City Gold
news portal
» » » » » » » » » ഗള്‍ഫുകാരനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയായ കുപ്രസിദ്ധ ക്രിമിനല്‍ ഡിക്കി അമ്മി പിടിയില്‍

ബന്തിയോട്: www.kasargodvartha.com 14/09/2019) ഗള്‍ഫുകാരനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയായ കുപ്രസിദ്ധ ക്രിമിനല്‍ ഡിക്കി അമ്മി പിടിയിലായി. കേരളത്തിലും കര്‍ണാടകയിലുമായി നിരവധി കേസുകളില്‍ പ്രതിയായ കൊടുംക്രിമിനല്‍ അമീര്‍ എന്ന ഡിക്കി അമ്മി (30) ആണ് കൈക്കമ്പ കണ്ണാടിപ്പാറയില്‍ വെച്ച് പിടിയിലായത്.

ബന്തിയോട് വെച്ച് ഷിറിയയിലെ സിദ്ദീഖിനെ (34) തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് ഡിക്കി അമ്മി. കേസില്‍ ബായാര്‍ മുളിഗദെയിലെ സൈനുല്‍ ആബിദ് (25) ഉള്‍പ്പെടെ രണ്ട് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. മറ്റു പ്രതികള്‍ക്കായി പോലീസ് ഊര്‍ജിതമായി അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഡിക്കി അമ്മി പിടിയിലായത്.


മോഷണം, വീടാക്രമണം, തട്ടിക്കൊണ്ടുപോകല്‍, തോക്കുകാട്ടി ഭീഷണിപ്പെടുത്തി പണം തട്ടല്‍, മയക്കുമരുന്ന് കടത്ത്, മദ്യക്കടത്ത്, വധശ്രമം ഉള്‍പ്പെടെ കുമ്പളയില്‍ 10 കേസുകളിലും മഞ്ചേശ്വരത്ത് നാലും കാസര്‍കോട് രണ്ടും കേസുകളില്‍ പ്രതിയാണ് അമീര്‍.

ഇതുവരെ പോലീസിനെ കബളിപ്പിച്ച് ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. കൂട്ടാളികള്‍ പലരും വിവിധ കേസുകളിലായി ജയിലിലായതോടെ ഒറ്റപ്പെട്ട അമീര്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് പെര്‍മുദ ഭാഗത്തെ ഒരു വനത്തില്‍ കഴിയുകയായിരുന്നുവെന്നാണ് വിവരം. യഥാസമയം ഭക്ഷണവും മയക്കുമരുന്നും കിട്ടാതെ അസ്വസ്ഥനായിരുന്നു അമീറെന്നും വിവരമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം അമീറിന്റെ സുഹൃത്ത് പെര്‍മുദെയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണവുമായി പോകുന്നത് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതോടെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ശനിയാഴ്ച രാവിലെ ബേക്കൂറിലെ ബന്ധുവീട്ടില്‍ അമീര്‍ ഉള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് വേഷം മാറി കാറില്‍ ഇവിടെ എത്തുകയായിരുന്നു. കാര്‍ കണ്ടതോടെ അമീര്‍ വീടിന്റെ പിറകുവശം വഴി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് അമീറിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കുമ്പള സിഐ രാജീവന്‍ വലിയവളപ്പ്, ക്രൈം എസ്ഐ രത്നാകരന്‍ പെരുമ്പള, പോലീസുകാരായ അഭിലാഷ്, പ്രതീഷ് ഗോപാലന്‍, ലിനീഷ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. പള്ളിയില്‍ നിന്നും നിസ്‌കരിച്ച് കാറിനടുത്തേക്ക് പോവുകയായിരുന്ന സിദ്ദീഖിനെ രണ്ടു കാറുകളിലായെത്തിയ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. തന്റെ സഹോദരന്‍ സത്താറുമായുള്ള ഇടപാടുമായി ബന്ധപ്പെട്ട് ആളുമാറിയാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നാണ് സിദ്ദീഖ് നേരത്തെ കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Bandaduka, Kasaragod, Kerala, Kidnap, Police, Accused, Dikki Ameer held 

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date