city-gold-ad-for-blogger
Aster MIMS 10/10/2023

ചിരിവരയില്‍ പ്രളയബാധിതര്‍ക്ക് സാന്ത്വനം; കാര്‍ട്ടൂണിസ്റ്റുകള്‍ വരച്ചത് തത്സമയ കാരിക്കേച്ചര്‍

കാസര്‍കോട്: (www.kasargodvartha.com 07.09.2019) പ്രളയബാധിതര്‍ക്ക് സാന്ത്വനമേകി കാര്‍ട്ടൂണിസ്റ്റുകളുടെ വരകള്‍ ശ്രദ്ധേയമായി. പ്രളയബാധിതര്‍ക്കായുള്ള ദുരിതാശ്വാസ ഫണ്ടിലേക്ക് തുക കണ്ടെത്തുവാനാണ് കേരളത്തിലെ വിവിധ ജില്ലയില്‍നിന്നെത്തിയ പത്തിലധികം കാര്‍ട്ടൂണിസ്റ്റുകള്‍ അവരുടെ പ്രതിഭ കാസര്‍കോട്ടുകാരുടെ മുഖചിത്രങ്ങള്‍ കാരിക്കേച്ചറിലൂടെ പകര്‍ത്തിയത്.

ഡ്രോ ഫോര്‍ കേരള എന്ന പേരിലാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അവരുടെ നര്‍മത്തില്‍ ചാലിച്ച മുഖം കണ്ട് ചിരിക്കുകയും ആസ്വദിക്കുകയും ചെയ്തു. കാസര്‍കോട്ടുകാര്‍ക്കിത് ഒരു നവ്യാനുഭവമായി മാറി.

കേരളത്തിലെ വിവിധ ജില്ലകളില്‍ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായിട്ടാണ് കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്‍ഡിലും പരിപാടി സംഘടിപ്പിച്ചത് കാര്‍ട്ടൂണ്‍ ക്ലബ് ഓഫ് കേരളയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി, കാര്‍ട്ടൂണിസ്റ്റുകളായ മുജീബ് പട്ട്‌ള, ബഷീര്‍ കിഴിശ്ശേരി, ഇബ്രാഹീം ബാദുഷ, ഹസ്സന്‍ കോട്ടപ്പറമ്പില്‍, നിഷാന്ത് ഷാ, നവീന്‍ നാരായണന്‍, ഷദാബ്, നീരജ് ഹരി, വൈശാഖ് എന്നിവര്‍ കാരിക്കേച്ചര്‍ ഷോയില്‍ വരച്ചു. ഇതുവഴി പിരിച്ചുകിട്ടിയ തുക ജില്ലാ കലക്ടര്‍ക്ക് കൈമാറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ചിരിവരയില്‍ പ്രളയബാധിതര്‍ക്ക് സാന്ത്വനം; കാര്‍ട്ടൂണിസ്റ്റുകള്‍ വരച്ചത് തത്സമയ കാരിക്കേച്ചര്‍


ചിരിവരയില്‍ പ്രളയബാധിതര്‍ക്ക് സാന്ത്വനം; കാര്‍ട്ടൂണിസ്റ്റുകള്‍ വരച്ചത് തത്സമയ കാരിക്കേച്ചര്‍

Keywords:  Kerala, news, kasaragod, Cartoon, Fund, Campaign, cartoon club, Cartoonists help for flood victims

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL