Join Whatsapp Group. Join now!
Aster MIMS 10/10/2023

നാടും നഗരവും കീഴടക്കി ഉണ്ണിക്കണ്ണന്മാര്‍, തോഴിമാരും ഒപ്പം കൂടി; ഗ്രാമങ്ങളെയും പട്ടണങ്ങളെയും കൃഷ്ണശോഭയില്‍ ആറാടിച്ച് ശോഭായാത്രകള്‍

നാടെങ്ങും ജന്മാഷ്ടമി ആഘോഷിച്ചു. രാവിലെ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും മറ്റും നടന്നു. വിവിധ സ്ഥലങ്ങളില്‍ Kasaragod, Kerala, news, Religion, Celebration, Srikrishan Jayanthi celebrated in Kasargod.
കാസര്‍കോട്: (www.kasargodvartha.com 23.08.2019) നാടെങ്ങും ജന്മാഷ്ടമി ആഘോഷിച്ചു. രാവിലെ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും മറ്റും നടന്നു. വിവിധ സ്ഥലങ്ങളില്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ഉണ്ണിക്കണ്ണന്മാരും നിശ്ചല ദൃശ്യങ്ങളും അണിനിരക്കുന്ന ശോഭയാത്രകള്‍ ഗ്രാമങ്ങളെയും പട്ടണങ്ങളെയും കൃഷ്ണശോഭയില്‍ ആറാടിച്ചു. ശ്രീകൃഷ്ണന്റെ പിറന്നാളിനെ ഭക്തിയുടേയും ആഘോഷത്തിന്റേയും പാരമ്യതയിലെത്തിച്ചാണ് ഘോഷയാത്രകള്‍ നടന്നത്.

ബാലഗോകുലത്തിന്റ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വിപുലമായ പരിപാടികളോടെയാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചത്. അതിരുകള്‍ ഇല്ലാത്ത സൗഹൃദം മതിലുകള്‍ ഇല്ലാത്ത മനസ്സ് എന്ന സന്ദേശം നല്‍കിക്കൊണ്ട് സെമിനാറുകള്‍, ഭഗിനി സംഗമം, സാംസ്‌ക്കാരിക സമ്മേളനങ്ങള്‍, വിവിധ കലാമത്സരങ്ങള്‍ എന്നിവയും ശോഭയാത്രയുടെ ഭാഗമായി നടന്നു.


കാസര്‍കോട്, ബദിയടുക്ക, ബോവിക്കാനം, പരവനടുക്കം, മാവുങ്കാല്‍, ബന്തടുക്ക, ഉദുമ, വെള്ളരിക്കുണ്ട്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പിലിക്കോട്, നീലേശ്വരം തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും ശോഭയാത്രകള്‍ നടന്നത്. മറ്റു സ്ഥലങ്ങളിലും ഉണ്ണിക്കണ്ണന്മാരും തോഴികളുമായി ശോഭയാത്രകള്‍ സംഘടിപ്പിച്ചു. ക്ഷേത്രങ്ങളില്‍ പ്രത്യേക ഗോപൂജയും അന്നദാനവുമുണ്ടായിരുന്നു.


മാതോത്ത് മഹാവിഷ്ണു ക്ഷേത്ര പരിസരം, അരയി കാര്‍ത്തിക മുത്തപ്പന്‍ ക്ഷേത്ര പരിസരം, ചെമ്മട്ടംവയല്‍ ബല്ലത്തപ്പന്‍ ക്ഷേത്ര പരിസരം, കല്ലുരാവി അയ്യപ്പ ഭജന മന്ദിര പരിസരം, ഹോസ്ദുര്‍ഗ് അമ്മനവര്‍ ദേവസ്ഥാനം, ഹോസ്ദുര്‍ഗ് ശ്രീകൃഷ്ണ മന്ദിര പരിസരം, കാഞ്ഞങ്ങാട് കടപ്പുറം കൈക്ലോന്‍ ക്ഷേത്ര ഭണ്ഡാര പരിസരം, ഹോസ്ദുര്‍ഗ് മൂകാംബിക ക്ഷേത്ര പരിസരം, കുന്നുമ്മല്‍ ശ്രീധര്‍മശാസ്താ ക്ഷേത്ര പരിസരം എന്നീ സ്ഥലങ്ങളില്‍ നിന്നാരംഭിച്ച ശോഭയാത്രകള്‍ കോട്ടച്ചേരി ട്രാഫിക്കില്‍ സംഗമിച്ച് മഹാശോഭായാത്രയായി നഗരപ്രദക്ഷിണത്തിന് ശേഷം ഹോസ്ദുര്‍ഗ് മാരിയമ്മന്‍ കോവിലില്‍ സമാപിച്ചു.


മാവുങ്കാല്‍ നെല്ലിത്തറ ശ്രീധര്‍മശാസ്താ ക്ഷേത്രം, ആനന്ദാശ്രമം മഞ്ഞമ്പൊതിക്കുന്ന് വീരമാരുതി ക്ഷേത്രം, കാട്ടുകുളങ്ങര കാലിച്ചാന്‍ ദേവസ്ഥാനം, വെള്ളിക്കോത്ത് മൂലകണ്ടം ഹനുമാന്‍ ക്ഷേത്രപരിസരം, ഉദയംകുന്ന് വിഷ്ണുമൂര്‍ത്തി ദേവസ്ഥാന പരിസരം, കല്യാണ്‍ റോഡ് മാരിയമ്മന്‍ കോവില്‍, പുതിയകണ്ടം ശ്രീമദ് പരമശിവ വിശ്വകര്‍മ ക്ഷേത്ര പരിസരം എന്നീ സ്ഥലങ്ങളില്‍ നിന്നും ആരംഭിച്ച ശോഭായാത്രകള്‍ വൈകുന്നേരം ശ്രീമദ് പരമശിവ വിശ്വകര്‍മ ക്ഷേത്രത്തില്‍ സംഗമിച്ച് മഹാശോഭായാത്രയായി മാവുങ്കാല്‍ ടൗണ്‍ വഴി മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രത്തില്‍ സമാപിച്ചു.

പൊടവടുക്കം ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച ശോഭായാത്ര ഏഴാം മൈല്‍ വഴി പുണൂര്‍ (ഇരിയ) അയ്യപ്പ ക്ഷേത്രത്തില്‍ സമാപിച്ചു. മുളവിന്നൂര്‍ ഭഗവതി ക്ഷേത്രം, ബലിപ്പാറ അയ്യപ്പ ഭജന മന്ദിരം, മൊടഗ്രാമം ധര്‍മശാസ്താ ക്ഷേത്രം, ശിവഗിരി അര്‍ദ്ധനാരീശ്വര ക്ഷേത്രം, വാഴക്കോട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍നിന്ന് ആരംഭിച്ച ശോഭായാത്രകള്‍ മൂന്നാം മൈലില്‍ സംഗമിച്ച് മഹാശോഭായാത്രയായി ഗുരുപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു. എണ്ണപ്പാറ ഗുളികന്‍ ദേവസ്ഥാനത്തുനിന്നുള്ള ശോഭായാത്ര തായന്നൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു.


നീലേശ്വരം ചീര്‍മക്കാവ് കുറുംബ ഭഗവതി ക്ഷേത്ര പരിസരം, പടിഞ്ഞാറ്റംകൊഴുവില്‍ പുതിയ ദേവസ്ഥാനം, പള്ളിക്കര ഭഗവതി ക്ഷേത്ര പരിസരം, പുറത്തേക്കൈ കദംബവനം ശ്രീകൃഷ്ണ ക്ഷേത്ര പരിസരം, തൈക്കടപ്പുറം കടപ്പുറം ഭഗവതി ക്ഷേത്ര പരിസരം എന്നീ സ്ഥലങ്ങളില്‍ നിന്നും പുറപ്പെട്ട ശോഭയാത്രകള്‍ നഗരപ്രദക്ഷിണത്തിന് ശേഷം തളിയില്‍ ശിവക്ഷേത്രത്തില്‍ സമാപിച്ചു. പെരിയങ്ങാനം ധര്‍മശസ്താംകാവില്‍ നിന്നുമാരംഭിച്ച ശോഭയാത്ര കുമ്പളപ്പള്ളി കാലിച്ചാമരം വഴി കോയിത്തട്ട ആറളം മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു. പുങ്ങംചാല്‍ മാലോത്ത് പരിസരത്ത് നിന്നും പുറപ്പെട്ട ശോഭയാത്ര ചീര്‍ക്കയം സുബ്രഹ്മ്ണ്യസ്വാമി കോവിലില്‍ സമാപിച്ചു. പിലിക്കോട് രയരമംഗലം കോതോളി ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭയാത്ര പിലിക്കോട് വഴി ഏച്ചിക്കുളങ്ങര നാരായണപുരം ക്ഷേത്രത്തില്‍ സമാപിച്ചു.

പരവനടുക്കം വിവേകാനന്ദ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കോട്ടരുവം മഹാവിഷ്ണു മൂര്‍ത്തി ദേവസ്ഥനത്തുനിന്നും, ശംഭുനാട് ദുര്‍ഗ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ചെമ്മനാട് ധര്‍മശാസ്ത ഭജന മന്ദിരത്തില്‍ നിന്നുമാണ് ശോഭയാത്ര ആരംഭിച്ചത്. തലക്ലായി പാര്‍ഥസാരഥി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മഞ്ചംകൊട്ടുങ്കാല്‍ ദേവസ്ഥാനത്ത് നിന്നും കപ്പണയടുക്കം ശ്രീരാമ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീരാമ ഭജന മന്ദിരത്തില്‍ നിന്നും വയലാംകുഴി ശ്രീകൃഷ്ണ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ സുദര്‍ശനപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും കുന്നുമ്മല്‍ ശ്രീ ഭാരതാംബ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കുന്നുമ്മല്‍ തറവാട്ടില്‍ നിന്നും ദേളി ശ്രീ ദുര്‍ഗാംബ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ദേളി രക്തേശ്വരി വിഷ്ണുമൂര്‍ത്തി ഗുളികന്‍ ദേവസ്ഥാനത്തുനിന്നും ആരംഭിച്ച ശോഭയാത്രകള്‍ തലക്ലായിയില്‍ സംഗമിച്ച് തലക്ലായി സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ സമാപിച്ചു.

കീഴൂര്‍ കുറുംബ ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭയാത്ര ചന്ദ്രഗിരി വഴി കീഴൂര്‍ ധര്‍മശാസ്ത ക്ഷേത്രത്തില്‍ സമാപിച്ചു. ഇടുവുങ്കാല്‍, അച്ചേരി, കൊക്കാല്‍, പരിയാരം എന്നീ സ്ഥലങ്ങളിലെ വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിലുള്ള ശോഭായാത്ര കളനാട് കാളികാദേവി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് ഉദുമ, പാലക്കുന്ന് വഴി പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭണ്ഡാരവീട്ടില്‍ സമാപിച്ചു. തച്ചങ്ങാട് പൊടിപ്പളം പൂടംകല്ല് പരിസരത്ത് നിന്നും ആരംഭിച്ച ശോഭയാത്ര തച്ചങ്ങാട് മൗവ്വല്‍ വഴി അരവത്ത് പൂബാണംകുഴി ക്ഷേത്രത്തില്‍ സമാപിച്ചു.

എരോല്‍ നെല്ലിയടുക്കം ശ്രീഹരി, ശാരദാംബ ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ ശാരദാംബ ഭജന മന്ദിരത്തില്‍ നിന്നും ആരംഭിച്ച ശോഭയാത്ര പഞ്ചിക്കുളം, പനയാല്‍, മുതുവത്ത് വഴി പെരിയട്ടടുക്കം അയ്യപ്പ ഭജന മന്ദിരത്തില്‍ സമാപിച്ചു. പറമ്പ് കാലിച്ചാമരത്തുങ്കാലില്‍ നിന്നും ആരംഭിച്ച ശോഭയാത്ര പുളിനാക്ഷി, ചട്ടഞ്ചാല്‍ വഴി കാവുംപള്ളം ധര്‍മശാസ്ത ക്ഷേത്രത്തില്‍ സമാപിച്ചു. കൊളത്തൂര്‍ നിട്ടാംകോട്ട് ഭഗവതി ക്ഷേത്രത്തില്‍നിന്നുള്ള ശോഭയാത്ര പെര്‍ലടുക്കം ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ സമാപിച്ചു.

ബേഡകം തോര്‍ക്കുളം ചാമുണ്ഡേശ്വരി ദേവസ്ഥാനത്ത് നിന്നും ആരംഭിച്ച ശോഭയാത്രയും, വേലക്കുന്ന് ശിവക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭയാത്രയും വേലക്കുന്നില്‍ സംഗമിച്ച് ബേഡകം, കുണ്ടംകുഴി ടൗണ്‍ വഴി കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രത്തില്‍ സമാപിച്ചു.

മുന്നാട് വടക്കെക്കര ഭഗവതി ക്ഷേത്രത്തില്‍ നിന്നുള്ള ശോഭയാത്ര പള്ളത്തിങ്കാല്‍, കുറ്റിക്കോല്‍ ടൗണ്‍ വഴി കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു. കാവുങ്കാല്‍ ചാമുണ്ഡേശ്വരി ഗുളികന്‍ ദേവസ്ഥാനത്തു നിന്നുള്ള ശോഭായാത്ര പരപ്പ വയനാട്ട് കുലവന്‍ ദേവസ്ഥാനം, അയ്യപ്പ ഭജന മന്ദിരം എന്നിവ പ്രദക്ഷിണം ചെയ്ത് പള്ളഞ്ചിയില്‍ സമാപിച്ചു. മാണിമൂല അയ്യപ്പ ഭജന മന്ദിരം, പനംകുണ്ട് വയനാട്ട് കുലവന്‍ ദേവസ്ഥാനം, പയറടുക്കം വയനാട്ട് കുലവന്‍ ദേവസ്ഥാനം, ഈയ്യന്തലം മഹാവിഷ്ണു ദേവസ്ഥാനം, മക്കട്ടി  കക്കച്ചാല്‍ വിഷ്ണു മൂര്‍ത്തി ദേവസ്ഥാനം, മലാംകുണ്ട് മഹാവിഷ്ണു ദേവസ്ഥാനം, വില്ലാരം വയല്‍ മഹാവിഷ്ണു ദേവസ്ഥാനം, മാരിപ്പടുപ്പ് ധര്‍മശാസ്താ ഭജന മന്ദിരം എന്നീ സ്ഥലങ്ങളില്‍ നിന്നും പുറപ്പെട്ട ശോഭായാത്രകള്‍ വൈകുന്നേരത്തോടെ ബന്തടുക്ക ടൗണില്‍ സംഗമിച്ച് മഹാശോഭായാത്രയായി ബന്തടുക്ക സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ സമാപിച്ചു.

പെരിയ കൊടവലം മഹാവിഷ്ണു ക്ഷേത്രം, മധുരമ്പാടി മുത്തപ്പന്‍ മഠപ്പുര, പുല്ലൂര്‍ മാച്ചിപ്പുറം ചാമുണ്ഡേശ്വരി ഗുളികന്‍ ദേവസ്ഥാനം, പൊള്ളക്കട ധര്‍മശാസ്താ ദുര്‍ഗാ ക്ഷേത്രം, ചാലിങ്കാല്‍ അയ്യപ്പ ഭജന മഠം പരിസരം എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെട്ട ശോഭായാത്രകള്‍ പൊള്ളക്കടയില്‍ സംഗമിച്ച് കേളോത്ത് ഭദ്രകാളീ കാവില്‍ സമാപിച്ചു. പെരിയ കൂടാനം മണിയന്തട്ട മഹാവിഷ്ണു ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച ശോഭായാത്ര മൊയോലം, പെരിയ ബസ് സ്‌റ്റോപ്പ് വഴി പെരിയ പെരിയോക്കി ഗൗരീശങ്കര ക്ഷേത്രത്തില്‍ സമാപിച്ചു.

അജാനൂര്‍ കൊളവയല്‍ രാജരാജേശ്വരി ക്ഷേത്രം, അജാനൂര്‍ കടപ്പുറം കുറുംബ ഭഗവതി ക്ഷേത്ര പരിസരം, പടിഞ്ഞാറെക്കര വിഷ്ണുമൂര്‍ത്തി ക്ഷേത്ര പരിസരം, മാണിക്കോത്ത് പുന്നക്കാല്‍ ഭഗവതി ക്ഷേത്രം എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ കോട്ടച്ചേരി ജംഗ്ഷനില്‍ സംഗമിച്ച് കോട്ടച്ചേരി ട്രാഫിക് വഴി കാഞ്ഞങ്ങാട് നഗര്‍ ശോഭായാത്രയുമായി സംഗമിച്ച് മഹാശോഭായാത്രയായി നഗരപ്രദക്ഷിണത്തിന് ശേഷം ഹോസ്ദുര്‍ഗ് മാരിയമ്മന്‍ കോവിലില്‍ സമാപിച്ചു. ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനത്ത് നിന്നും പൂച്ചക്കാട് കിഴക്കേക്കര അയ്യപ്പ ഭജന മന്ദിരത്തില്‍ നിന്ന് ആരംഭിച്ച ശോഭായാത്രകള്‍ പൂച്ചക്കാട് ജംഗ്ഷനില്‍ സംഗമിച്ച് മഹാശോഭായാത്രയായി പൂച്ചക്കാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു.

രാജപുരം വെള്ളമുണ്ട മുത്തപ്പന്‍ മഠപ്പുരയില്‍നിന്നും ആരംഭിച്ച ശോഭയാത്ര നായിക്കയം, ചാക്കിട്ടടുക്കം, കുന്നുവയല്‍ വഴി ഒടയംചാല്‍ ധര്‍മശാസ്താ ഭജന മന്ദിരത്തില്‍ സമാപിച്ചു. കൊട്ടോടി ചീമുള്ളടുക്കം വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം, ഒരള, മാവുങ്കാല്‍ എന്നീ സ്ഥലങ്ങളില്‍നിന്നുള്ള ശോഭായാത്രകള്‍ കൊട്ടോടിയില്‍ സംഗമിച്ച് പേരടുക്കം ധര്‍മശാസ്താ ക്ഷേത്രത്തില്‍ സമാപിച്ചു. ചേടിക്കുണ്ട് ഗുളികന്‍ ദേവസ്ഥാനത്ത് നിന്ന് ആരംഭിച്ച ശോഭയാത്ര ആടകം വഴി കള്ളാര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു. പെരിങ്കയ ധര്‍മശാസ്താ ഭജന മന്ദിരത്തില്‍ നിന്നും ആരംഭിച്ച ശോഭയാത്ര ആടകം വഴി കള്ളാര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു. പന്തിക്കാല്‍ പരിസരത്തുനിന്നും ആരംഭിച്ച ശോഭായാത്ര പെരുതടി മഹാദേവ ക്ഷേത്രത്തിലും ചുള്ളിക്കര ധര്‍മശാസ്താ ഭജന മന്ദിരത്തില്‍ നിന്നുള്ള ശോഭായാത്ര പൂടംകല്ല് വഴി അയ്യങ്കാവ് ധര്‍മശാസ്താ ക്ഷേത്രത്തിലും സമാപിച്ചു. പ്രാന്തര്‍ക്കാവ് ക്ഷേത്രപാലക ക്ഷേത്രം, പാടി എന്നീ സ്ഥലങ്ങളില്‍ നിന്നും പുറപ്പെട്ട ശോഭയാത്രകള്‍ കോളിച്ചാല്‍ മുത്തപ്പന്‍ മഠപ്പുര സന്നിധിയില്‍ സമാപിച്ചു.



പാണത്തൂര്‍ കാട്ടൂര്‍ വീട്ടില്‍നിന്നും ആരംഭിച്ച ശോഭായാത്ര പാണത്തൂര്‍ നഗരത്തില്‍ പ്രവേശിച്ച് നഗരപ്രദക്ഷിണം ചെയ്ത് കാഞ്ഞിരത്തിങ്കാല്‍ അയ്യപ്പ ക്ഷേത്രത്തിലും കുടുംബൂര്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നിന്നും പുറപ്പെട്ട ശോഭയാത്ര പെരുമ്പള്ളി അയ്യപ്പന്‍ കോവിലില്‍ സമാപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Religion, Celebration, Srikrishan Jayanthi celebrated in Kasargod.  < !- START disable copy paste -->