city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്ടുകാരുടെ 'കമ്പോണ്ടര്‍' മോഹന്‍ റാവു ഇവിടെ തന്നെയുണ്ട്; ഒരുകാലത്ത് നാട്ടുകാരുടെ രോഗം ഭേദമാക്കിയ ആതുര സേവകന്‍ അന്തിയുറങ്ങുന്നത് ബസ് സ്റ്റാന്‍ഡില്‍

എ ബെണ്ടിച്ചാല്‍

കാസര്‍കോട്: (www.kasargodvartha.com 15.08.2019) കാസര്‍കോട്ടുകാരുടെ 'കമ്പോണ്ടര്‍' മോഹന്‍ റാവു ഇവിടെ തന്നെയുണ്ട്. ഒരുകാലത്ത് നാട്ടുകാരുടെ രോഗം ഭേദമാക്കിയ ആതുര സേവകന്‍ അന്തിയുറങ്ങുന്നത് ബസ് സ്റ്റാന്‍ഡില്‍. അസുഖങ്ങള്‍ക്കും മറ്റു എഴുത്ത് കാര്യങ്ങളള്‍ക്കും മോഹന്‍ റാവുവില്‍ മാത്രം വിശ്വാസമര്‍പ്പിച്ചിരുന്ന നഗരത്തിലെ അന്നത്തെ ഒരു പ്രമാണിക്ക് സ്വന്തം മകന്‍ പിതാവിനെ കൊല്ലാന്‍ വേണ്ടി ചായയില്‍ വിഷം കലക്കി നല്‍കിയിരുന്നു. അന്ന് ആ പ്രമാണിയെ മരണത്തില്‍ നിന്നും രക്ഷപ്പെടുത്തിയത് കമ്പോണ്ടര്‍ മോഹന്‍ റാവുവായിരുന്നു.


ചെമ്മനാട്, തുരുത്തി, ബെദിര, അണങ്കൂര്‍, കൊല്ലമ്പാടി എന്നു വേണ്ട കാസര്‍കോട് ടൗണിലെ ചുറ്റുവട്ടങ്ങളിലെ പഴയ തലമുറയില്‍പെട്ടവര്‍ക്ക് ഇന്നും സിദ്ധ വൈദ്യന്‍ മോഹന്‍ റാവു തന്നെയാണ്. ഒരിക്കല്‍ കുല്‍സു ആട്‌സ് ഉടമ ആര്‍ട്ടിസ്റ്റ് അബ്ദുല്ലക്ക് മൂത്രത്തില്‍ പഴുപ്പും, വേദനയും അനുഭവപ്പെട്ടു. നഗരത്തിലെ ഒരു പ്രധാന ഡോക്ടറെ പോയി കണ്ടു. ഡോക്ടര്‍ ഒരു മാസം കഴിക്കാനുള്ള മരുന്നിന്റെ കുറിപ്പ് എഴുതി കൊടുത്തു. അതു പ്രകാരം കുല്‍സു അബ്ദുല്ല ഒരു മാസം മരുന്ന് കഴിച്ചു. മൂത്രത്തിലെ പഴുപ്പ് പോക്കും വേദനയും കൂടിയതല്ലാതെ കുറഞ്ഞില്ല. കുല്‍സു ആട്‌സിലെ നിത്യസന്ദര്‍ശകനായ മോഹന്‍ റാവുവിനോട് ആര്‍ട്ടിസ്റ്റ് അബ്ദുല്ല സംഭവം പറഞ്ഞു. മോഹന്‍ റാവു ഉടന്‍ ഒരു കഷണം കടലാസില്‍ രണ്ട് മരുന്നുകളുടെ പേരുകള്‍ എഴുതി കൊടുത്തു. ഒരാഴ്ച കഴിക്കാനും പറഞ്ഞു. അത് പ്രകാരം അബ്ദുല്ല മരുന്ന് വാങ്ങി കഴിച്ചു. മരുന്ന് കഴിച്ചതിന്റെ അടുത്ത ദിവസം തന്നെ വേദനയും, പഴുപ്പും അല്‍പ്പം കുറഞ്ഞു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ അസുഖം ഭേദമായി. ഡോക്ടര്‍ക്ക് മാറ്റാന്‍ കഴിയാത്ത അസുഖം 'കമ്പോണ്ടര്‍' മാറ്റിയ കാര്യം കുല്‍സു പലരോടും പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ അസുഖം തനിക്ക് ഉണ്ടായിട്ടില്ലെന്ന് കുല്‍സു അബ്ദുല്ല പറഞ്ഞു.

മോഹന്‍ റാവുവിനെ കുറിച്ച് ഏറ്റവും കൂടുതല്‍ കഥകള്‍ പറയാനുള്ളവരില്‍ പ്രധാനിയാണ് ആര്‍ടിസ്റ്റ് കുല്‍സു അബ്ദുല്ല. ഒരിക്കല്‍ കുല്‍സു അബ്ദുല്ലയുടെ സഹായിയും ഉറ്റ സുഹൃത്തുമായ പരവനടുക്കം സ്വദേശിയും, കരിച്ചേരിയില്‍ താമസക്കാരനുമായ ഗോപാലന് വാര്‍ക്കപ്പണി ചെയ്യുമ്പോള്‍ കാലിന്റെ ഉപ്പൂറ്റിക്ക് ഒരു ഇരുമ്പ് കമ്പി തട്ടി മുറിവ് പറ്റി. പിന്നീട് മുറിവ് വൃണമായി. കാസര്‍കോട്ടെയും, മംഗളൂരുവിലെയും ചികിത്സകള്‍ ഫലിച്ചില്ല. ഒരു ദിവസം കുല്‍സു ആര്‍ട്‌സില്‍ ചെന്ന കമ്പോണ്ടര്‍ മോഹന്‍ റാവു ഗോപാലന്റെ അവസ്ഥ നേരില്‍ കാണാന്‍ ഇടയായി. മോഹന്‍ റാവു ഗോപാലന്റെ കാലിലെ വൃണം തുടച്ചു കെട്ടല്‍ ചികിത്സ തുടങ്ങി. ഒരു മാസത്തിനകം ഗോപാലന്റെ കാലിലെ വൃണം കരിഞ്ഞ് അസുഖം ഭേദമാവുകയും ചെയ്തു. ഇതുപോലുള്ള എത്രയോ സംഭവങ്ങള്‍ മോഹന്‍ റാവുവിനെ കുറിച്ച് പറയാനുണ്ട്.

കുറച്ച് വര്‍ഷങ്ങളായി കമ്പോണ്ടര്‍ മോഹന്‍ റാവുവിന്റെ ജീവിതം ഇരുള്‍ മൂടിയതാണ്. അന്നന്നേക്ക് വേണ്ട ആഹാരത്തിനായി ബീഡവില്‍പ്പനക്കാര്‍ക്ക് അടക്കകള്‍ വെട്ടിക്കൊടുത്തും ആക്രി സാധനങ്ങള്‍ പെറുക്കി വിറ്റുമാണ് ജീവിതം. അന്തിയുറങ്ങുന്നത് തന്നെ കാസര്‍കോട്ടെ പുതിയ ബസ് സ്റ്റാന്‍ഡിലാണ്. കുടുംബക്കാരുടെയും, സുഹൃത്തുക്കളുടെയും സംരക്ഷണം സ്വീകരിക്കാത്ത മോഹന്‍ റാവുവിനോട് കാര്യം തിരക്കിയാല്‍ മേല്‍പ്പോട്ട് കൈകള്‍ ഉയര്‍ത്തികൊണ്ടുള്ള മറപടി: 'എല്ലാം ദൈവത്തിന്റെ കളി' എന്ന് മാത്രമാണ്. ഇദ്ദേഹത്തിന്റെ ഇന്നത്തെ അവസ്ഥ കണ്ട് മനസ് നോവുന്നവരാണ് കാസര്‍കോട്ടെയും, പരിസര പ്രദേശങ്ങളിലെയും പ്രായമായവര്‍. പുതിയ തലമുറക്ക് ഇതൊന്നും അറിയില്ല. കമ്പോണ്ടര്‍ മോഹന്‍ റാവുവിനെ ഇപ്പോള്‍ പ്രായം തളര്‍ത്തിയിരിക്കുകയാണ്.

കാസര്‍കോട്ടുകാരുടെ 'കമ്പോണ്ടര്‍' മോഹന്‍ റാവു ഇവിടെ തന്നെയുണ്ട്; ഒരുകാലത്ത് നാട്ടുകാരുടെ രോഗം ഭേദമാക്കിയ ആതുര സേവകന്‍  അന്തിയുറങ്ങുന്നത് ബസ് സ്റ്റാന്‍ഡില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Video, Kasaragod, Kerala, news, Top-Headlines, Story about Mohan Rao
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL