Join Whatsapp Group. Join now!
Aster MIMS 10/10/2023

തലശ്ശേരി ഡിവൈഎസ്പി കെ വി വേണുഗോപാല്‍ ഉള്‍പ്പെടെ കേരളത്തിലെ 9 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പോലീസ് മെഡല്‍

തലശ്ശേരി ഡിവൈഎസ്പി കെ വി വേണുഗോപാല്‍ ഉള്‍പ്പെടെ കേരളത്തിലെ ഒമ്പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പോലീസ് മെഡല്‍. കേസന്വേഷണ മികവിനാണ്kasaragod, news, Kerala, Police, Police-officer
തലശ്ശേരി: (www.kasargodvartha.com 13.08.2019) തലശ്ശേരി ഡിവൈഎസ്പി കെ വി വേണുഗോപാല്‍ ഉള്‍പ്പെടെ കേരളത്തിലെ ഒമ്പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പോലീസ് മെഡല്‍. കേസന്വേഷണ മികവിനാണ് ഒമ്പത് ഉദ്യേഗസ്ഥര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പുരസ്‌കാരം ലഭിച്ചത്.

കെ വി വേണുഗോപാലിന് പുറമെ കോഴിക്കോട് റൂറല്‍ എസ് പി കെ ജി സൈമണ്‍, കോഴിക്കോട് റേഞ്ച് എസ്ബിസിഐഡി എസ്പി എം എല്‍ സുനില്‍, കോഴിക്കോട് വിജിലന്‍സ് എസ്പി എസ് ശശിധരന്‍, തൃശൂര്‍ സിറ്റി സ്‌പെഷല്‍ ബ്രാഞ്ച്് അസിസ്റ്റന്റ് കമ്മിഷണര്‍ എസ്. ഷംസുദ്ദീന്‍, തിരൂര്‍ ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, എറണാകുളം ക്രൈംബ്രാഞ്ച് ഡിറ്റക്റ്റീവ് ഇന്‍സ്‌പെക്ടര്‍ എം ബൈജു പൗലോസ്, തൃശൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് എസ്‌ഐ എം മുഹമ്മദ് റാഫി, ചവറ എസ്‌ഐ വി അനില്‍കുമാര്‍ എന്നിവര്‍ക്കാണു പുരസ്‌കാരം ലഭിച്ചത്.

അന്വേഷിച്ച അഞ്ച് കൊലക്കേസുകളും തെളിയിക്കുകയും തുമ്പൊന്നും ഇല്ലാതിരുന്ന പഴയങ്ങാടി ജ്വല്ലറി കവര്‍ച്ചാ കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രമാദമായ പറശ്ശിനിക്കടവ് പെണ്‍വാണിഭ കേന്ദ്ര നടത്തിപ്പ് പുറത്ത് കൊണ്ടുവരികയും ചെയ്തത് ഉള്‍പ്പെടെയുള്ള അന്വേഷണ മികവ് പരിഗണിച്ചാണ് കെ വി വേണുഗോപാലിന് പുരസ്‌ക്കാരം ലഭിച്ചത്.

ഓണ്‍ലൈന്‍ ജോലിതട്ടിപ്പ് നടത്തിയ നൈജീരിയ, കെനിയ, കാമറൂണ്‍ സ്വദേശികളെ പിടികൂടിയതിനാണ് തിരൂര്‍ ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിനെ മെഡലിന് അര്‍ഹനാക്കിയത്. ജിഷ വധക്കേസ്, ചാലക്കുടി രാജീവ് വധക്കേസ്, കുറുപ്പുംപടി ഏലിയാമ്മ വധക്കേസ് എന്നിവയിലെ അന്വേഷണമികവാണ് എസ് ഷംസുദ്ദീനു മെഡല്‍ നേടിക്കൊടുത്തത്.

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണമികവിലാണ് ബൈജു പൗലോസിന് മെഡല്‍. സ്വര്‍ണക്കവര്‍ച്ചക്കേസിലെ മോഷ്ടാക്കളെ ഉത്തരേന്ത്യയില്‍നിന്നു പിടികൂടിയതിന് മുഹമ്മദ് റാഫിക്കും രഞ്ജിത്ത് ജോണ്‍സണ്‍ കൊലക്കേസ് തെളിയിച്ചതിന് അനില്‍ കുമാറിനും മെഡല്‍ ലഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, News, Kerala, Police, Police-officer, Police Medal for 9 police officers in Kerala