Join Whatsapp Group. Join now!
Aster MIMS 10/10/2023

റെയില്‍വേ സ്റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യം ആവശ്യപ്പെട്ട് മുസ്‌ലിം ജമാഅത്ത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പിക്ക് നിവേദനം നല്‍കി; കേരളത്തില്‍ നിന്നും മംഗളൂരുവിലേക്ക് വിമാന സര്‍വ്വീസുകള്‍ ആരംഭിക്കണമെന്നും ആവശ്യം

കാസര്‍കോട് ജില്ല കാലങ്ങളായി നേരിടുന്ന തികഞ്ഞ അവഗണനകള്‍ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കേരള മുസ്‌ലിം ജമാഅത്ത് Kasaragod, Kerala, news, Railway station, Rajmohan Unnithan, Memorandum submitted to Rajmohan Unnithan with demands Railway development
കാസര്‍കോട്: (www.kasargodvartha.com 15.07.2019) കാസര്‍കോട് ജില്ല കാലങ്ങളായി നേരിടുന്ന തികഞ്ഞ അവഗണനകള്‍ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കേരള മുസ്‌ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ സെക്രട്ടറി കന്തല്‍ സൂപ്പി മദനി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പിക്ക് നിവേദനം നല്‍കി. ഏതൊരു  വികസനത്തിന്റേയും ആണിക്കല്ല് ഗതാഗത മേഖലയിലെ സൗകര്യങ്ങളാണ് എന്ന നിലയല്‍ പ്രാഥമിക ഘട്ടമെന്ന നിലക്ക് റെയിവേ, ദേശീയപാത, വിമാനത്താവളം എന്നീ വിഷയങ്ങളിലാണ് പ്രധാന ശ്രദ്ധചെലുത്തേണ്ടതെന്ന് അദ്ദേഹം നിവേദനത്തില്‍ ആവശ്യപ്പെട്ടു.

നിലവില്‍ പ്രാഥമികാവശ്യ നിര്‍വ്വഹണ സൗകര്യം പോലുമില്ലാതെ പരിതാപകരമായ നിലയില്‍ സ്ഥിതിചെയ്യുന്ന കാസര്‍കോട് റെയില്‍വേ സ്റ്റേഷനെ ജില്ലാ ആസ്ഥാനത്തുള്ള സുപ്രധാന സ്റ്റേഷനെന്ന നിലക്ക് പ്രത്യേക പരിഗണന നല്‍കി അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക മികവുകളും ഒരുക്കി മാതൃകാ സ്റ്റേഷനാക്കി മാറ്റുക, നിലവിലുള്ളതോ പുതുതായി ആരംഭിക്കുന്നതോ ആയ ഒരു തീവണ്ടിക്കും ഇനി മുതല്‍ ഈ സ്റ്റേഷനില്‍ സ്റ്റോപ്പില്ലാതെ പോകുന്ന ഒരവസ്ഥ വരാതെ സൂക്ഷിക്കുക, വടക്കോട്ടും തെക്കോട്ടും രാപ്പകലുകളിലായി ദീര്‍ഘ നേരങ്ങള്‍ തീവണ്ടികളില്ലാത്ത വിഷമ പങ്കിലമായ സ്ഥിതിവിശേഷത്തിന് അറുതി വരുത്തുക, സിങ്കിള്‍ ലൈന്‍ പാതയുണ്ടായിരുന്ന കാലത്തെ അനുസ്മരിപ്പിക്കും വിധം നിസാര കാരണങ്ങള്‍ക്കു വേണ്ടിയോ അകാരണമായോ പലവണ്ടികളും ഈ റൂട്ടിലെ ഓരോ സ്റ്റേഷനുകളിലും അനന്തമായി പിടിച്ചിട്ടുകൊണ്ട് ആര്‍ സി സിയിലേക്കുള്ളതോ ആര്‍ സി സിയില്‍ നിന്നുള്ളതോ ആയ രോഗികളടക്കമുള്ള പലജാതി വിഷമങ്ങള്‍ അനുഭവിക്കുന്ന യാത്രക്കാരെ ഇന്നും കഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന റെയില്‍വെയുടെ ക്രൂരതയ്ക്കും ചിറ്റമ്മ നയത്തിനും അറുതിവരുത്തുക തുടങ്ങിയ കാര്യങ്ങളും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ഒറ്റവരിപ്പാതയുണ്ടായിരുന്ന ബ്രിട്ടീഷ് കാഘട്ടത്തിലെ കല്‍ക്കരി വണ്ടികളുടെ അതേ റണ്ണിംഗ് ടൈം തന്നെയാണ് പാതകള്‍ ഇരട്ടിപ്പിക്കുകയും ട്രെയിനുകള്‍ ഇലക്ട്രിക്ക് സംവിധാനത്തിലേക്ക് മാറുകയും ചെയ്ത ഇപ്പോഴും നിലനില്‍ക്കുന്നത്. ട്രെയിനുകള്‍ ഇന്നും ഈ റൂട്ടില്‍ ഇഴഞ്ഞു തന്നെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഉദാഹരണത്തിന് കാസര്‍കോട്- കോഴിക്കോട് റണ്ണിംഗ് സമയം ഇന്നും മൂന്നര മണിക്കൂറും ചിലതിന് നാലര മണിക്കൂറും തന്നെയാണ്. അതോടൊപ്പം രണ്ടര മണിക്കൂര്‍ നേരം കൊണ്ട് ഓടിയെത്തുന്ന ഒന്ന്, രണ്ട് വണ്ടികളും ഈ റൂട്ടില്‍ നിലവില്‍ ഉണ്ടെന്നറി യുമ്പോള്‍ അത്രയും വേഗതയില്‍ ഓടാന്‍ ഈ പാളം പര്യാപ്തമാണെന്ന് സുവ്യക്തമാണല്ലോ? ഇതിനും അടിയന്തര പരിഹാരം വേണമെന്നും കന്തല്‍ സൂപ്പി നിവേദനത്തില്‍ ആവശ്യപ്പെട്ടു.

