city-gold-ad-for-blogger
Aster MIMS 10/10/2023

മണല്‍ വേട്ടക്കിടെ അക്രമം; സബ്കലക്ടര്‍ നേരിട്ട് കേസെടുത്തു

കാഞ്ഞങ്ങാട്: (www.kasargodvartha.com 06.09.2019) ഇട്ടമ്മലില്‍ വെച്ച് മണല്‍ വേട്ടക്കിടെ സബ്കലക്ടര്‍ അരുണ്‍ കെ വിജയനെയും റവന്യൂ സംഘത്തെയും അക്രമിച്ച സംഭവത്തില്‍ സബ്കളക്ടര്‍ നേരിട്ട് കേസെടുത്തു. അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റിന്റെ അധികാരമുപയോഗിച്ച് സി ആര്‍ പി സി 109 ാം വകുപ്പ് പ്രകാരമാണ് സബ് കളക്ടര്‍ കേസെടുത്തത്.

ഇതിനിടെ ഈ സംഭവത്തില്‍ മൂന്നുപേരെ കൂടി ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബല്ലാകടപ്പുറത്തെ രാഹുല്‍(24), ടുട്ടു എന്ന സുച്ചിന്‍(25), ജിത്തു എന്ന സച്ചിന്‍(27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ ഐങ്ങോത്തെ ടി വി അഭിരാം(30), കൊവ്വല്‍പ്പള്ളിയിലെ കെ കെ അഭിജിത്ത്(25) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ നല്ലനടപ്പിന് ശിക്ഷിക്കാനുള്ള വകുപ്പ് പ്രകാരമാണ് സബ് കളക്ടര്‍ നേരിട്ട് കേസെടുത്തത്.

പ്രതികളില്‍ രണ്ടുപേര്‍ റിട്ട. എസ് ഐയുടെയും എ ആര്‍ ക്യാമ്പ് എസ് ഐയുടെയും മക്കളായതിനാല്‍ പോലീസ് മണല്‍മാഫിയയുമായി ഒത്തുകളിച്ചുവെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് ഇവര്‍ക്കെതിരെ സബ്കളക്ടര്‍ തന്റെ അധികാരമുപയോഗിച്ച് നേരിട്ട് കേസെടുത്തത്. ഇതോടെ അക്രമം സംബന്ധിച്ച് പരാതി നല്‍കാന്‍ ആര്‍ ഡി ഒ തയ്യാറായില്ലെന്നും രണ്ട് വട്ടം മൊഴിയെടുക്കാന്‍ പോയിട്ടും അനുമതി നല്‍കിയില്ലെന്ന പോലീസിന്റെ വാദം പൊളിയുകയാണ്.

ബുധനാഴ്ച പുലര്‍ച്ചെയാണ് മണല്‍വേട്ടക്കിറങ്ങിയ സബ് കലക്ടറെയും റവന്യൂ സംഘത്തെയും ഇട്ടമ്മലില്‍ വെച്ച് വാഹനം തടഞ്ഞ് നിര്‍ത്തി കൈയ്യേറ്റം ചെയ്യുകയും ഗണ്‍മാന്‍ നിധിന്‍ സാരംഗിനെ അക്രമിക്കുകയും ഡ്രൈവറുടെ മുഖത്തേക്ക് തുപ്പുകയും ചെയ്തത്. ഐ എ എസ് ഉദ്യോഗസ്ഥനായ സബ് കലക്ടറുടെ ഔദ്യോഗിക വാഹനം തടഞ്ഞ് ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയിട്ടും സ്റ്റേഷനില്‍ നിന്നും ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകള്‍ പ്രകാരം കേസെടുത്തത് ഏറെ വിവാദമായിരുന്നു.

മണല്‍ വേട്ടക്കിടെ അക്രമം; സബ്കലക്ടര്‍ നേരിട്ട് കേസെടുത്തു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Top-Headlines, Attack, Crime, case, Attack incident; Sub collector case registered
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL