city-gold-ad-for-blogger
Aster MIMS 10/10/2023

വിഭവ സമൃദ്ധമായ സദ്യ, വര്‍ണ മനോഹരമായ പൂക്കളം; നാടെങ്ങും വിപുലമായി ഓണം ആഘോഷിച്ചു, മലയാളത്തനിമ കൈവിടാതെ ഗള്‍ഫ് പ്രവാസികളും

കാസര്‍കോട്: (www.kasargodvartha.com 11.09.2019) വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയും വര്‍ണ മനോഹരമായ പൂക്കളമൊരുക്കിയും നാടെങ്ങും വിപുലമായി ഓണം ആഘോഷിച്ചു. അതോടൊപ്പം മലയാളത്തനിമ കൈവിടാതെ ഗള്‍ഫ് പ്രവാസികളും ഓണമാഘോഷിച്ചു. വിവിധ സംഘടനകളുടെയും ക്ലബുകളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന ഓണപ്പരിപാടികളാണ് സംഘടിപ്പിച്ചത്. ഗള്‍ഫില്‍ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ നാവില്‍ കൊതിയൂറും വിവിധ തരം പായസങ്ങളും ഓണസദ്യയും ഒരുക്കി ഓണം കെങ്കേമമാക്കി.

പച്ചക്കറിക്ക് വില അല്‍പം കൂടുതലായിരുന്നുവെങ്കിലും സദ്യയെ അത് ഒരു തരത്തിലും ബാധിച്ചില്ല. കോടിയുടുത്ത്, സൗഹൃദങ്ങള്‍ പുതുക്കി ഒരുമയുടെ സന്ദേശം പകര്‍ന്ന് കെങ്കേമമായി തന്നെ ലോകത്തിന്റെ വിവിധ കോണുകളിലുള്ള മലയാളികള്‍ ഓണം കൊണ്ടാടി.

വിഭവ സമൃദ്ധമായ സദ്യ, വര്‍ണ മനോഹരമായ പൂക്കളം; നാടെങ്ങും വിപുലമായി ഓണം ആഘോഷിച്ചു, മലയാളത്തനിമ കൈവിടാതെ ഗള്‍ഫ് പ്രവാസികളും

ആവേശമുണര്‍ത്തി കുമ്പളയില്‍ ഓണാഘോഷം

കുമ്പള: കുമ്പള മീപ്പിരി സെന്ററില്‍ വ്യാപാരികളുടെ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു. രാവിലെ പൂക്കളമൊരുക്കിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.

വൈകുന്നേരം കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. ആവേശം നിറഞ്ഞ മത്സരത്തില്‍ ഫാരിസ് കുമ്പള, മുസാഫലി, അപുളു എന്നിവര്‍ ജേതാക്കളായി. വിജയികള്‍ക്ക് ഇബ്രാഹിം ബത്തേരി, പള്ളിക്കുഞ്ഞി, ഷിബു ആരിക്കാടി, എം എ  മൂസ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

വ്യാപാരികളായ റംഷീദ്, സാബിത്ത്, ഫിറോസ്, ബാഷിര്‍, ഇര്‍ഷാദ്, അന്‍വര്‍, റിയാസ്, അന്‍സാര്‍, ഫാരിസ്, മഷ്‌റൂം, മനാഫ്, ബാത്തി എന്നിവര്‍ നേതൃത്വം നല്‍കി.

വിഭവ സമൃദ്ധമായ സദ്യ, വര്‍ണ മനോഹരമായ പൂക്കളം; നാടെങ്ങും വിപുലമായി ഓണം ആഘോഷിച്ചു, മലയാളത്തനിമ കൈവിടാതെ ഗള്‍ഫ് പ്രവാസികളും


വൃദ്ധ അമ്മമാരോടൊപ്പം ഓണാം ആഘോഷിച്ച് ഡി വൈ എഫ് ഐ 

ബദിയടുക്ക: ഡി വൈ എഫ് ഐ ബദിയടുക്കയില്‍ ഇത്തവണ ഓണം ആഘോഷിച്ചത് അമ്മമാരോടൊപ്പം. അപ്പര്‍ ബസാര്‍ യൂണിറ്റാണ് വൃദ്ധ അമ്മമാരോടൊപ്പം ഓണാഘോഷം നടത്തിയത്.

ബദിയടുക്കയില്‍ പ്രവര്‍ത്തിക്കുന്ന അസീസി സ്നേഹാലയത്തിലെ അമ്മമാരുടെ കൂടെയാണ് ഓണസദ്യ, പൂക്കളം, ഓണക്കോടി, നാടന്‍പാട്ടുകള്‍, ഡാന്‍സ് എന്നിവയൊരുക്കി പ്രവര്‍ത്തകര്‍ ഓണാഘോഷം സംഘടിപ്പിച്ചത്. മധുരമുള്ള ഈ ഓണാഘോഷത്തെ അഭിന്ദന വാക്കുകള്‍ കൊണ്ടാണ് അമ്മമാര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചത്.

ചടങ്ങില്‍ മേഖല സെക്രട്ടറി സുജിത്ത് അധ്യക്ഷത വഹിച്ചു. ബദിയടുക്ക എസ് ഐ അനീഷ്, തിരുപതി ഭട്ട്, സ്ഥാപനത്തിന്റെ മേധാവി സിസ്റ്റര്‍ ബീന, കെ ജഗന്നാഥ ഷെട്ടി, പ്രകാശ് അമ്മണ്ണായ, കൃഷ്ണ ബദിയടുക്ക, നാസിറുദ്ദീന്‍ മലങ്കര, സച്ചിന്‍ രാജ്, ഹസന്‍ ബദിയടുക്ക, നാരായണന്‍, പി രഞ്ജിത്ത്, സുബൈര്‍, ശ്രീകാന്ത്, അബു, ചന്ദ്രന്‍ പൊയ്യകണ്ടം, സനദ് എന്നിവര്‍ സംസാരിച്ചു. സദന്‍ ബദിയടുക്ക സ്വാഗതം പറഞ്ഞു.

വിഭവ സമൃദ്ധമായ സദ്യ, വര്‍ണ മനോഹരമായ പൂക്കളം; നാടെങ്ങും വിപുലമായി ഓണം ആഘോഷിച്ചു, മലയാളത്തനിമ കൈവിടാതെ ഗള്‍ഫ് പ്രവാസികളും


ഓണക്കിറ്റ് വിതരണവുമായി എന്‍ എസ് എസ് യൂണിറ്റ്

കുമ്പള: ധര്‍മത്തടുക്ക ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഹരിത ഗ്രാമമായ മേപോട് ഗ്രാമത്തില്‍ ഓണക്കിറ്റ് വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ചനിയ പാഡി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ എസ് എന്‍ ഭട്ട് അധ്യക്ഷത വഹിച്ചു, പ്രിന്‍സിപ്പല്‍ രാമചന്ദ്ര ഭട്ട്, ഹെഡ്മാസ്റ്റര്‍ ഗോവിന്ദ ഭട്ട്, ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി രവിലോചന എന്നിവര്‍ സംസാരിച്ചു. ഇ ഉണ്ണികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Onam-celebration, Onam celebrated
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL