City Gold
news portal
» » » » » » » » » » » » ജനറലാശുപത്രിയില്‍ ചികിത്സയ്‌ക്കെത്തി ഒ പി ടിക്കറ്റെടുത്ത രോഗി ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: മൃതദേഹം ദീനാര്‍ ഐക്യവേദി ഏറ്റുവാങ്ങി മറവ് ചെയ്തതിന് പിന്നാലെ വാര്‍ത്ത കണ്ട് ബന്ധുക്കള്‍ കാസര്‍കോട്ടെത്തി

കാസര്‍കോട്: (www.kasargodvartha.com 08.09.2019)  ജനറല്‍ ആശുപത്രി ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അബ്ദുല്‍ നാസറി(53)ന്റെ മൃതദേഹം സന്നദ്ധസംഘടനയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി മറവ് ചെയ്തതിന് പിന്നാലെ ബന്ധുക്കള്‍ കാസര്‍കോട്ടെത്തി. സമൂഹമാധ്യമങ്ങളില്‍ ചിത്രവും വാര്‍ത്തകളും കണ്ടാണ് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ചെമ്മാട്ടുനിന്നും ബന്ധുക്കള്‍ ഞായറാഴ്ച കാസര്‍കോട്ടെത്തിയത്.

തിങ്കളാഴ്ചയാണ് അബ്ദുല്‍ നാസര്‍ മരിച്ചത്. വൈകുന്നേരം ആറ് മണിയോടെയാണ് ജനറലാശുപത്രിയില്‍ എത്തിയത്. വരിയില്‍ നിരവധി പേരുണ്ടായിരുന്നതിനാല്‍ സെക്യൂരിറ്റി ജീവനക്കാരന്‍ അവശനായി കണ്ട നാസറിനെ ബെഞ്ചില്‍ ഇരുത്തിയ ശേഷം ഒ പി ടിക്കറ്റ് എടുത്തുനല്‍കിയിരുന്നു. ഇതിനിടയില്‍ പെട്ടെന്ന് ശുചിമുറിയിലേക്ക് പോകുകയായിരുന്നു. അല്‍പം കഴിഞ്ഞാണ് ശുചിമുറിയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ഡോക്ടറുടെ അടുത്തെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.


ബന്ധുക്കളൊന്നും എത്താത്തതിനാല്‍ മൂന്ന് ദിവസത്തോളം ജനറലാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ സന്നദ്ധസംഘടനയായ ദീനാര്‍ ഐക്യവേദിക്ക് കൈമാറുകയും പിന്നീട് മാലിക്ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കുകയുമായിരുന്നു.

തിരൂരങ്ങാടിയിലെ പരേതരായ കുഞ്ഞിമൊയ്തീന്‍ - ആഇഷ ദമ്പതികളുടെ മകനാണ്. 30 വര്‍ഷം മുമ്പ് നാടുവിട്ടതായിരുന്നു അബ്ദുല്‍ നാസര്‍. മാതാവിന്റെ മരണവിവരമറിഞ്ഞ് ഒന്നരവര്‍ഷം മുമ്പ് നാട്ടില്‍ പോയിരുന്നു. അവിടെന്ന് തിരിച്ചുപോയ ശേഷം പിന്നീട് ബന്ധുക്കള്‍ക്ക് വിവരമൊന്നും ലഭിച്ചിരുന്നില്ല. കാസര്‍കോട് തളങ്കര പ്രദേശത്തും മറ്റുമായിരുന്നു അബ്ദുല്‍ നാസറിന്റെ താമസം.

അവിവാഹിതനാണ്. സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍, അബ്ദുല്‍ ഹമീദ്, ഷുക്കൂര്‍, ഖദീജ, പരേതരായ ഇസ്മാഈല്‍, മുഹമ്മദ് അലി.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, Top-Headlines, hospital, General-hospital, Death, Deadbody, Malik deenar, Family, Abdul Nasar's death: Relatives bring at Kasargod < !- START disable copy paste -->  

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date