Join Whatsapp Group. Join now!
Aster MIMS 10/10/2023

ബസ് ക്ലീനറെ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ തടഞ്ഞുനിര്‍ത്തി നഗ്നനാക്കി മര്‍ദിച്ച് പണവും മൊബൈലും തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

ബസ് ക്ലീനറെ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ തടഞ്ഞുനിര്‍ത്തി നഗ്നനാക്കി മര്‍ദിച്ച് പണവും മൊബൈലും തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി Kasaragod, Kerala, news, Top-Headlines, Crime, Assault, Attack, Bus-driver, Bus cleaner attacked case; One more arrested
കാസര്‍കോട്: (www.kasargodvartha.com 14.08.2019) ബസ് ക്ലീനറെ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ തടഞ്ഞുനിര്‍ത്തി നഗ്നനാക്കി മര്‍ദിച്ച് പണവും മൊബൈലും തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഉളിയത്തടുക്ക നാഷനല്‍ നഗറിലെ മുഹമ്മദ് സുഹൈല്‍ എന്ന ഇക്കു (22) വിനെയാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 2019 ജൂണ്‍ 28ന് പുലര്‍ച്ചെ ഉളിയത്തടുക്കയില്‍ വെച്ചാണ് സ്വകാര്യബസ് ക്ലീനര്‍ ഉളിയത്തടുക്കയിലെ നവീന്‍കുമാറിനെ അക്രമിച്ചത്.

പുലര്‍ച്ചെ ജോലിക്ക് പോവുകയായിരുന്ന നവീന്‍കുമാറിനെ ബൈക്കുകളിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി അക്രമിക്കുകയും കൈയിലുണ്ടായിരുന്ന 5,000 രൂപയും തട്ടിയെടുത്തശേഷം നഗ്നനാക്കി ഭീഷണിപ്പെടുത്തുകയായിരുന്നു. എറണാകുളത്ത് ജ്യൂസ് കട നടത്തിവരികയാണ് സുഹൈല്‍. പെരുന്നാളിന് നാട്ടിലെത്തിയപ്പോഴാണ് വിദ്യാനഗര്‍ എസ് ഐ വി പി വിപിന്‍ പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

നേരത്തെ ഷാനു, അജ്സര്‍, മൊയ്തു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇനി ചാര്‍ളി സത്താര്‍, അബ്ബാസ് എന്നിവരെ കൂടി കിട്ടാനുണ്ടെന്ന് പോലീസ് അറിയിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Crime, Assault, Attack, Bus-driver, Bus cleaner attacked case; One more arrested
  < !- START disable copy paste -->