City Gold
news portal
» » » » » » » » » ഇന്തോനേഷ്യയില്‍ കരുതല്‍ തടങ്കലിലായിരുന്ന 10 ഇന്ത്യന്‍ നാവികരെ വിട്ടയച്ചു; മോചനം കാത്ത് ഇനിയും 12 ജീവനക്കാര്‍

ഉപ്പള: (www.kasargodvartha.com 12.08.2019) കടലതിര്‍ത്തി ലംഘിച്ചതിന് ഇന്തോനേഷ്യന്‍ നേവി കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ച കാസര്‍കോട് ഉപ്പള പാറകട്ടെ സ്വദേശി പികെ മൂസകുഞ്ഞി ഉള്‍പ്പെടെയുള്ള 10 ഇന്ത്യക്കാരെ വിട്ടയച്ചു. ഇന്തൊനേഷ്യന്‍ കോടതിയുടെ അനുവാദത്തോടെയാണ് കരുതല്‍ തടങ്കലില്‍ നിന്നും മോചിതരായത്. 6 മാസം മുമ്പാണ് കപ്പലിലെ ജീവനക്കാരെ ഉള്‍പ്പെടെ നേവി പിടിച്ചെടുത്തത്.

ആഗസ്റ്റ് 7ന് കപ്പലില്‍ ഉണ്ടായിരുന്ന ജീവനക്കാരെ കോടതിയില്‍ ഹാജരാക്കിയിരുന്നു. കരാര്‍ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് 10 പേരെ ഇന്ത്യയിലേക്ക് അയക്കാന്‍ കോടതി ഉത്തരവിട്ടത്. മുംബൈയില്‍ എത്തിയ സംഘം കപ്പല്‍ കമ്പനിയുടെ ഓഫീസിലെത്തിയ ശേഷം വീടുകളിലേക്ക് തിരിക്കുകയായിരുന്നു. കപ്പലില്‍ ഇനി മോചനം കാത്ത് 12 ജീവനക്കാരുണ്ടെന്ന് മൂസക്കുഞ്ഞി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.


കടലതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് 23 ഇന്ത്യക്കാരടങ്ങുന്ന കപ്പലാണ് ഇന്തോനേഷ്യ പിടിച്ചുവെച്ചത്. ഇതില്‍ മൂന്ന് കാസര്‍കോട്ടുകാരും ഒരു പാലക്കാട് സ്വദേശിയും ഉള്‍പെട്ടിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് സിംഗപ്പൂരിനടുത്തുവെച്ച് ഇവരെ ഇന്തോനേഷ്യ നാവിക സേന പിടികൂടിയത്. രണ്ടു വര്‍ഷം കൂടുമ്പോള്‍ നടത്താറുള്ള മെയിന്റനന്‍സ് ജോലിക്കു ശേഷം സിംഗപ്പൂര്‍ തുറമുഖത്ത് ചരക്ക് കയറ്റാനായി കാത്തുനില്‍ക്കുന്നതിനിടയിലാണ് എം ടി എസ് ജി പേഗേസ് എന്ന ആംഗ്ലോ ഈസ്‌റ്റേണ്‍ ഷിപ്പിംഗ് കമ്പനിയുടെ കപ്പല്‍ ഇന്തോനേഷ്യന്‍ നാവിക സേന പിടികൂടിയത്.


നൂറുകണക്കിന് കപ്പലുകള്‍ ചരക്ക് കയറ്റാനെത്തുന്ന സിംഗപ്പൂര്‍ തുറമുഖത്ത് ഊഴമെത്താന്‍ വൈകുന്നതുകൊണ്ട് അപകടാവസ്ഥ ഒഴിവാക്കാന്‍ കുറച്ചുദൂരം നങ്കൂരമിട്ടപ്പോഴാണ് തങ്ങളുടെ കടലതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് കപ്പല്‍ പിടികൂടിയത്. എമിഗ്രേഷന്‍ നിയമവും സുരക്ഷാ നിയമവും ലംഘിച്ചുവെന്നാരോപിച്ച് കപ്പല്‍ വിട്ടുകൊടുക്കാന്‍ ഇന്തോനേഷ്യന്‍ നാവിക സേന അനുവദിച്ചില്ല. അഞ്ചുമാസത്തിലധികമായി ഇതേതുടര്‍ന്ന് കപ്പലധികൃതര്‍ വിചാരണ നേരിടുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: news, kasaragod, Kerala, Uppala, Sea, Jail, Release, 10 indian navigators released from indonesian jail
< !- START disable copy paste -->

About kvartha beta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date