Join Whatsapp Group. Join now!
Aster MIMS 10/10/2023

ബുള്ളറ്റ് റേസ് ചെയ്തതിന്റെ പേരില്‍ സംഘര്‍ഷം: അടിയേറ്റയാള്‍ക്ക് കിടത്തി ചികിത്സ ആവശ്യമുള്ള പരിക്കില്ലെന്ന് ഡോക്ടര്‍ പറഞ്ഞതോടെ ആശുപത്രിയിലും ബഹളം, പോലീസെത്തി രംഗം ശാന്തമാക്കി

ബുള്ളറ്റ് റേസ് ചെയ്തതിന്റെ പേരില്‍ നെല്ലിക്കുന്ന് ജംഗ്ഷനില്‍ ഇരുചേരികളായി തിരിഞ്ഞുണ്ടായ അക്രമത്തില്‍ അടിയേറ്റ യുവാവിന് കിടത്തി ചികിത്സ ആവശ്യമുള്ള പരിക്കില്ലെന്ന് ഡോക്ടര്‍Kerala, Nellikunnu, kasaragod, Clash, Top-Headlines, Youth, General-hospital, Clash in Nellikkunnu: Attacked victim's group made sound in hospital
നെല്ലിക്കുന്ന്: (www.kasargodvartha.com 11.09.2019) ബുള്ളറ്റ് റേസ് ചെയ്തതിന്റെ പേരില്‍ നെല്ലിക്കുന്ന് ജംഗ്ഷനില്‍ ഇരുചേരികളായി തിരിഞ്ഞുണ്ടായ അക്രമത്തില്‍ അടിയേറ്റ യുവാവിന് കിടത്തി ചികിത്സ ആവശ്യമുള്ള പരിക്കില്ലെന്ന് ഡോക്ടര്‍ പറഞ്ഞതോടെ ആശുപത്രിയിലും ബഹളമുണ്ടായി. സംഘര്‍ഷാവസ്ഥയിലേക്ക് കടന്നതോടെ പോലീസെത്തി രംഗം ശാന്തമാക്കി.

ബുധനാഴ്ച സന്ധ്യയോടെയാണ് നെല്ലിക്കുന്ന് ജംഗ്ഷനില്‍ സംഘര്‍ഷാവസ്ഥയുണ്ടായത്. ബുള്ളറ്റ് റെയ്‌സ് ചെയ്ത് പ്രകോപനം സൃഷ്ടിച്ചെന്നാരോപിച്ച് യുവാക്കള്‍ സംഘം ചേര്‍ന്ന് ബുള്ളറ്റ് ഓടിച്ച യുവാവിനെ തല്ലുകയായിരുന്നുവെന്നാണ് പറയുന്നത്. തുടര്‍ന്ന് ഇരുചേരികളിലായി നിരവധി പേര്‍ സംഘടിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായെങ്കിലും പോലീസ് സ്ഥലത്തെത്തി യുവാക്കളെ വിരട്ടിയോടിക്കുകയായിരുന്നു.

എന്നാല്‍ രാത്രിയോടെ കാസര്‍കോട് ജനറലാശുപത്രിയിലെത്തിയ അടിയേറ്റയാള്‍ കിടത്തി ചികിത്സ ആവശ്യപ്പെട്ടെങ്കിലും ചെറിയ പരിക്കാണെന്ന് പറഞ്ഞ് ഡോക്ടര്‍ ആവശ്യം നിരസിച്ചതോടെയാണ് ബഹളം ഉണ്ടായത്.


Related News: ബുള്ളറ്റ് റെയ്‌സ് ചെയ്ത് യുവാക്കളെത്തി; ഒരാളെ തല്ലിയെന്നാരോപിച്ച് ഇരുചേരികളിലായി, സംഘര്‍ഷാവസ്ഥ, പോലീസെത്തി വിരട്ടിയോടിച്ചു, ഒരാള്‍ കസ്റ്റഡിയില്‍

Keywords: Kerala, Nellikunnu, kasaragod, Clash, Top-Headlines, Youth, General-hospital, Clash in Nellikkunnu: Attacked victim's group made sound in hospital.


< !- START disable copy paste -->