city-gold-ad-for-blogger
Aster MIMS 10/10/2023

മൂന്ന് ഇന്നോവയിലായി കൊച്ചിയില്‍ നിന്നും കാസര്‍കോട് കോടതിയില്‍ സിനിമ സ്റ്റൈലില്‍ വന്നിറങ്ങിയത് അഡ്വ. ആളൂരടക്കം 20 പേര്‍; 9 സഹഅഭിഭാഷകര്‍, 10 അംഗരക്ഷകര്‍, ഇതില്‍ ഒരാള്‍ ലേഡി ബോഡിഗാഡ്

കാസര്‍കോട്: (www.kasargodvartha.com 23.09.2019) പെരിയ ഇരട്ടക്കൊലക്കേസില്‍ എട്ടാം പ്രതി സുബീഷിനു വേണ്ടി അഡ്വ. ആളൂര്‍ കാസര്‍കോട് ജില്ലാ കോടതിയിലെത്തിയത് സിനിമാ സ്‌റ്റൈലില്‍. കൊച്ചിയില്‍ നിന്നും മൂന്ന് ഇന്നോവ കാറുകളിലായാണ് സംഘം കാസര്‍കോട്ടെത്തിയത്. രാവിലെ 11 മണിയോടെ തന്നെ ആളൂരും സംഘവും എത്തി. സഹഅഭിഭാഷകരായ ഒമ്പത് പേരും ഇവര്‍ക്ക് സുരക്ഷ നല്‍കാനായി 10 സ്വകാര്യ അംഗരക്ഷകരുമാണ് ആളൂരിന്റെ സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ ലേഡി ബോഡിഗാഡായിരുന്നു. കാസര്‍കോട്ടുകാര്‍ക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു.

ഒരുപാട് വിവാദ കേസുകള്‍ വാദിച്ച ആളൂരിനെ നേരിട്ടുകാണാന്‍ നിരവധി പേര്‍ കോടതിക്ക് പുറത്തുണ്ടായിരുന്നു. ഇന്നോവയില്‍ നിന്നും പുറത്തിറങ്ങിയ ആളൂരിന് കോടതിയില്‍ അണിയാനുള്ള കോട്ട് കൈമാറിയത് ലേഡി ബോര്‍ഡിഗാഡായിരുന്നു. ഇവര്‍ പെട്ടെന്നു തന്നെ കോടതിക്കകത്ത് കയറി. ജാമ്യാപേക്ഷയില്‍ ഹാജരാകാനെത്തുന്ന ആളൂരിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തടയുമെന്നും കരിങ്കൊടി കാണിക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചരണം നടത്തിയിരുന്നു. ഏത് കൊടികെട്ടിയ വക്കീല്‍ വന്നാലും നിയമപരമായിതന്നെ നേരിടുമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം. ഒരു തരത്തിലും വഴി തടയലോ കരിങ്കൊടിയോ നടത്തേണ്ട ആവശ്യമില്ലെന്ന് നേരത്തെ തന്നെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തിയിരുന്നു.

12-ാമത്തെ കേസായാണ് സുബീഷിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്. കേസ് വിളിച്ച ശേഷം വാദത്തിനായി മാറ്റിവെച്ചു. കേസുകളെല്ലാം പരിഗണിച്ച ശേഷം പെരിയ ഇരട്ടക്കൊലക്കേസില്‍ സുബീഷിന്റെ ജാമ്യഹരജി പരിണനയ്‌ക്കെടുത്ത കോടതിയില്‍ ആളൂര്‍ ഘോരഘോരം തന്നെ വാദിച്ചെങ്കിലും അതിനെയെല്ലാം പ്രതിരോധിക്കാന്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ പി വി ജയരാജന്‍ ശക്തമായി തന്നെ രംഗത്ത് വന്നു. അരമണിക്കൂറിലധികം സമയമാണ് ഇരുവിഭാഗവും വാദമുഖങ്ങള്‍ നിരത്തിയത്. ഇതിനു ശേഷം കോടതി വിധി പറയുന്നത് 25 ലേക്ക് മാറ്റി വെക്കുകയായിരുന്നു. കേസ് ഡയറി ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.

സുബീഷിന് കൊലയുമായി യാതൊരു ബന്ധവുമില്ലെന്ന രീതിയിലാണ് ആളൂര്‍ വാദം അവതരിപ്പിച്ചത്. കുറ്റപത്രത്തില്‍ പോലും സുബീഷിനെ ബന്ധപ്പെടുത്താനുള്ള തെളിവില്ലെന്ന് വാദത്തിനിടെ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സുബീഷ് ഗൂഢാലോചനയിലും കൃത്യനിര്‍വ്വഹണത്തിലും പങ്കെടുത്തതിന് കൃത്യമായ തെളിവുകള്‍ കുറ്റപത്രത്തിലുണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഫോണ്‍ കോള്‍ ഡീറ്റേയില്‍സ്, ആയുധം കണ്ടെടുത്തതിന്റെ തെളിവുകള്‍, കൃത്യം നടത്തിയ ശേഷം ചോര പുരണ്ട വസ്ത്രമടക്കം കത്തിച്ച സിഗര്‍ ലൈറ്റ് എന്നിവ ഒന്നാം പ്രതി പീതാംബരന്റെയും എട്ടാംപ്രതി സുബീഷിന്റെയും സാന്നിധ്യത്തിലും പൊട്ടക്കിണറ്റില്‍ നിന്നും കണ്ടെടുത്തതായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇതെല്ലാം പരിഗണിച്ചാണ് കോടതി വിധി പ്രസ്താവത്തിനായി മാറ്റി വെച്ചത്. കൃത്യം നടന്ന് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച ഒരു കേസില്‍ വിചാരണ കഴിയാതെ ജാമ്യം കൊടുക്കുന്നത് അപൂര്‍വ്വമാണ്.

ഒരു സിറ്റിംഗിന് തന്നെ ലക്ഷങ്ങള്‍ വാങ്ങുന്ന ആളൂര്‍ പ്രതിക്കുവേണ്ടി എത്തിയത് വലിയ ചര്‍ച്ചാവിഷയമായിട്ടുണ്ട്. ഇതിനിടയില്‍ ഒന്നാം പ്രതി പീതാംബരന്റെ വക്കാലത്ത് ഏറ്റെടുത്തതായും മറ്റു പ്രതികള്‍ ആവശ്യപ്പെട്ടാല്‍ വക്കാലത്ത് ഏറ്റെടുക്കുമെന്നും ആളൂര്‍ അറിയിച്ച സാഹചര്യത്തില്‍ വലിയ നിയമപോരാട്ടം തന്നെയായിരിക്കും പെരിയ ഇരട്ടക്കൊലക്കേസിന്റെ വിചാരണ നാളുകളില്‍ ഉണ്ടാവുക. അതിനിടെ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പ്രതികളെ രക്ഷിക്കാനാണ് കുറ്റപ്പെടുത്തി കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ത് ലാലിന്റെയും ബന്ധുക്കള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇനിയും വിധി പറഞ്ഞിട്ടില്ല. ഇതിന്റെ വിധി കൂടി വരുന്നതിന് മുറക്കായിരിക്കും കേസിന്റെ വിചാരണ തീരുമാനിക്കുക.
മൂന്ന് ഇന്നോവയിലായി കൊച്ചിയില്‍ നിന്നും കാസര്‍കോട് കോടതിയില്‍ സിനിമ സ്റ്റൈലില്‍ വന്നിറങ്ങിയത് അഡ്വ. ആളൂരടക്കം 20 പേര്‍; 9 സഹഅഭിഭാഷകര്‍, 10 അംഗരക്ഷകര്‍, ഇതില്‍ ഒരാള്‍ ലേഡി ബോഡിഗാഡ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, court, Top-Headlines, Kochi, Trending, Murder-case, Crime, Adv. Aloor came to Kasaragod in 3 Innova with 10 body guards
  < !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL