വന്‍ സാമ്പത്തിക കുറ്റകൃത്യത്തില്‍ പങ്കെന്ന് സൂചന; യുവാവിനെ കര്‍ണാടക ക്രൈംബ്രാഞ്ച് തന്ത്രപൂര്‍വ്വം പൊക്കി
Sep 17, 2019, 10:36 IST
കാസര്‍കോട്: (www.kasargodvartha.com 17.09.2019) വന്‍ സാമ്പത്തിക കുറ്റകൃത്യത്തില്‍ പങ്കെന്ന് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മേല്‍പറമ്പ് ചെമ്പരിക്കയിലെ തസ്ലീമിനെ (38) കര്‍ണാടക ക്രൈംബ്രാഞ്ച് തന്ത്രപൂര്‍വ്വം കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് കര്‍ണാടക ക്രൈംബ്രാഞ്ച് കാസര്‍കോട്ട് നിന്നും തന്ത്രപൂര്‍വ്വം തസ്ലീമിനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തത്. തസ്ലീമിനെ വിശദമായി ചോദ്യം ചെയ്തു വരുന്നതായാണ് കര്‍ണാടക ക്രൈംബ്രാഞ്ച് നല്കുന്ന സൂചന.
ഒരു ഇടപാട് നടത്താനുണ്ടെന്ന് പറഞ്ഞ് ക്രൈംബ്രാഞ്ച് കെണി ഒരുക്കുകയും തസ്ലീം സുഹൃത്തിനെയും കൂട്ടി സ്വന്തം കാറില്‍ കര്ണാടകയിലെത്തുകയുമായിരുന്നു. നേരത്തെ തസ്ലീമിനെ ഡല്‍ഹി പോലീസ് ഗുരുതരമായ ഒരു കുറ്റകൃത്യ കേസില്‍ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും ആഴ്ചകള്‍ക്കുള്ളില്‍ ഊരിപോരുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ തസ്ലീം നേരത്തെ ദുബൈയിലായിരുന്നപ്പോള്‍ ദുബൈ പോലീസിന്റെയും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെയും ഏജന്റായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് തസ്ലീം തന്നെ അവകാശപ്പെട്ടിരുന്നു. റോയുടെ തിരിച്ചറിയല്‍ കാര്‍ഡും ഇയാളുടെ കൈയ്യില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. തസ്ലീമിനെയും സുഹൃത്തിനെയും ആരോ തട്ടികൊണ്ടു പോയതാണെന്ന് സംശയിച്ച് ബന്ധുക്കള്‍ മേല്‍പ്പറമ്പ് പോലീസില്‍ പരാതി നല്‍കാനായി എത്തിയെങ്കിലും കര്‍ണാടക ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ് തസ്ലീം ഉള്ളതെന്ന് മനസിലാക്കി ബന്ധുക്കള്‍ പരാതി നല്‍കാതെ മടങ്ങുകയായിരുന്നുവെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Karnataka, Youth, custody, Police, Kasaragod youth taken to custody by Crime branch
< !- START disable copy paste -->