city-gold-ad-for-blogger
Aster MIMS 10/10/2023

മാവേലി വന്ന വഴിയില്‍ പൂക്കളമൊരുക്കി! പ്രതിഷേധ പൂക്കളമിടാന്‍ മാവേലിയും ഒപ്പം കൂടി

കാഞ്ഞങ്ങാട്: (www.kasargodvartha.com 11.09.2019) മാവേലി വന്ന വഴിയില്‍ പൂക്കളമൊരുക്കി ക്ലബ്ബ് പ്രവര്‍ത്തകര്‍. പ്രതിഷേധ പൂക്കളമിടാന്‍ മാവേലിയും ഒപ്പം കൂടി. ദേശീയപാതയിലെ പാതാള കുഴികളിലാണ് ക്ലബ്ബ് പ്രവത്തകര്‍ പൂക്കളം തീര്‍ത്ത് വേറിട്ട പ്രതിഷേധം രേഖപ്പെടുത്തിയത്. ദേശീയപാത ഐങ്ങോത്ത് റോഡിലെ വലിയ കുഴികളില്‍ അപകടം നിത്യ സംഭവമായിട്ടും നികത്താന്‍ അധികൃതര്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ചാണ് ഐങ്ങോത്ത് തിരംഗ ക്ലബ് പ്രവര്‍ത്തകര്‍ ഉത്രാട ദിനത്തില്‍ മാവേലിയോടൊപ്പം കുഴികള്‍ക്കു ചുറ്റും പൂക്കളമൊരുക്കി പ്രതിഷേധിച്ചത്.

മാവേലി വന്ന വഴിയില്‍ പൂക്കളമൊരുക്കി! പ്രതിഷേധ പൂക്കളമിടാന്‍ മാവേലിയും ഒപ്പം കൂടി

പല തവണ ക്ലബ് പ്രവര്‍ത്തകര്‍ കുഴി നികത്തിയ ശേഷം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും ഒരു പ്രതികരണവുമുണ്ടായിട്ടില്ല. ഇതേ തുടര്‍ന്നാണ് ഉത്രാട ദിനത്തില്‍ തന്നെ മാവേലിയെ സാക്ഷി നിര്‍ത്തി ദേശീയപാതയിലെ കുഴിയില്‍ പൂക്കളമൊരുക്കിയത്. ക്ലബ് രക്ഷാധികാരി യു വി എ റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. റോഡ് യാത്രികരെ പിഴയൊടുക്കി പീഡിപ്പിക്കുന്നതിനു മുമ്പ് റോഡുകള്‍ ഗതാഗത യോഗ്യമാക്കാനുള്ള ഉറപ്പു വരുത്താനുള്ള ശ്രമങ്ങള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് ക്ലബ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ സത്വര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ജനങ്ങളെ അണി നിരത്തി റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികള്‍ മുന്നറിയിപ്പു നല്‍കി.

ക്ലബ് പ്രസിഡന്റ് പത്മരാജന്‍ ഐങ്ങോത്ത്, സെക്രട്ടറി തോമസ് മാസ്റ്റര്‍, ജോയിന്റ് സെക്രട്ടറി പ്രശാന്തന്‍ മാസ്റ്റര്‍, വിക്രമന്‍ നായര്‍, രഞ്ജിത്ത്. ടി.വി, റോഷന്‍, ബാബുരാജ്, ഐക്കോടന്‍ ഉണ്ണിരാജന്‍, രാജന്‍ തളാപ്പന്‍, പ്രദീപന്‍ പനങ്കാവ്, തിരംഗ ക്ലബിലെ ബാലവേദിയിലെ കുട്ടികള്‍ എന്നിവര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.

മാവേലി വന്ന വഴിയില്‍ പൂക്കളമൊരുക്കി! പ്രതിഷേധ പൂക്കളമിടാന്‍ മാവേലിയും ഒപ്പം കൂടി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kanhangad, Kerala, news, Club, Onam-celebration, Bad roads; Club volunteers conducted onam celebration with Protest  

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL