ആരാധനാലയത്തിനു നേരെ കല്ലേറ്; പിന്നില്‍ മണല്‍ മാഫിയയെന്ന് സംശയം

ആരാധനാലയത്തിനു നേരെ കല്ലേറ്; പിന്നില്‍ മണല്‍ മാഫിയയെന്ന് സംശയം

മഞ്ചേശ്വരം: (www.kasargodvartha.com 19.08.2019) ആരാധനാലയത്തിനു നേരെ കല്ലേറ്. തിങ്കളാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. ജനല്‍ ഗ്ലാസുകള്‍ തകര്‍ന്ന നിലയിലാണ്. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ സി സി ടി വി കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

പിന്നില്‍ മണല്‍ മാഫിയയാണെന്ന സംശയമാണ് ഉയര്‍ന്നിരിക്കുന്നത്. മണല്‍ മാഫിയക്കെതിരെ പരാതി കൊടുത്തതിന്റെ വിരോധത്തിലായിരിക്കാം അക്രമം നടത്തിയതെന്ന സംശയമാണ് ആരാധനാലയവുമായി ബന്ധപ്പെട്ടവര്‍ ഉന്നയിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Manjeshwaram, sand mafia, Stone pelting, Top-Headlines, Stone pelting against worship
  < !- START disable copy paste -->