Join Whatsapp Group. Join now!
Aster MIMS 10/10/2023

ഭൂചലനമെന്ന് നാട്ടുകാര്‍; വീടുകളില്‍ നിന്നും സാധനങ്ങള്‍ നിലത്തുവീണ് പൊട്ടി, വാതിലുകളും ജനലുകളും തനിയേ അടഞ്ഞുതുറന്നു

മീത്തല്‍ തൊട്ടിയില്‍ ഭൂചലനമുണ്ടായതായി നാട്ടുകാര്‍. വീടുകളില്‍ നിന്നും സാധനങ്ങള്‍ നിലത്തുവീണ് പൊട്ടുകയും വാതിലുകളും Kasaragod, Kerala, news, Top-Headlines, poochakadu, Earthquake in Poochakkad
പൂച്ചക്കാട്: (www.kasargodvartha.com 17.09.2019) മീത്തല്‍ തൊട്ടിയില്‍ ഭൂചലനമുണ്ടായതായി നാട്ടുകാര്‍. വീടുകളില്‍ നിന്നും സാധനങ്ങള്‍ നിലത്തുവീണ് പൊട്ടുകയും വാതിലുകളും ജനലുകളും തനിയേ അടഞ്ഞുതുറക്കുകയും ചെയ്തതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി. ചൊവ്വാഴ്ച വൈകുന്നേരം 7.30 മണിയോടെയാണ് സംഭവം. 15 ഓളം വീടുകളിലെ സാധനങ്ങള്‍ നിലത്തുവീണ് പൊട്ടുകയും വാതിലുകളും ജനലുകളും തനിയേ അടഞ്ഞുതുറക്കുകയും ചെയ്തതോടെ വീട്ടുകാര്‍ പരിപ്രാന്തരായി ഓടുകയായിരുന്നു.

കുട്ടികള്‍ കൂട്ടമായി നിലവിളിക്കുന്നത് കേട്ട് ജനങ്ങള്‍ ഓടിയെത്തി. സംഭവമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പൂച്ചക്കാട് ചിറക്കാല്‍ പാലത്തിനടുത്ത് ഉയര്‍ന്ന സ്ഥലത്താണ് വീടുകള്‍ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ നാരായണന്‍, രാഘവന്‍, ഭാസ്‌ക്കരന്‍, കാര്‍ത്ത്യായനി, സുബൈര്‍, റെയില്‍വെ കൃഷ്ണന്‍, കുട്ടിയന്‍, ബാലകൃഷ്ണന്‍ തുടങ്ങിയവരുടെ വീടുകളിലാണ് ഭൂചലനമുണ്ടായത്.

മറ്റു അനിഷ്ട സംഭവമൊന്നുമില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച സാമൂഹ്യ പ്രവര്‍ത്തകന്‍ സുകുമാരന്‍ പൂച്ചക്കാട് കാസര്‍കോട് വാര്‍ത്തയെ അറിയിച്ചു. കാസര്‍കോട്ട് ഭൂചലനത്തിന്റെ പ്രതീതിയുണ്ടായതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ആളപായമുണ്ടായിട്ടില്ലെന്നും ഭൂചലനമാണെന്ന സ്ഥിരീകരണം ഇനിയും ലഭിച്ചിട്ടില്ലെന്നുമാണ് സംസ്ഥാന ദുരന്തനിവാരണ കണ്‍ട്രോള്‍ റൂമില്‍ നിന്നും ലഭിക്കുന്ന വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, poochakadu, Earthquake in Poochakkad
  < !- START disable copy paste -->