city-gold-ad-for-blogger
Aster MIMS 10/10/2023

ചന്ദ്രഗിരിപ്പുഴയിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ കാര്‍ യാത്രക്കാരനെതിരെ പോലീസ് കേസെടുത്തു

കാസര്‍കോട്: (www.kasargodvartha.com 19.08.2019) ചന്ദ്രഗിരിപ്പുഴയിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ കാര്‍ യാത്രക്കാരനെതിരെ പോലീസ് കേസെടുത്തു. ചെമ്മനാട് വടക്കുംഭാഗത്ത് താമസിക്കുന്ന അഷ്‌റഫിനെതിരെ (50)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. ഐ പി സി സെക്ഷന്‍ 269, കെ പി എ ആക്ട് 120 (ഇ) എന്നീ വകുപ്പുകളിലായാണ് കേസെടുത്തിരിക്കുന്നത്. സാമൂഹ്യ പ്രവര്‍ത്തകനായ കീഴൂരിലെ കെ എസ് സാലിയാണ് മാലിന്യം തള്ളിയതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്.

ചന്ദ്രഗിരിപ്പുഴയിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ കാര്‍ യാത്രക്കാരനെതിരെ പോലീസ് കേസെടുത്തു

ഇക്കഴിഞ്ഞ 16ന് രാവിലെ 10 മണിക്കാണ് കെ എല്‍ 14 ആര്‍ 3904 നമ്പര്‍ കാറിലെത്തി പാലത്തില്‍ നിന്നും മാലിന്യം ചന്ദ്രഗിരിപ്പുഴയിലേക്ക് വലിച്ചെറിഞ്ഞത്. ഇതിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് കെ എസ് സാലി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്. കലക്ടര്‍ പോലീസിന് പരാതി നല്‍കാന്‍ അറിയിക്കുകയും കേസെടുക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.

കാസര്‍കോട് സി ഐ മധുസൂദനന്റെയും എസ് ഐ മെല്‍വിന്‍ ജോസിന്റെയും അന്വേഷണത്തിലാണ് മാലിന്യം തള്ളിയയാളെ കുറിച്ച് വിവരം ലഭിച്ചത്. ഇത്തരത്തില്‍ ജില്ലയിലുടനീളം പുഴയില്‍ മാലിന്യം തള്ളുന്നതായുള്ള പരാതികള്‍ വ്യാപകമാകുമ്പോഴാണ് പട്ടാപ്പകല്‍ മാലിന്യം തള്ളുന്ന വീഡിയോ പുറത്തുവന്നത്.


Related News:
പട്ടാപ്പകലും മാലിന്യങ്ങള്‍ പുഴയിലേക്ക്; എന്ന് തീരും ചന്ദ്രഗിരിയുടെ ഈ ദുരവസ്ഥ?, മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Chandragiri-river, Bridge, waste dump, Top-Headlines, Car, Case against Car driver for Thrown waste to river
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL