city-gold-ad-for-blogger
Aster MIMS 10/10/2023

ഉഷ ടീച്ചറുടെ മക്കള്‍ക്ക് നല്‍കാം വലിയ കയ്യടി; പട്‌ല സ്‌കൂള്‍ ഗൈഡ്‌സ് ജില്ലയില്‍ മികച്ചത്, ഇത് കഠിന പ്രയത്‌നത്തിലൂടെ നേടിയ വിജയം

അസ്ലം മാവിലെ

(www.kasargodvartha.com 17.08.2019) ഞാനെന്റെ എഴുത്തുകളില്‍ പല വട്ടം പല വിഷയങ്ങളുംനിശിതമായി വിമര്‍ശന വിധേയമാക്കിയിട്ടുണ്ട്. എനിക്ക് കിട്ടുന്ന അവസരങ്ങളില്‍ അതിന്റെ പതിന്മടങ്ങ് അഭിനന്ദങ്ങള്‍ ചൊരിയാനും ഉപയോഗിച്ചിട്ടുണ്ട്. വിമര്‍ശനമെന്നത് ആരോടുമുള്ള വൈരാഗ്യത്തിന്റെ പുറത്തല്ല. മറിച്ചു അത് പാഠഭേദമാകാം. അവ്വിഷയത്തെ ഇങ്ങിനെയും ചിലര്‍ നോക്കിക്കാണുന്നെന്നറിയിക്കാനാകാം.തിരുത്തപ്പെടേണ്ടത് തിരുത്താനോ ശ്രദ്ധയില്‍ വരാത്തത് (കണ്‍)മുന്നിലെത്തിക്കാനോആകാം. കണ്ടിട്ടും അവഗണിക്കുന്നത് പരിഗണിക്കണമെന്ന് പറയാനുമാകാം.എന്റെ കുറിപ്പുകള്‍ അങ്ങനെ മാത്രമേ വിലയിരുത്താവൂ.

ഇന്നൊരു അഭിനന്ദനത്തിന് ഉതകുന്ന കാര്യമാണെഴുതുന്നത്. വ്യാഴാഴ്ച നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ പട്‌ല സ്‌കൂള്‍ ചരിത്രമെഴുതിയിരിക്കുന്നു. മറ്റൊന്നുമല്ല, ജില്ലയിലെ ഏറ്റവും നല്ല ഗൈഡ്‌സ് വിംഗായാണ് പട്‌ല സ്‌കൂളിലെ പെണ്‍പുലികള്‍ മന്ത്രിയില്‍ നിന്ന് റോളിംഗ് ട്രോഫി ഏറ്റുവാങ്ങിയത്. യെസ്, നാമേറെ ആദരിക്കുന്ന പി ടി ഉഷ ടീച്ചറുടെ കുട്ടികള്‍ തന്നെ.

ഉഷ ടീച്ചറുടെ മക്കള്‍ക്ക് നല്‍കാം വലിയ കയ്യടി; പട്‌ല സ്‌കൂള്‍ ഗൈഡ്‌സ് ജില്ലയില്‍ മികച്ചത്, ഇത് കഠിന പ്രയത്‌നത്തിലൂടെ നേടിയ വിജയം

മുമ്പൊക്കെ സ്വാതന്ത്ര്യ, റിപബ്ലിക് ദിന പരേഡുകള്‍ ടിവി യില്‍ മാത്രം കണ്ടോ പിറ്റേ ദിവസം പത്രത്തില്‍ ചിത്രങ്ങള്‍ നോക്കിയോ ആസ്വദിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഓഹ്, നമ്മുടെ സ്‌കൂളിലെ പിള്ളേര്‍ എപ്പോഴാണാവോ ഇങ്ങനെയൊന്ന് മൊഞ്ചില്‍ ചമഞ്ഞ് ആ ഗ്രൗണ്ടിലെത്തി പരേഡ് നടത്തുക എന്നൊക്കെ വെറുതെ ആലോചിച്ചിരുന്നവര്‍ എന്നെപ്പോലെ അന്നും ഒരു പാടുണ്ടായിരുന്നു.

ഇന്നതൊക്കെ മാറി, കാലം മാറ്റി. പല യൂണിറ്റുകളും പട്‌ല സ്‌കൂളില്‍ നിലവില്‍ വന്നു. കൂട്ടത്തില്‍ സ്‌കൗട്ട്‌സും. രണ്ട് വര്‍ഷം ഇങ്ങനെയുള്ളൊരു ഓഗസ്റ്റില്‍ മഴയല്‍പം മാറിയപ്പോള്‍ ഒരു 23ാം തിയ്യതി സ്‌കൗട്ട് & ഗൈഡ്‌സിന്റെ ബല്യുസ്താദ് തന്നെ പട്‌ല സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചു കളഞ്ഞു, മറ്റാരുമല്ല സ്‌കൗട്ട് & ഗൈഡ്‌സിലെ ഗൈഡ്‌സ് വിഭാഗം കാസര്‍കോട് ജില്ലാ ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ പി ടി ഉഷ ടീച്ചര്‍ തന്നെ.

ടീച്ചറുടെ വരവോടെ കാര്യങ്ങള്‍ നടക്കുന്നതില്‍ നിന്നും ഓടാന്‍ തുടങ്ങി, ഇപ്പോള്‍ പറ പറക്കുകയാണ് എന്ന് പറഞ്ഞാല്‍ തെറ്റില്ല. അറിയണോ? തള്ളല്ല, ഉള്ളതാണ്. പട്‌ല സ്‌ക്കൂളിലാണ് കാസര്‍കോട് ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ സകൗട്ടിന്റെ വിവിധ യൂണിറ്റുള്ളത്, 7 എണ്ണം. നമുക്കതൊന്ന് എണ്ണിക്കളയാം, ആരെങ്കിലും ചോദിച്ചാല്‍ പറയണമല്ലോ. സ്‌കൗട്ട്‌സിന് 2, ഗൈഡ്‌സിന് 2. എത്രയായി? 4 യൂണിറ്റ്. രണ്ടെണ്ണം കബ്‌സ് , ഒരെണ്ണം ബുള്‍ബുള്‍. ഏഴായോ? ഇനി ഇക്കൊല്ലം രണ്ട് യണിറ്റ് ബണ്ണീസ് കൂടി വന്നാല്‍BE PREPERED വിഭാഗത്തിലേക്ക്9 യൂണിറ്റാകും. ഇതൊക്കെ കേട്ടാല്‍ ഹണി ബണി കാര്‍ടൂണ്‍ സീരിയലിലെ വണ്‍ മിനിസ്റ്റര്‍ ഖന്നാ സാര്‍ പറയുന്നത് പോലെ നിങ്ങളും ഉറക്കെപറഞ്ഞു പോകും. അടി കൈ..!

എന്താണ് സ്‌കൗട്ട്, ഗൈഡ്‌സ്, കബ്‌സ്, ബുള്‍ബുള്‍, ബണ്ണീസ്? സംശയം തല പൊക്കിക്കാണും. ഒറ്റ ശ്വാസത്തില്‍ പറഞ്ഞാല്‍, സ്‌കൗട്ട് 10 മുതല്‍ 17 വയസ്സുള്ള ആണ്‍പിളേളരുടെ വിംഗ്. അതിലെ പെണ്‍ വിംഗാണ് ഗൈഡ്‌സ്. കബ്‌സ് ഒന്നാം ക്ലാസ്സ് മുതല്‍ 4 വരെയുള്ളവരുടെ ആണ്‍പട, ബുള്‍ബുള്‍ പെണ്‍കൂട്ടവും. പൊടിമക്കളുടെ ടീമാണ് ബണ്ണീസ് പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക്.

ഉഷ ടീച്ചര്‍ക്കും രാധാമണി ടീച്ചര്‍ക്കുമാണ് ഗൈഡ്‌സ് ചുമതല. അനിത, പ്രീത ടീച്ചര്‍മാര്‍ സ്‌കൗട്ട് നോക്കുന്നു. കബ്‌സിന്റെ നേതൃത്വം സവിത, സീനത്ത് അധ്യാപികമാര്‍ക്ക്. അദബിയ ടീച്ചര്‍ ബുള്‍ബുളിന്റെ മേല്‍നോട്ടം വഹിക്കുന്നു. ബണ്ണീസ് ഒരുക്കാന്‍ രണ്ടധ്യാപികമാര്‍ ഇപ്പോള്‍ െ്രെടനിംഗിലാണ്, ശോഭ ടീച്ചറും കോമളവല്ലി ടീച്ചറും.

ഇനി പറ, നമ്മുടെ കുട്ടികള്‍ക്ക് ജില്ലയില്‍ ഗൈഡ്‌സിന്ഒന്നാം സ്ഥാനം ലഭിച്ചത് വെറുതെയാണോ? അല്ലേയല്ല, വലിയ കഠിന പ്രയത്‌നം ഇതിന്റെ പിന്നിലുണ്ട്. ഒരു പാട് ഗൃഹപാഠം നടന്നിട്ടുണ്ട്. കുട്ടികളെ അങ്ങനെയൊന്നു തടി വളച്ചെടുക്കുക എന്നത് ചെറിയ കാര്യമല്ലല്ലോ. അങ്ങനെയങ്ങ് റോമാ രാജ്യം വെറുതെയുണ്ടാമോ?

അപ്പോള്‍, ഇതൊന്നും ഹയര്‍സെക്കണ്ടറിക്ക് ബാധകമല്ലേ? ആണ്, ബാധകമാണ്. പക്ഷെ, മെനക്കേടുണ്ട്. സ്‌കൗട്ടും ഗൈഡ്‌സും വെറുതെ ആ പടിഞ്ഞാറ് വശത്തുള്ള ഗേറ്റിന് പുറത്ത് ഒരു തളികയില്‍ പൊതിഞ്ഞു ആരും ഹോണടിച്ചു കൊണ്ടൊന്നും തരില്ല. ഒന്നു രണ്ട് അധ്യാപകര്‍ ഒരുങ്ങി ഇറങ്ങണം. ഒരാഴ്ചയോളം വരുന്ന െ്രെടയിനിങ്ങൊക്കെ കാണുമായിരിക്കും. അവര്‍ റെഡിയായാല്‍ പിള്ളേര്‍ പിറ്റേ ദിവസം ക്യൂ ഉണ്ടാകും. കാരണം, 11, 12 ലെ പിള്ളേര്‍ പഴയ പത്തിലെ സ്‌കൗട്ടും ഗൈഡ്‌സുമാണ്. മാത്രമല്ല, ഗ്രേസ് മാര്‍ക്ക് കിട്ടുന്ന കേസുമാണ്. ഹയര്‍ സെക്കണ്ടറിലെ ഫാക്കല്‍റ്റിക്കും പി ടി എ, എസ്എംസികള്‍ക്കും മനസ്സിലാകുന്നുണ്ടല്ലോ അല്ലേ?

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Article, Kerala, kasaragod, school, Guide-unit, Aslam Mavile, Patla, Patla school guide is best in Kasaragod District

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL