City Gold
news portal
» » » » » » » » കാസര്‍കോട്ട് കനത്ത മഴ തുടരുന്നു; കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു, കുന്നുംകൈയ്ക്കു പിന്നാലെ വരക്കാടും റോഡിലേക്ക് കുന്നിടിഞ്ഞ് വീണു

കാസര്‍കോട്: (www.kasargodvartha.com 10.08.2019) കാസര്‍കോട് ജില്ലയിലെമ്പാടും കനത്ത മഴ തുടരുന്നു. പുഴകള്‍ നിറഞ്ഞ് കവിഞ്ഞ് വീടുകളില്‍ വെള്ളം കയറിയതോടെ നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെയോടെ 11 ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. പരപ്പ അഗ്രോ ഫാം ഹൗസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഒരു കുടുംബത്തിലെ നാലു പേരെയും, സൗത്ത് തൃക്കരിപ്പൂര്‍ ഉടുമ്പുന്തല അംഗണ്‍വാടിയില്‍ മൂന്ന് കുടുംബങ്ങളിലെ 14 പേരെയും, പനത്തടി കമ്മാടി കമ്യൂണിറ്റി ഹാളില്‍ 10 കുടുംബങ്ങളിലെ 55 പേരെയും, മാലോത്ത് കസബ ജി എച്ച് എസ് എസില്‍ ആറ് കുടുംബങ്ങളിലെ 22 പേരെയും, ക്ലായിക്കോട് വെള്ളാട്ട് ജി എല്‍ പി എസില്‍ 23 കുടുംബങ്ങളിലെ 50 പേരെയും, ക്ലായിക്കോട് സി പി എം പാര്‍ട്ടി ഓഫീസില്‍ ആറ് കുടുംബങ്ങളിലെ 17 പേരെയും മാറ്റിപ്പാര്‍പ്പിച്ചു. നീലേശ്വരം കടിഞ്ഞിമൂല ജി ഡബ്ല്യു എല്‍ പി എസില്‍ 10 കുടുബങ്ങളിലെ 24 പേരെയും, ചെറുവത്തൂര്‍ കൊവ്വല്‍ എ യു പി എസില്‍ 20 കുടുംബങ്ങളെയും കാടംകോട് സ്‌കൂളില്‍ 100 കുടുംബങ്ങളെയും പാര്‍പ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ പിലാത്തറ കാര്‍ഷിക സര്‍വ്വകലാശാലയിലും, ചാത്തമത്ത് പാദാര്‍കുളങ്ങര ഭവഗതി ഓഡിറ്റോറിയത്തിലും ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു.


കനത്തമഴയില്‍ ചെറുവത്തൂര്‍ പഞ്ചായത്തിലെ കുറ്റിവയല്‍പ്രദേശം വെള്ളത്തിനടിയിലായിരിക്കുകയാണ്. നിരവധി കുടുംബങ്ങളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു. വെള്ളം കയറിയ വീടുകളില്‍ ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ, തഹസില്‍ദാര്‍ ശശിധരന്‍ പിള്ള റവന്യു ഉദ്യോഗസ്ഥര്‍, ഫയര്‍ഫോഴ്സ്, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. തേജസ്വിനി പുഴ കരകവിഞ്ഞതോടെ പാലായിയിലും കാര്യങ്കോടും ചാത്തമത്തും നിരവധി വീടുകളില്‍ വെള്ളത്തിനടിയിലായി. വെള്ളരിക്കുണ്ട് താലൂക്കില്‍ കുന്നുംകൈയില്‍ മലയിടിഞ്ഞ് ഭീമനടി-നീലേശ്വരം പാതയില്‍ റോഡ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. നീലേശ്വരം വരക്കാട് പറമ്പ റോഡില്‍ എളേരിയില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. മയിച്ച പടിഞ്ഞാറ് ദുരന്തബാധിത പ്രദേശം ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ എ ജി സി ബഷീര്‍ സന്ദര്‍ശിച്ചു. ബേത്തൂര്‍പാറ ഊവ്വടി കിഴക്കേമഠത്ത് ബാലചന്ദ്രന്റെ വളപ്പില്‍ മരം കടപുഴകി വൈദ്യുതിലൈനിലേക്ക് വീണു. നാട്ടുകാര്‍ ചേര്‍ന്ന് മരം മുറിച്ചുനീക്കാനുള്ള ശ്രമം തുടരുകയാണ്.

ജില്ലയിലെ തെക്കന്‍ പ്രദേശങ്ങളില്‍ രൂക്ഷമായ കാലവര്‍ഷക്കെടുതി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബുവിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. റവന്യൂ, പോലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പ്രവര്‍ത്തനം നടക്കുന്നത്. ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ മുഴുവന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നത് ഈ കണ്‍ട്രോള്‍ റൂമില്‍ നിന്നായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലുള്ളവര്‍ അടിയന്തിര സഹായം ആവശ്യമാണെങ്കില്‍ 04672204042, 8075325955, 7510935739 നമ്പറുകളില്‍ ബന്ധപ്പെടണം.

വരക്കാട് പറമ്പ റോഡില്‍ എളേരിയില്‍ മണ്ണിടിഞ്ഞ നിലയില്‍


മയിച്ച പടിഞ്ഞാറ് ദുരന്തബാധിത പ്രദേശം തോണിയില്‍ സന്ദര്‍ശിക്കുന്ന ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ എ ജി സി ബഷീര്‍

ചാത്തമത്ത് തേജസ്വിനി പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട യുവാക്കള്‍

കുന്നുങ്കൈയില്‍ റോഡിലേക്ക് മണ്ണിടിഞ്ഞു വീണ നിലയില്‍ 

ബേത്തൂര്‍പാറ ഊവ്വടി കിഴക്കേമഠത്ത് വൈദ്യുതിലൈനിലേക്ക് വീണ മരം നാട്ടുകാര്‍ വെട്ടിമാറ്റുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Trending, Rain, Heavy Rain continues in Kasaragod; more relief camp opened
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date