city-gold-ad-for-blogger
Aster MIMS 10/10/2023

മംഗളൂരു തീരദേശം അതീവജാഗ്രതയില്‍, സംശയാസ്പദമായ ബോട്ടുകളെ കണ്ടാല്‍ അറിയിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം; ഗംഗൊല്ലി തുറമുഖം, കൊല്ലൂര്‍ ക്ഷേത്രം, റെയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കര്‍ശന സുരക്ഷ, രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഡോഗ് സക്വാഡ് - ബോംബ് സ്‌ക്വാഡ് സജ്ജം

മംഗളൂരു: (www.kasargodvartha.com 18.08.2019) കര്‍ണാടകയിലെ തീരദേശ ജില്ലകളില്‍ അതീവജാഗ്രത തുടരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ശനിയാഴ്ച പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം സുരക്ഷാ പരിശോധന നടത്തി. ബീച്ചുകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഞായറാഴ്ചയും അലേര്‍ട്ട് തുടരുകയാണ്.

വിദേശ ബോട്ടുകളോ അല്ലെങ്കില്‍ സംശയാസ്പദമായ രീതിയിലുള്ള ബോട്ടുകളോ ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ന്യൂ മംഗളൂരു പോര്‍ട്ട് ട്രസ്റ്റ് (എന്‍എംപിടി), മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡ് (എംആര്‍പിഎല്‍), നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി കര്‍ണാടക (എന്‍ഐടികെ), കുദ്രേമുഖ് ഇരുമ്പയിര് കമ്പനി ലിമിറ്റഡ് (കെഐഒസിഎല്‍), നഗരത്തിലെ പ്രധാന വാണിജ്യ സമുച്ചയങ്ങള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ പോലീസ് തിരച്ചില്‍ നടത്തി. ഡോഗ് സ്‌ക്വാഡിന്റെയും ബോംബ് സ്‌ക്വാഡിന്റെയും സഹായത്തോടെയാണ് പരിശോധന നടന്നത്. വാഹനങ്ങളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്.

മംഗളൂരു തീരദേശം അതീവജാഗ്രതയില്‍, സംശയാസ്പദമായ ബോട്ടുകളെ കണ്ടാല്‍ അറിയിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം; ഗംഗൊല്ലി തുറമുഖം, കൊല്ലൂര്‍ ക്ഷേത്രം, റെയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കര്‍ശന സുരക്ഷ, രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഡോഗ് സക്വാഡ് - ബോംബ് സ്‌ക്വാഡ് സജ്ജം

പ്രശസ്തമായ കതീല്‍ ശ്രീ ദുര്‍ഗപരമേശ്വരി ക്ഷേത്രത്തില്‍ മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിച്ചിട്ടുണ്ട്. ശനിയാഴ്ച മുതല്‍ സ്‌ക്രീനിംഗ് നടത്തിയാണ് ഭക്തരെ കടത്തിവിടുന്നത്. ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കടലില്‍ പരമാവധി സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ തിപ്പസ്വാമി ശനിയാഴ്ച വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതാക്കളുമായി സംസാരിച്ച് പ്രധാന വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഫിഷിംഗ് ജെട്ടികളിലും സൗണ്ട് സിസ്റ്റം വഴിയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നത്.

മാല്‍പെ കൂടാതെ 32 സ്ഥലങ്ങളില്‍ ബോട്ട് ആങ്കറിംഗിനുള്ള സൗകര്യമുണ്ട്. ഇവിടങ്ങളില്‍ തീരസംരക്ഷണ സേനയിലെ ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡ് നേവിയും പട്രോളിംഗ് ശക്തമാക്കി. അതേസമയം കുന്ദാപൂര്‍ താലൂക്കിലെ ഗംഗൊല്ലി തുറമുഖം, കൊല്ലൂര്‍ ക്ഷേത്രം, ബൈന്ദൂര്‍, കുന്ദാപൂര്‍, സേനാപൂര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളിലും കര്‍ശന മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ബൈന്ദൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരമേശ്വര്‍ ഗുണാജ ഗംഗോളി തുറമുഖത്തെ സുരക്ഷാ ക്രമീകരണങ്ങളുടെ മേല്‍നോട്ടം വഹിച്ചു.

വെള്ളിയാഴ്ച രാത്രി മാല്‍പെ സെന്റ് മേരീസ് ജെട്ടിയിലെത്തിയ മൂന്ന് മത്സ്യബന്ധന ബോട്ടുകളില്‍ പൊതുജനം സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ലോക്കല്‍ പോലീസും കോസ്റ്റ് ഗാര്‍ഡും ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ പ്രത്യേക പരിശോധനയും അന്വേഷണവും നടത്തി. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ ബോട്ടുകള്‍ മാല്‍പെയില്‍ നങ്കൂരമിടുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

മൂന്ന് ബോട്ടുകളിലായി 29 മത്സ്യത്തൊഴിലാളികളുണ്ടായിരുന്നു. മത്സ്യബന്ധന അതിര്‍ത്തി ലംഘിച്ചതിന് പിഴ ചുമത്തിയതായി വൃത്തങ്ങള്‍ അറിയിച്ചു. ബോട്ടുകളില്‍ ചില സാങ്കേതിക തകരാറുകള്‍ ഉള്ളതിനാല്‍ ശനിയാഴ്ച അവര്‍ക്ക് മടങ്ങാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Mangalore, Karnataka, news, Boat, fishermen, Dog, Special-squad, Railway station, Mangaluru: High alert continues in coastal districts.     < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL