city-gold-ad-for-blogger
Aster MIMS 10/10/2023

കാഞ്ഞങ്ങാട് നഗരത്തിലെ അനധികൃത പാര്‍ക്കിംഗ് വാഹനങ്ങളെ പൂട്ടാന്‍ പുതിയ സംവിധാനം വരുന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com 15.09.2019)  കാഞ്ഞങ്ങാട് നഗരത്തിലെ അനധികൃത പാര്‍ക്കിംഗ് വാഹനങ്ങളെ പൂട്ടാന്‍ സംവിധാനം വരുന്നു. നോ പാര്‍ക്കിംഗ് ഏരിയകളിലും ഫുട്പാത്തുകളിലും, വാഹനം പാര്‍ക്കു ചെയ്ത് പോകുന്നവരും, ദുര യാത്ര പോകുന്നവര്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ വാഹനം അലക്ഷ്യമായിടന്നവരും ശ്രദ്ധിക്കുക, തിരികെയെത്തുമ്പോള്‍ അവിടെ വാഹനം ഉണ്ടാവില്ല. കാരണം ട്രാഫിക് പരിഷ്‌ക്കരണത്തിന്റെ ഭാഗമായി നിയമപരമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ചാലെ അനധികൃത പാര്‍ക്കിംഗില്‍ എര്‍പ്പെട്ട വാഹനം തിരികെ ഉടമസ്ഥന് ലഭിക്കുകയുള്ളു. അനധികൃത പാര്‍ക്കിംഗുകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയും പോലീസും അനധികൃത വാഹനങ്ങളെ പൂട്ടാന്‍ ലോക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.

തിരക്കുപിടിച്ച നഗരത്തിലെ ഫുട്പാത്തിലും, നോ പാര്‍ക്കിംഗ് മേഖലകളിലും വാഹനം പാര്‍ക്ക് ചെയ്തുപോകുന്നവരെ തളയ്ക്കാന്‍ കാഞ്ഞങ്ങാട്  നഗരസഭയും  ട്രാഫിക് പോലീസ് ആവിഷ്‌കരിച്ച ' നോ പാര്‍ക്കിംഗ് ഓപറേഷന്‍ കാഞ്ഞങ്ങാട് നഗരത്തില്‍ നടപ്പാക്കുകയാണ്. ഫുട്പാത്തുകള്‍ ഒഴിപ്പിച്ച് അവ പൂര്‍ണമായും കാല്‍നടയാത്രക്കാര്‍ക്ക് വിട്ടുകൊടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഒരു ഓഫീസറുടെ നേതൃത്വത്തിലുള്ള ട്രാഫിക് പോലീസ്  ടീം റിക്കവറി വാനുമായി നഗരത്തില്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും. അനധികൃത പാര്‍ക്കിംഗ് എവിടെ ശ്രദ്ധയില്‍പ്പെട്ടാലും വാഹനം കോളുത്തിവലിച്ച് നീക്കും. നിയമലംഘനത്തിന് ഈ ടീം പിഴ സ്വീകരിക്കില്ല. നഗരത്തില്‍ അനവധി പാര്‍ക്കിംഗ് മേഖലകള്‍ ഉണ്ടായിട്ടും തോന്നുന്നിടത്ത് വാഹനം പാര്‍ക്കുചെയ്ത് ഗതാഗതം തടസപ്പെടുത്തുന്ന പ്രവണത വര്‍ധിച്ചു വരുന്നതിനാലാണ് ''നോ പാര്‍ക്കിംഗ് ഓപറേഷന്‍' ആരംഭിക്കുന്നതെന്ന് നഗരസഭ ചെയര്‍മാന്‍ വി വി രമേശനും ഡി വൈഎസ്.പി പി.കെ സുധാകരനും പറഞ്ഞു.

കാഞ്ഞങ്ങാട് നഗരത്തിലെ അനധികൃത പാര്‍ക്കിംഗ് വാഹനങ്ങളെ പൂട്ടാന്‍ പുതിയ സംവിധാനം വരുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kanhangad, Vehicle, kasaragod, Kerala, news, Top-Headlines, New Traffic Rule Sarted in Kanhangad town   < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL