പ്രണയവിവാഹത്തെ തുടര്‍ന്ന് തര്‍ക്കം; യുവാവിന് വെട്ടേറ്റ് ഗുരുതര പരിക്ക്

കാഞ്ഞങ്ങാട്: (www.kasargodvartha.com 07.07.2019) പ്രണയവിവാഹത്തെ തുടര്‍ന്ന് തര്‍ക്കം. യുവാവിന് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റു. മാക്കരംകോട് സ്വദേശി സതീശനാണ് (42) വെട്ടേറ്റത്. പരിക്കേറ്റ സതീശനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്ത് വെള്ളിക്കോത്തെ റേഷന്‍ വ്യാപാരി മാക്കരംകോട്ടെ സുധീഷിന് അടിയേറ്റു. സുധീഷിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് സംഭവം. മാക്കരംകോട് സ്വദേശിയായ മറ്റൊരു യുവാവ് പെരളം സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തിരുന്നു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. യുവതിയുടെ വീട്ടുകാരുടെ സമ്മതമില്ലാതെയാണ് ഈ വിവാഹം നടന്നതെന്നാണ് വിവരം. സതീശനെ അന്വേഷിച്ചെത്തിയ സംഘം സുധീഷിനെയും അക്രമിക്കുകയായിരുന്നു. മാക്കരംകോട്ടെ ഗംഗാധരന്റെ വീട്ടിലെത്തിയ അക്രമികള്‍ വീട്ടുപകരണങ്ങളും തകര്‍ത്തതായും പരാതിയുണ്ട്.

സംഭവത്തെ കുറിച്ച് ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം ആരംഭിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Youth, Crime, Love, Youth stabbed by gang
  < !- START disable copy paste -->
Previous Post Next Post