city-gold-ad-for-blogger
Aster MIMS 10/10/2023

ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടെ ദുബൈയില്‍ കാസര്‍കോട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

ദുബൈ: (www.kasargodvartha.com 17.07.2019) ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടെ ദുബൈയില്‍ കാസര്‍കോട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കീഴൂര്‍ കടപ്പുറം ശ്രീശൈലത്തില്‍ യോഗീന്ദ്രന്‍ (47) ആണ് മരിച്ചത്. ദുബൈ വിംട്ടി കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ബുധനാഴ്ച രാവിലെ ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട യോഗീന്ദ്രനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ദുബൈ തീരദേശ കോണ്‍ഗ്രസ് സെക്രട്ടറിയും, ഇന്‍കാസ് മെമ്പറും, ദുബൈ- കീഴൂര്‍ പ്രിയദര്‍ശിനി ക്ലബ് പ്രസിഡണ്ടുമായിരുന്നു. പരേതനായ ഗോപാലന്‍- ചന്ദ്രാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രിയങ്ക. മക്കള്‍: തേജസ്, ദര്‍ശിത്ത്. സഹോദരങ്ങള്‍: രാജന്‍, ജയചന്ദ്രന്‍, പങ്കജാക്ഷന്‍, സതീശന്‍, ജയപ്രഭ, ശശികല, കൃഷ്ണവേനി, പരേതനായ ദാസന്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടെ ദുബൈയില്‍ കാസര്‍കോട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kizhur, Dubai, Death, Obituary, Kasaragod native died in Dubai
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL