എടനീരിലെ യൂത്ത് കോണ്‍ഗ്രസ് ഓഫീസിനു നേരെ രണ്ടു വര്‍ഷത്തിനിപ്പുറം വീണ്ടും അക്രമം; അന്നത്തെ പ്രതികളെ പിടികൂടാന്‍ പോലീസിനായില്ല, വീണ്ടും പരാതി നല്‍കി

എടനീരിലെ യൂത്ത് കോണ്‍ഗ്രസ് ഓഫീസിനു നേരെ രണ്ടു വര്‍ഷത്തിനിപ്പുറം വീണ്ടും അക്രമം; അന്നത്തെ പ്രതികളെ പിടികൂടാന്‍ പോലീസിനായില്ല, വീണ്ടും പരാതി നല്‍കി

ചെര്‍ക്കള: (www.kasargodvartha.com 31.08.2019) എടനീര്‍ ബയറമൂലയിലെ യൂത്ത് കോണ്‍ഗ്രസ് ഓഫീസിനു നേരെ രണ്ടു വര്‍ഷത്തിനിപ്പുറം വീണ്ടും അക്രമം. ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അക്രമമെന്ന് സംശയിക്കുന്നു. സംഭവം സംബന്ധിച്ച് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയതായി യൂത്ത് കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡന്റ് എ സനോജ് അറിയിച്ചു. അക്രമത്തില്‍ ഓഫീസിന്റെ ഇരുഭാഗങ്ങളിലെയും ജനലുകളുടെ ചില്ലുകള്‍ പൊട്ടിയനിലയിലാണ്.

രണ്ടു വര്‍ഷം മുമ്പും ഇതേ ഓഫീസിനു നേരെ അക്രമമുണ്ടായിരുന്നു. അന്ന് പ്രതികളെ പിടികൂടാന്‍ പോലീസിനായിരുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Cherkala, complaint, Congress-office, Attack against Youth congress office
  < !- START disable copy paste -->