബര്‍ വാതില്‍ പൊളിച്ച് അകത്തു കടന്ന് പണം കൈക്കലാക്കി കടന്നുകളഞ്ഞത്. മോഷ്ടാവിന്റെ ദൃശ്യം പോലീസിന് ലഭിച്ചു. കോഴി ഇറച്ചി വാങ്ങാനായി സൂക്ഷിച്ച 18100 രൂപയാണ് നഷ്ടപ്പെട്ടത്.

ഹോട്ടലില്‍ പട്ടാപ്പകല്‍ കവര്‍ച്ച; പോലീസ് അന്വേഷണം ആരംഭിച്ചു, സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Manjeshwaram, Investigation, Police, Robbery in hotel at Kunjathur
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL