city-gold-ad-for-blogger
Aster MIMS 10/10/2023

ഇരുട്ടിന്റെ മറവില്‍ പൊതുസ്ഥലത്ത് തള്ളിയ മാലിന്യം ശേഖരിച്ച് സ്വന്തം പറമ്പില്‍ കുഴിച്ചിട്ട് അധ്യാപകന്റെ ഒറ്റയാള്‍ പ്രതിഷേധം

ബേത്തൂര്‍പ്പാറ:(www.kasargodvartha.com 19/08/2019) ഇരുട്ടിന്റെ മറവില്‍ പൊതുസ്ഥലത്ത് തള്ളിയ മാലിന്യം ശേഖരിച്ച് സ്വന്തം പറമ്പില്‍ കുഴിച്ചിട്ട് അധ്യാപകന്റെ ഒറ്റയാള്‍ പ്രതിഷേധം. പാണ്ടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ വിജയന്‍ ശങ്കരംപാടിയാണ് പൊതുസ്ഥലത്ത് തള്ളിയ ഭക്ഷണ അവിശിഷ്ടങ്ങളടങ്ങിയ മാലിന്യം ശേഖരിച്ച് തന്റെ പറമ്പില്‍ കുഴിച്ചിട്ട് പ്രതിഷേധിച്ചത്.

ഇരുട്ടിന്റെ മറവില്‍ പൊതുസ്ഥലത്ത് തള്ളിയ മാലിന്യം ശേഖരിച്ച് സ്വന്തം പറമ്പില്‍ കുഴിച്ചിട്ട് അധ്യാപകന്റെ ഒറ്റയാള്‍ പ്രതിഷേധം

കാവുങ്കാല്‍- പടുപ്പ് റോഡിലെ ശങ്കരംപാടി സ്‌കൂളിനു സമീപത്തെ റോഡിലാണു കഴിഞ്ഞ ദിവസം രാത്രി ആരോ രണ്ടു ചാക്ക് മാലിന്യം തള്ളിയത്. ബിരിയാണി അവശിഷ്ടങ്ങളും പ്ലേറ്റും പ്ലാസ്റ്റിക് ഗ്ലാസുകളും അടങ്ങിയതായിരുന്നു മാലിന്യം. സംഭവം ശ്രദ്ധയില്‍പ്പെട്ട അധ്യാപകന്‍ മാലിന്യം ചാക്കിലിട്ട് കാറില്‍ കയറ്റി വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇവ പറമ്പില്‍ കുഴിയെടുത്ത് അതിലിട്ടു മൂടുകയും ചെയ്തു.

നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡില്‍ മാലിന്യം തള്ളിയതിനെതിരം അധ്യാപകന്‍ നടത്തിയ പ്രതിഷേധം ജനശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Bethurpara, Kasaragod, Teacher, Waste, Road, Vehicle, Teacher's single protests by collecting garbage dumped in public places under cover of darkness

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL