city-gold-ad-for-blogger
Aster MIMS 10/10/2023

ജ്വല്ലറി കവര്‍ച്ചക്കേസില്‍ 3 പ്രതികള്‍ അറസ്റ്റില്‍, 5 പേര്‍ ഓടിരക്ഷപ്പെട്ടു, ആഭരണങ്ങളും ട്രക്കും പിടിച്ചെടുത്തു, അറസ്റ്റിലായത് ജോലിയാവശ്യാര്‍ത്ഥം വിവിധ സംസ്ഥാനങ്ങളില്‍ എത്തി പദ്ധതി തയ്യാറാക്കിയ ശേഷം കവര്‍ച്ച നടത്തി മുങ്ങുന്നവര്‍

പുത്തൂര്‍: (www.kasargodvartha.com 08.09.2019)  ആര്‍ കെ ജ്വല്ലറി കവര്‍ച്ചക്കേസ് പ്രതികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്വര്‍ണം, വെള്ളി ആഭരണങ്ങളും ഒരു കുറ്റകൃത്യത്തിന് ഉപയോഗിച്ച ഐഷര്‍ ട്രക്കും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു. ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ രമേഷ് ഭായ് സിസോഡിയ (32), സുനില്‍ എന്ന സന്ദീപ് (27), രാജസ്ഥാനിലെ ബൂണ്ടി ജില്ലയിലെ ജമീല്‍ എന്ന ചാച്ച (60) എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് പ്രതികള്‍ ഓടിരക്ഷപ്പെട്ടു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

7.05 ലക്ഷം രൂപ വിലമതിക്കുന്ന 185.59 ഗ്രാം സ്വര്‍ണാഭരണങ്ങളും 2.26 ലക്ഷം രൂപ വിലമതിക്കുന്ന 3,972 ഗ്രാം വെള്ളി ആഭരണങ്ങളും 23 ലക്ഷം രൂപ വിലമതിക്കുന്ന ഒരു ട്രക്കുമടക്കം 32.31 ലക്ഷം രൂപയുടെ വസ്തുവകകളാണ് പ്രതികളില്‍ നിന്ന് കണ്ടുകെട്ടിയത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 16ന് പുലര്‍ച്ചെ ഉപ്പിനങ്ങാടിയിലെ ആര്‍ കെ ജ്വല്ലേഴ്‌സില്‍ കവര്‍ച്ച നടന്നത്. 27 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ജ്വല്ലറിയുടെ ഷട്ടറുകള്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. 27 ലക്ഷം രൂപ വിലമതിക്കുന്ന 650.69 ഗ്രാം സ്വര്‍ണാഭരണങ്ങളും ഏഴ് കിലോ വെള്ളി ആഭരണങ്ങളുമാണ് മോഷണം പോയത്.

തുടര്‍ന്ന് ദക്ഷിണ കന്നഡ ജില്ലാ പോലീസ് സൂപ്രണ്ട് കേസ് അന്വേഷണത്തിന് മൂന്ന് ടീമുകളെ നിയോഗിച്ചു. അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ മോഷണത്തിന് ഉപയോഗിച്ച വാഹനത്തെക്കുറിച്ച് പോലീസിന് ചില സൂചനകള്‍ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണവുമായി മുന്നോട്ടുപോയ പോലീസ് സംഘത്തിന് കുറ്റവാളികളിലേക്കെത്തുന്ന കൂടുതല്‍ തെളിവുകള്‍ ലഭിക്കുകയും ചെയ്തു. ഗുജറാത്തിലെ ദാഹോഡിലെ കട്വാരയില്‍ നിന്നാണ് ട്രക്ക് കസ്റ്റഡിയിലെടുത്തത്.

ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദിനകര്‍ ഷെട്ടി, അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ഡോ. വിക്രം അമേറ്റ് എന്നിവരുടെ നിര്‍ദേശപ്രകാരം പുത്തൂര്‍ റൂറല്‍ സിഐ നാഗേഷ് കദ്രി, ഉപിനങ്ങാടി എസ്‌ഐ നന്ദകുമാര്‍ എം എം, പുത്തൂര്‍ ടൗണ്‍ സ്‌റ്റേഷന്‍ എഎസ്‌ഐ ചിദാനന്ദ റായ്, ജില്ലാ ക്രൈം ഇന്റലിജന്‍സ് ബ്യൂറോയിലെ പ്രവീണ്‍ ദേവദിഗ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്. ജില്ലാ പോലീസ് സൂപ്രണ്ട് ലക്ഷ്മി പ്രസാദിന്റെ മാര്‍ഗനിര്‍ദേശവും കുറ്റവാളികളെ പിടികൂടുന്നതില്‍ ഏറെ സഹായകമായി.

കുപ്രസിദ്ധ കുറ്റവാളികളാണ് അറസ്റ്റിലായവരെന്ന് പോലീസ് പറഞ്ഞു. ജോലിയാവശ്യാര്‍ത്ഥം വിവിധ സംസ്ഥാനങ്ങളില്‍ എത്തുകയും കൃത്യമായ പ്ലാനിംഗോടുകൂടി പദ്ധതി തയ്യാറാക്കിയ ശേഷം നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പായി കവര്‍ച്ച നടത്തുകയുമാണ് ഇവരുടെ രീതി. ഗുജറാത്തിലെ റാലിയതിയും രാജസ്ഥാനിലെ ദിവോളിയുടെ ഈ മോഷ്ടാക്കളുടെ താവളം.

ജ്വല്ലറി കവര്‍ച്ചക്കേസില്‍ 3 പ്രതികള്‍ അറസ്റ്റില്‍, 5 പേര്‍ ഓടിരക്ഷപ്പെട്ടു, ആഭരണങ്ങളും ട്രക്കും പിടിച്ചെടുത്തു, അറസ്റ്റിലായത് ജോലിയാവശ്യാര്‍ത്ഥം വിവിധ സംസ്ഥാനങ്ങളില്‍ എത്തി പദ്ധതി തയ്യാറാക്കിയ ശേഷം കവര്‍ച്ച നടത്തി മുങ്ങുന്നവര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Karnataka, news, Mangalore, Puthur, Robbery, case, arrest, Jweller-robbery, Puttur: Theft from jewellery store – Three arrested , ornaments seized.    < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL