Join Whatsapp Group. Join now!
Aster MIMS 10/10/2023

ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കാന്‍ നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തണം: കെ എസ് എം ഇ ഒ

സംസ്ഥാനത്തെ ചെറുകിട സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനായി നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തണമെന്ന് കേരള സ്റ്റേറ്റ് സമാള്‍ ആന്‍ഡ് മീഡിയം Kasaragod, Kerala, news, Press meet, Conference, Press Club, KSMEO press meet conducted
കാസര്‍കോട്: (www.kasargodvartha.com 03.07.2019) സംസ്ഥാനത്തെ ചെറുകിട സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനായി നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തണമെന്ന് കേരള സ്റ്റേറ്റ് സമാള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ് ഓര്‍ഗനൈസേഷന്‍ (കെ എസ് എം ഇ ഒ) സംസ്ഥാന പ്രസിഡണ്ട് അബ്ദുര്‍ റഹ് മാന്‍ രണ്ടത്താണി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

അനുമതി ലഭിച്ച വ്യവസായിക്ക് സ്ഥാപനം നടത്തി കൊണ്ടുവരാന്‍ ഏതെങ്കിലും താത്പര്യത്തിന്റെ പേരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അനുമതി നിഷേധിക്കുന്നത് നിത്യസംഭവമായി മാറുകയാണ്. ഇതുകാരണം ചെറുകിട വ്യവസായികള്‍ ഭീതിയോടെയാണ് പ്രവര്‍ത്തിക്കുന്നത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് എത്തുന്നവര്‍ക്ക് സംരംഭം ആരംഭിക്കാന്‍ പ്രൊജക്റ്റുകള്‍ തയ്യാറാക്കി കൊടുക്കുമെന്നും സാമ്പത്തിക സഹായം നല്‍കുന്നുമൊക്കെയുള്ള സര്‍ക്കാറുകളുടെ പ്രസ്താവനകള്‍ ജലരേഖകള്‍ ആവുകയാണ്. പ്രവാസി വ്യവസായികള്‍ ഇക്കാരണത്താല്‍ ആത്മഹത്യ ചെയ്യുന്നത് കേരളത്തിന് അപമാനകരമാണ്. സംസ്ഥാനത്ത് വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ പുതിയ മാര്‍ഗ്ഗരേഖകള്‍ ഉള്‍ക്കൊള്ളിച്ച് നിയമ നിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് അബ്ദുര്‍ റഹ് മാന്‍ പെരിയ, സെക്രട്ടറി ഫാറൂഖ് കാസിമി, സംസ്ഥാന ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ഹാജി, വൈസ് പ്രസിഡണ്ട് കെ പി ഹുസൈന്‍ ഹാജി, മാഹിന്‍ അബൂബക്കര്‍, രമേഷ് നടുത്തൊടി സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Press meet, Conference, Press Club, KSMEO press meet conducted
  < !- START disable copy paste -->