city-gold-ad-for-blogger
Aster MIMS 10/10/2023

വാഴക്കുല കള്ളന്മാര്‍ അറസ്റ്റില്‍; പിടിയിലായത് 17 കാരന്‍ അടക്കം മൂന്ന് പേര്‍; കാറില്‍ മോഷ്ടിച്ചു കടത്തിയത് 62 വാഴക്കുലകള്‍

രാജപുരം: (www.kasargodvartha.com 20.09.2019) വാഴക്കുല കള്ളന്മാരെ രാജപുരം സി ഐ ബാബു പെരിങ്ങേത്തും സംഘവും അറസ്റ്റു ചെയ്തു. 17 കാരന്‍ അടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. കോടോം ചെറുകരയിലെ രഞ്ജിത്ത് (25), കരിവേടകം ആലിന്‍ താഴെ ധനേഷ് കുമാര്‍ (30), മേക്കോടം മയില്‍പ്പാറയിലെ 17 കാരന്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കുടുംബൂരിലെ കരിപ്പാടകം കൃഷ്ണന്‍, ബാബു എന്നീ കര്‍ഷകരുടെ വാഴത്തോട്ടത്തില്‍ നിന്ന് 62 നേന്ത്രവാഴക്കുലകളാണ് ഇവര്‍ മോഷ്ടിച്ചുകടത്തിയത്.

കെ എല്‍ 14 ആര്‍ 3892 നമ്പര്‍ ആള്‍ട്ടോ കാറിലാണ് വാഴക്കുലകള്‍ മോഷ്ടിച്ചുകടത്തിയത്. പ്രതികളുടെ പക്കല്‍ നിന്നും വാഴക്കുല വിറ്റതിന്റെ ബില്ലുകളും വാക്കത്തിയും പോലീസ് കണ്ടെടുത്തു. നേരത്തെ ഒന്നും രണ്ടും വാഴക്കുലകള്‍ ഇവര്‍ മോഷ്ടിച്ച് വില്‍പന നടത്തിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് പരാതിയൊന്നും നല്‍കിയിരുന്നില്ല. ഇത് പ്രതികള്‍ക്ക് പ്രോത്സാഹനമായി. തുടര്‍ന്നാണ് വാഴകൃഷിയിടത്തില്‍ നിന്നും നേന്ത്രവാഴകള്‍ ഒന്നാകെ തന്നെ മോഷ്ടിച്ചുകടത്തിയത്. പ്രതികളില്‍ രണ്ടു പേര്‍ ടാപ്പിംഗ് തൊഴിലാളികളാണെന്ന് പോലീസ് പറഞ്ഞു. പ്രതി രഞ്ജിത്തിന്റെ പിതാവിന്റെ ഉടമസ്ഥതയിലുളള കാറാണ് കവര്‍ച്ചക്കായി ഉപയോഗിച്ചത്. കുടുംബൂര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ വന്നപ്പോഴാണ് ഇവര്‍ വാഴത്തോട്ടം കണ്ടുവെച്ചത്. പ്രതികളെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (മൂന്ന്) കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

രാജപുരം എസ് ഐ മാരായ രാജീവന്‍, കൃഷ്ണന്‍, എ എസ് ഐ മുഹമ്മദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിബു ഫിലിപ്പ്, രതീഷ്, ജയേഷ്്, സുരേഷ് എന്നിവരെയുള്‍പെടുത്തിക്കൊണ്ട് രാജപുരം സി ഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ തന്നെ ജില്ലാ പോലീസ് മേധാവി അന്വേഷണത്തിനായി നിയമിച്ചിരുന്നു.

കര്‍ഷകര്‍ ഓണത്തിന് വിളവെടുക്കാന്‍ വെച്ചതായിരുന്നു നേന്ത്രവാഴകള്‍. പാട്ടത്തിനെടുത്ത സ്ഥലത്താണ് വാഴകൃഷി നടത്തിവന്നത്. ഇവര്‍ തന്നെ കാഞ്ഞങ്ങാട്, കുറ്റിക്കോല്‍, ബന്തടുക്ക, പടുപ്പ് തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ കടകളില്‍ നേന്ത്രവാഴക്കുലകള്‍ വില്‍പന നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചിരുന്നു. വിവരമെന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ രാത്രി കുടുംബൂര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ ചിലര്‍ നല്‍കിയ സൂചനകളാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സഹായകമായത്.

മോഷ്ടിച്ച വാഴക്കുലകള്‍ പ്രതികള്‍ ആദ്യം മേക്കോടത്ത് പാറ പ്രദേശത്ത് കുറ്റിക്കാടിനുളളില്‍ ഒളിപ്പിച്ച് വെക്കുകയും പിന്നീട് മാവുങ്കാലിലെ കടയില്‍ കൊണ്ടുപോയി വില്‍പന നടത്തുകയുമായിരുന്നു. മാവുങ്കാലിലെത്തിച്ച് പ്രതികളെ തെളിവെടുപ്പ് നടത്തി. മാവുങ്കാലിലെ കടകളില്‍ വിറ്റ വാഴക്കുലകള്‍ കടയുടമ ആവശ്യക്കാര്‍ക്ക് വില്‍പന നടത്തിയിരുന്നു. വാഴക്കുല വിറ്റ് കിട്ടിയ പണം കറങ്ങി നടക്കാനും നല്ല ഭക്ഷണം കഴിക്കാനും കാറില്‍ പെട്രോളടിക്കാനുമാണ് ഉപയോഗിച്ചതെന്ന് പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പ്രതികളെ രാജപുരം കൊട്ടോടി ഗ്രാസിപ്പളളയില്‍ നിന്നാണ് പിടികൂടിയത്.
വാഴക്കുല കള്ളന്മാര്‍ അറസ്റ്റില്‍; പിടിയിലായത് 17 കാരന്‍ അടക്കം മൂന്ന് പേര്‍; കാറില്‍ മോഷ്ടിച്ചു കടത്തിയത് 62 വാഴക്കുലകള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Rajapuram, Top-Headlines, Crime, Banana robbers arrested
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL