city-gold-ad-for-blogger
Aster MIMS 10/10/2023

പ്രളയ ബാധിത പ്രദേശങ്ങളിലെ പഠിതാക്കള്‍ക്കുള്ള പേപ്പര്‍ പേനകള്‍ സബ്കലക്ടര്‍ക്ക് കൈമാറി; പേനകള്‍ വയനാട്ടിലെ വിദ്യാലയങ്ങള്‍ക്ക്

കാഞ്ഞങ്ങാട്: (www.kasargodvartha.com 18.09.2019) ഹരിതകേരളം മിഷന്റെയും ഹോസ്ദുര്‍ഗ് ജില്ലാ ജയിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കിവരുന്ന 'സ്‌നേഹത്തൂലിക-ഹരിതാക്ഷരം' പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ആയിരത്തോളം പേപ്പര്‍ പേനകള്‍ സബ്കലക്ടര്‍ അരുണ്‍ കെ വിജയന് കൈമാറി. വയനാട് ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ വിദ്യാലയങ്ങളിലെ പഠിതാക്കള്‍ക്ക് ഈ പേനകള്‍ വിതരണം ചെയ്യും.

ജയിലിലെ അന്തേവാസികളുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കുക, മാലിന്യ പരിപാലനത്തിന്റെ സന്ദേശങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ എത്തിക്കുക, പ്രളയത്തെ തുടര്‍ന്ന് കഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് ചെറു സഹായം നല്‍കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് 'സ്‌നേഹത്തൂലിക-ഹരിതാക്ഷരം' പദ്ധതി നടപ്പിലാക്കിയത്.

ചടങ്ങില്‍ ജയില്‍ സൂപ്രണ്ട് കെ വേണു അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ എം പി സുബ്രഹ്മണ്യന്‍ മുഖ്യപ്രഭാഷണം നടത്തി.

ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ രാജീവന്‍ വി, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഷബിന്‍ എം, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ അഭിരാജ് എ പി, ഹരിതകേരളം മിഷന്‍ വൈ പി അശ്വിനി കെ എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് സൂപ്രണ്ട് എം ശ്രീനിവാസന്‍ സ്വാഗതവും അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ വിജിത്ത് പുതുക്കുടി നന്ദിയും പറഞ്ഞു.
 പ്രളയ ബാധിത പ്രദേശങ്ങളിലെ പഠിതാക്കള്‍ക്കുള്ള പേപ്പര്‍ പേനകള്‍ സബ്കലക്ടര്‍ക്ക് കൈമാറി; പേനകള്‍ വയനാട്ടിലെ വിദ്യാലയങ്ങള്‍ക്ക്

Keywords:  Kerala, kasaragod, news, Kanhangad, Jail, Haritha keralam mission, Paper Pens, Wayanad, Flood areas, Paper pens were handed out to learners in flood-affected areas

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL