ദക്ഷിണ കന്നഡയില്‍ കനത്ത മഴ തുടരുന്നു, നദികള്‍ കരകവിഞ്ഞു, അര്‍ധരാത്രി വീടിന് മുകളില്‍ മരം വീണ് ഭാര്യയ്ക്കും ഭര്‍ത്താവിനും പരിക്ക്
Sep 8, 2019, 12:46 IST
മംഗളൂരു:(www.kasargodvartha.com 08/09/2019) ദക്ഷിണ കന്നഡയില്‍ കനത്ത മഴ തുടരുന്നു. ശനിയാഴ്ച മുതലാണ് മഴ ശക്തിയാര്‍ജിച്ചത്. ജില്ലയിലെ പല പ്രദേശങ്ങളിലും നല്ല മഴയാണ് ലഭിക്കുന്നത്. പലയിടത്തും നദികള്‍ കരകവിഞ്ഞൊഴുകുകയാണ്.
ജില്ലയിലെ സുബ്രഹ്മണ്യത്തും പരിസരത്തും അതിശക്തമായ മഴയാണ് പെയ്യുന്നത്. ഇവിടെ കുമാരധാര നദി ശനിയാഴ്ച വൈകുന്നേരത്തോടെ കരകവിഞ്ഞു. സുള്ള്യ, പുത്തൂര്‍, ബെല്‍ത്തങ്ങടി, ബണ്ട്വാള്‍, വേനൂര്‍, മദന്ത്യാര് എന്നിവിടങ്ങളില്‍ അതിശക്തമായ മഴ പെയ്യുമ്പോള്‍ ഉഡുപ്പി ജില്ലയില്‍ ശനിയാഴ്ച മുഴുവന്‍ സാധാരണ മഴയായിരുന്നു.
കല്‍മഡ്ക ബാലേഗുഡ്ഡെയില് നാരായണ നായിക്കിന്റെ വീടും ഷെഡും മരം വീണ് തകര്‍ന്നു. വെള്ളിയാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. വീടിനുള്ളില്‍ ഉറങ്ങുകയായിരുന്ന നാരായണ നായിക്കിന്റെ നെഞ്ചിനും ഭാര്യ പാര്‍വതിക്ക് തലയ്ക്കും പരിക്കേറ്റു. ഇരുവരെയും ഉടന്‍ തന്നെ സുള്ള്യയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Mangalore, National, Rain, Injured, Husband, Wife, Govt.Hospital, Mangaluru: Rainfall picks momentum in coastal Karnataka