city-gold-ad-for-blogger
Aster MIMS 10/10/2023

അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ ഉടന്‍ നീക്കണമെന്ന് സി പി എം

കാസര്‍കോട്: (www.kasargodvartha.com 04.09.2019) ചെര്‍ക്കള- ജാല്‍സൂര്‍ സംസ്ഥാന പാതയില്‍ അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ നീക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. മുള്ളേരിയ പെരിയടുക്കയില്‍ ബുധനാഴ്ച ഓടുന്ന കാറിന് മുകളില്‍ കൂറ്റന്‍ മരം വീണു സാജിദ് എന്ന യുവാവ് മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതുപോലുള്ള ദാരുണസംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുത്. കാറഡുക്ക മുതല്‍ മുള്ളേരിയ വരെയുള്ള ഭാഗങ്ങളില്‍ നിരവധി മരങ്ങളാണ് റോഡരികില്‍ അപകട സാധ്യതയോടെ നില്‍ക്കുന്നത്. മുമ്പും അപകടങ്ങള്‍ക്ക് മരങ്ങള്‍ കാരണമുണ്ടായിട്ടുണ്ട്.

റോഡരികില്‍ അപകടം വിളിച്ചു വരുത്തുന്ന മരങ്ങളും മറ്റും നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. ആ കമ്മിറ്റി അടിയന്തരമായി ചേര്‍ന്നു റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്നതും അപകടഭീഷണി ഉയര്‍ത്തുന്നതുമായ മരങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും എം വി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ ഉടന്‍ നീക്കണമെന്ന് സി പി എം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, CPM, Accident, CPM demands to cut accidental threatening trees
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL