Join Whatsapp Group. Join now!
Aster MIMS 10/10/2023

ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയവര്‍ വീടുകളിലേക്ക് മടങ്ങി തുടങ്ങി; ജില്ലയില്‍ 20 ക്യാമ്പുകളിലായി ഇപ്പോള്‍ കഴിയുന്നത് 2,465 പേര്‍; ഹോസ് ദുര്‍ഗ് താലൂക്കില്‍ 15 ഉം വെള്ളരിക്കുണ്ട് താലൂക്കില്‍ 5 ഉം ക്യാമ്പുകള്‍

കാലവര്‍ഷകെടുതിയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയവര്‍ വീടുകളിലേക്ക് മടങ്ങി തുടങ്ങി. നിലവില്‍ ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലായി 20 kasaragod, news, Kerala, House, camp
കാസര്‍കോട്: (www.kasargodvartha.com 12.08.2019) കാലവര്‍ഷകെടുതിയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയവര്‍ വീടുകളിലേക്ക് മടങ്ങി തുടങ്ങി. നിലവില്‍ ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലായി 20 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.

20 ക്യാമ്പുകളിലായി 779 കുടുംബങ്ങളിലെ 2,465 പേരാണ് ഉള്ളത്. ഹോസ്ദുര്‍ഗ് താലൂക്കിലെ ചെറുവത്തൂര്‍, സൗത്ത് തൃക്കരിപ്പൂര്‍ വില്ലേജുകളിലായി മൂന്ന് വീതവും കാഞ്ഞങ്ങാട്, ക്ലായിക്കോട്, പേരോല്‍ വില്ലേജുകളിലായി രണ്ടു വീതവും നീലേശ്വരം, അജാനൂര്‍, കയ്യൂര്‍, വില്ലേജുകളിലായി ഒന്നു വീതവും ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.

Kasaragod, News, Kerala, House, Camp, After flood people started returning home from relief Camp

വെള്ളരിക്കുണ്ട് താലൂക്കില്‍ പരപ്പ വില്ലേജില്‍ രണ്ടു വീതവും പനത്തടി, ചിറ്റാരിക്കല്‍, കള്ളാര്‍ വില്ലേജുകളില്‍ ഒന്നു വീതവും ക്യാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. മഴ രൂക്ഷമായതിനെ തുടര്‍ന്ന് 31 ക്യാമ്പുകളാണ് കഴിഞ്ഞ ദിവസം വരെ ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, News, Kerala, House, Camp, After flood people started returning home from relief Camp