Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇടയിലക്കാട് കാവിലെ നൂറു കണക്കിന് വാനരന്മാര്‍ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയൊരുക്കി നാട്ടുകാരും കുട്ടികളും

ഇടയിലക്കാട് കാവിലെ നൂറു കണക്കിന് വാനരന്മാര്‍ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയൊരുക്കി നാട്ടുകാരും കുട്ടികളും. ഇടയിലെക്കാട് നവോദയ Kasaragod, Kerala, news, Trikaripur, Natives, Onam-celebration, Onam Sadhya for Monkeys
തൃക്കരിപ്പൂര്‍: (www.kasargodvartha.com 12.09.2019) ഇടയിലക്കാട് കാവിലെ നൂറു കണക്കിന് വാനരന്മാര്‍ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയൊരുക്കി നാട്ടുകാരും കുട്ടികളും. ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം ബാല വേദിയുടെ ആഭിമുഖ്യത്തിലാണ് ചോറ്, പഴം, കാരറ്റ്, ബീറ്റ്റൂട്ട്, തണ്ണിമത്തന്‍, പൈനാപ്പിള്‍, ഫാഷന്‍ ഫ്രൂട്ട്, കക്കിരി, പപ്പായ തുടങ്ങിയ പന്ത്രണ്ടോളം പഴവര്‍ഗങ്ങളടങ്ങിയ വിഭവങ്ങള്‍ ഒരുക്കി മാതൃകയായത്.

കാവിനരികിലായി ഡസ്‌കുകളും കസേരകളും നിരത്തി വാഴയിലകളിലാണ് സദ്യ വിളമ്പിയത്. പൂക്കളേന്തി പൂവിളികളുമായി കാവ് പരിസരത്തെത്തിയ ബാലവേദി കുരുന്നുകളാണ് വിഭവങ്ങള്‍ വിളമ്പിയത്. വാനരരുടെ പ്രജനന ശേഷിയെ നശിപ്പിക്കുന്ന ബേക്കറി പലഹാരങ്ങളും ഉപ്പു ചേര്‍ത്ത വിഭവങ്ങളും വിനോദ സഞ്ചാരികള്‍ നല്‍കുന്നതിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് ഇങ്ങനെ കൗതുകം നിറഞ്ഞ സദ്യ ഒരുക്കിയത്.

വാനര സംഘത്തിന് നിത്യവും ഉപ്പു ചേര്‍ക്കാത്ത ചോറൂട്ടുന്ന ചാലില്‍ മാണിക്കവും കുട്ടികള്‍ക്കൊപ്പം സദ്യയൊരുക്കാനുണ്ടായിരുന്നു. വിദൂര പ്രദേശങ്ങളില്‍ നിന്നായി നൂറുകണക്കിനാളുകളാണ് വേറിട്ട ഈ വാനരസദ്യ കാണാനെത്തിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Trikaripur, Natives, Onam-celebration, Onam Sadhya for Monkeys
  < !- START disable copy paste -->