മൊഗ്രാല്‍: (www.kasargodvartha.com 16.07.2019) ഭൂഗര്‍ഭജല വിതാനം വളരെ കുറഞ്ഞതിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കുന്ന അധികൃതര്‍ കാണുന്നില്ലേ മൊഗ്രാലിലെ ഈ പൊതുകിണറിന്റെ അവസ്ഥ. മൂന്നുവര്‍ഷം മുമ്പ് വരെ ടൗണിലെ വ്യാപാരികളും പരിസരത്തുള്ള നാട്ടുകാരും വീട്ടാവശ്യങ്ങള്‍ക്ക് ശുദ്ധജലത്തിനായി ആശ്രയിച്ചിരുന്ന പൊതുകിണറാണ് ഇപ്പോള്‍ മാലിന്യം തള്ളുന്ന കുപ്പതൊട്ടിയായി മാറിയിരിക്കുന്നത്.
ഇഷ്ടം പോലെ ജലസ്രോതസ്സ് ഉണ്ടായിരുന്ന ഈ കിണര്‍ മൊഗ്രാല്‍- പേരാല്‍ റോഡ് വികസനത്തിന്റെ മറവില്‍ 2016ല്‍ മണ്ണിട്ടു മൂടാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഒരു കൂട്ടം യുവാക്കളുടെ ഇടപെടലും, ചെറുത്തുനില്‍പ്പും കാരണം ശ്രമം ഉപേക്ഷിക്കുകയായിരുന്നു. യുവാക്കള്‍ ജില്ലാ കലക്ടറെയും ബന്ധപ്പെട്ടവരെയും കണ്ടു പരാതി നല്‍കിയതോടെയാണ് കിണര്‍ സംരക്ഷിക്കാന്‍ നടപടിയുണ്ടായത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നാലുവരി പാത വരുമ്പോള്‍ കിണര്‍ സംരക്ഷിക്കാന്‍ കഴിയില്ല എന്ന നിലപാടാണ് അധികൃതര്‍ക്കുള്ളത്. പിന്നീട് മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകരാണ് കിണര്‍ നന്നാക്കിയത്.
സ്വാതന്ത്ര്യത്തിന് മുമ്പ് പൊതുജനത്തിനായി അക്കാലത്തെ ബ്രിട്ടീഷ് ഭരണകൂടങ്ങള്‍ നിര്‍മിച്ചു നല്‍കിയ ഏറെ പൗരാണികം എന്ന് പറയാവുന്ന കിണറുകളില്‍ ഒന്നാണ് മൊഗ്രാല്‍ ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്നത്. 1914 കാലഘട്ടത്തിലാണ് ഈ കിണര്‍ നിര്‍മ്മിച്ചിട്ടുള്ളതെന്ന് പറയപ്പെടുന്നു. നൂറ്റാണ്ടോട് അടുത്ത് നില്‍ക്കുന്ന ഈ ജലനിധി ദേശീയപാതയ്ക്ക് വേണ്ടി നികത്തപ്പെടുന്നു എന്ന് വിശ്വസിക്കാന്‍ നാട്ടുകാര്‍ക്ക് കഴിയുന്നില്ല. ഇക്കാലമത്രയും ഒരു നാടിന്റെ ദാഹമകറ്റിയ ജല പുണ്ണ്യത്തിനു പകരമെന്തെന്ന് ചോദിക്കുകയാണ് നാട്ടുകാര്‍. ഇതിനിടയിലാണ് ഈ കിണറില്‍ സാമൂഹ്യവിരുദ്ധരുടെ മാലിന്യനിക്ഷേപവും. കിണര്‍ മലിനമായതോടെ തൊട്ടടുത്ത വീടുകളിലെ കിണറുകളിലും വെള്ളത്തില്‍ വ്യത്യാസം വന്നു തുടങ്ങിയിട്ടുള്ളതായി പറയുന്നു. മലിനജലം ഭൂമിയിലേക്ക് താഴ്ന്നു കിണറുകളിലെ വെള്ളം മലിനമാകുന്നതെന്ന് വീട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.
അതിനിടെ ജലാശയങ്ങളും, ജലസ്രോതസ്സുകളും മലിനമാക്കുന്നത് ക്രിമിനല്‍ കുറ്റമാക്കി സര്‍ക്കാര്‍ നിയമം കൊണ്ട് വന്നിട്ടുണ്ടെങ്കിലും ഇതുവരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. മൂന്നുവര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന നിയമമാണ് 2018ല്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നത്. ഭൂഗര്‍ഭജലം സമൃദ്ധമായിരുന്ന ഇത്തരം പാരമ്പര്യ ജലസ്രോതസ്സുകളെ സംരക്ഷിച്ച് നിര്‍ത്താന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Mogral, Top-Headlines, Well, water, Well in bad condition; Natives needs solution
< !- START disable copy paste -->