Join Whatsapp Group. Join now!
Aster MIMS 10/10/2023

കലിതുള്ളി കര്‍ക്കിടകം; കാസര്‍കോട് നിരവധിപ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍; കുന്നുങ്കൈയില്‍ മലയിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

കനത്തമഴയില്‍ ചെറുവത്തൂര്‍ പഞ്ചായത്തിലെ കുറ്റിവയല്‍പ്രദേശംKerala, Kasaragod, news, Rain, Top-Headlines, Heavy Rain; Several Areas Flooded in Kasaragod, Heavy Rain; Several Areas Flooded in Kasaragod
ചെറുവത്തൂര്‍: (www.kasargodvartha.com 10.08.2019) കനത്തമഴയില്‍ ചെറുവത്തൂര്‍ പഞ്ചായത്തിലെ കുറ്റിവയല്‍പ്രദേശം വെള്ളത്തിനടിയിലായി. നിരവധി കുടുംബങ്ങളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. വെള്ളം കയറിയ വീടുകളില്‍ ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ, തഹസില്‍ദാര്‍ ശശിധരന്‍ പിള്ള റവന്യു ഉദ്യോഗസ്ഥര്‍, ഫയര്‍ഫോഴ്‌സ്, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.


തേജസ്വിനി പുഴ കരകവിഞ്ഞതോടെ പാലായിയിലും കാര്യങ്കോടും ചാത്തമത്തും നിരവധി വീടുകളില്‍ വെള്ളത്തിലായി. വെള്ളരിക്കുണ്ട് താലൂക്കില്‍ കുന്നുങ്കൈയില്‍ മലയിടിഞ്ഞ് ഭീമനടി-നീലേശ്വരം പാതയില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേസ്ഥലത്ത് മണ്ണിടിഞ്ഞിരുന്നു.


Keywords: Kerala, Kasaragod, news, Rain, Top-Headlines, Heavy Rain; Several Areas Flooded in Kasaragod, Heavy Rain; Several Areas Flooded in Kasaragod