മുട്ടം, ഹൊസങ്കടി, ബങ്കര മഞ്ചേശ്വരം എന്നിവിടങ്ങളില്‍ റെയില്‍വെ ലൈനുകള്‍ക്ക് മേല്‍പാലം പണിത് കുരുക്കിട്ട പാതകളുടെ കുരുക്കഴിക്കുകയും മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനിലേക്ക് ദേശീയ പാതയില്‍ നിന്നുള്ള കുറുക്കുവഴി സൗകര്യപ്രദമാം വിധം വാഹനങ്ങള്‍ക്കുള്ള ഗതാഗത സൗകര്യത്തോടെ വികസിപ്പിക്കുകയും വേണം. ഇഴഞ്ഞു നീങ്ങുന്ന ദേശീയപാത വികസനത്തിന് വേഗത കൂട്ടാനും കാസര്‍കോ് കറന്തക്കാട് മുതല്‍ നുള്ളിപ്പാടി വരെ ഫ്‌ളൈ ഓവര്‍ പണിയാനും ചൗക്കിയില്‍ നിന്നും വിദ്യാനഗറിലേക്ക് നിലവിലുള്ള ഇടുങ്ങിയ റോഡുകള്‍ വികസിപ്പിച്ച് ദേശീയപാത ബൈപ്പാസ് റോഡായി മാറ്റിയെടുക്കാനും അടിയന്തര ശ്രദ്ധ പതിപ്പിക്കുക. ഇതിനും സ്ഥലം ഏറ്റെടുപ്പിനുമെല്ലാം ഉടക്കിടുന്ന സ്വാര്‍ത്ഥ മോഹികളെയും തെറ്റിദ്ധരിച്ചവരേയും വിളിച്ചുകൂട്ടി ഏതൊരു വികസനത്തിന്റെയും ആണിക്കല്ല് അടിസ്ഥാന പുരോഗതിയായ ഗതാഗത സൗകര്യമാണെന്ന കാര്യം ഗൗര വപൂര്‍വ്വം ധരിപ്പിച്ചു അത്തരക്കാരെ വികസനത്തിനൊപ്പം നിര്‍ത്താനും അനിവാര്യമായത് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

കേരളത്തില്‍ അന്തര്‍ദേശീയ വിമാനത്താവളങ്ങള്‍ നാലെണ്ണമായെങ്കിലും കാസര്‍കോട്ടുകാര്‍ക്ക് അതൊന്നും പ്രയോജനപ്പെടുന്നില്ല എന്നത് പകല്‍ പോലെ സര്‍വ്വര്‍ക്കും സുവ്യക്തമായ വസ്തുതയാണ്. മംഗളൂരു വിമാനത്താവളം വേണ്ടവിധം വികസിപ്പിക്കുകയും വിദേശ വിമാനങ്ങള്‍ക്ക് ഇറങ്ങാനും പറന്നുയരാനുമുള്ള അനുമതി ലഭിക്കുകയും ചെയ്താലേ കാസര്‍കോട്ടുകാരുടെ വിമാന യാത്രാ ദുരിതത്തിന് പരിഹാരമാവുകയുളളൂ. അതിനാല്‍ മംഗളൂരു എം പിയുമായി കൈകോര്‍ത്തുകൊണ്ട് ഒരുമിച്ചൊരു പോരാട്ടം നടത്തിയാല്‍ അത് വിജയിക്കുക തന്നെ ചെയ്യും. അതോടൊപ്പം കേരളത്തിലെ നാലു എയര്‍പോര്‍ട്ടുകളെയും മംഗളൂരു വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി ദിനംപ്രതി രണ്ടുവീതം വിമാനങ്ങള്‍ മംഗളൂരുവിലേക്ക് നമ്മുടെ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളില്‍നിന്നും ആരംഭിക്കാനുള്ള നടപടിയും അനിവാര്യമാണ്. കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നെങ്കിലും വിമാന സര്‍വ്വീസുകള്‍ മംഗളൂരുവിലേക്ക് ആരംഭിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Railway station, Rajmohan Unnithan, Memorandum submitted to Rajmohan Unnithan with demands Railway development
  < !- START disable copy paste -->