City Gold
news portal
» » » » » » » » » എന്‍ഡോസള്‍ഫാന്‍ വിഷയത്തെ വീണ്ടും ന്യായീകരിച്ച് കാസര്‍കോട് കലക്ടര്‍; പ്രതിഷേധം ശക്തം, എന്‍ഡോസള്‍ഫാന്‍ കൈകൊണ്ടു തളിച്ചവര്‍ കാസര്‍കോട്ടുണ്ട്, അവര്‍ക്കാര്‍ക്കും അസുഖം വന്നില്ല, എന്‍ഡോസള്‍ഫാന്‍ ദുരിതം കെട്ടുകഥമാത്രമാണെന്നും വെളിപ്പെടുത്തല്‍

കാസര്‍കോട്: (www.kasargodvartha.com 12.07.2019) എന്‍ഡോസള്‍ഫാന്‍ വിഷയത്തെ വീണ്ടും ന്യായീകരിച്ച് കാസര്‍കോട് കലക്ടര്‍ ഡോ. ഡി സജിത് ബാബു. സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം എന്‍ഡോസള്‍ഫാനെ ന്യായീകരിച്ച് രംഗത്തെത്തിയത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണുയരുന്നത്.

നേരത്തെയും എന്‍ഡോസള്‍ഫാന് അനുകൂലമായി കലക്ടര്‍ സംസാരിച്ചതായി ആരോപണമുയര്‍ന്നിരുന്നു. വൈകല്യത്തിന് കാരണം എന്‍ഡോസള്‍ഫാന്‍ ആണെന്നതിന് ശാസ്ത്രീയ തെളിവില്ലെന്ന് വിദ്യാര്‍ത്ഥിയോട് കലക്ടര്‍ പറഞ്ഞതായാണ് ആരോപണമുയര്‍ന്നത്. ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. കലക്ടറെ മാറ്റണമെന്ന ആവശ്യം നിലനില്‍ക്കുമ്പോഴാണ് വീണ്ടും എന്‍ഡോസള്‍ഫാന്‍ വിഷയത്തെ ന്യായീകരിച്ചു അദ്ദേഹം സമകാലികത്തിന് അഭിമുഖം നല്‍കിയത്.

എന്‍ഡോസള്‍ഫാന്‍ കൈകൊണ്ടു തളിച്ച ആളുകള്‍ പോലും കാസര്‍കോട്ട് ഉണ്ടെന്നും അവര്‍ക്കാര്‍ക്കും അസുഖം വന്നിട്ടില്ലെന്നും ആളുകള്‍ കെട്ടുകഥകള്‍ കേട്ട് തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും സജിത് ബാബു പറയുന്നു. 'എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ആരും ശാസ്ത്രത്തെക്കുറിച്ചു സംസാരിക്കുന്നില്ല, ഞാന്‍ അഗ്രിക്കള്‍ച്ചറല്‍ സയന്റിസ്റ്റ് കൂടിയാണ്. അഗ്രിക്കള്‍ച്ചറില്‍ ഡോക്ടറേറ്റ് കഴിഞ്ഞ് ആറര കൊല്ലം കാര്‍ഷിക ശാസ്ത്രം പഠിപ്പിച്ച ഞാന്‍ ഇതുവരെ പഠിച്ചതും പഠിപ്പിച്ചതും തെറ്റാണെന്ന് പറയണോ, അതോ അംബികാസുതന്‍ മാങ്ങാടിനെപ്പോലെയുള്ള സാഹിത്യകാരന്മാര്‍ പറയുന്നത് വിശ്വസിക്കണോ?' എന്നും സജിത് ബാബു ചോദിക്കുന്നു.

നമ്മുടെ ഭരണഘടന പറയുന്നതുതന്നെ ശാസ്ത്രം വളര്‍ത്താനല്ലേ?. അല്ലാതെ സാഹിത്യം വളര്‍ത്താനല്ല. സത്യം മാത്രമേ ജയിക്കാന്‍ പാടുള്ളൂ. ഇവിടെ ലിസ്റ്റുണ്ടാക്കിയ ഡോക്ടര്‍മാരെല്ലാം എന്തു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അതുണ്ടാക്കിയത്? ഞാന്‍ പല ഡോക്ടര്‍മാരോടും സംസാരിച്ചിട്ടുണ്ട്. അവരാരും പൊതുസമൂഹത്തിനു മുന്നില്‍ വന്ന് എന്‍ഡോസള്‍ഫാന്‍കൊണ്ടാണ് അസുഖം ഉണ്ടായത് എന്നു പറയില്ല. ശീലാബതിയെക്കുറിച്ചൊക്കെയുള്ള മംഗളത്തിലൊക്കെ വരുന്ന കഥപോലുള്ളവ കേട്ട് ആളുകള്‍ ആകെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഇവര്‍ പറയുന്ന ഇതേ വിഷം കൈകൊണ്ടു തളിച്ച ആളുകള്‍ ഇവിടെ ഇപ്പോഴുമുണ്ട്. അവര്‍ക്കെന്തുകൊണ്ടാണ് അസുഖം വരാത്തത്? നോവലുകളൊന്നും വായിച്ചു തീരുമാനമെടുക്കാന്‍ പറ്റില്ലല്ലോ. ശാസ്ത്രമാണ് മുന്നോട്ട് പോകേണ്ടത്. ഞാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതുകൊണ്ട് സര്‍ക്കാരിന്റെ അഭിപ്രായമാണ് ഔദ്യോഗികമായി എന്റെ അഭിപ്രായം. പക്ഷേ, ഞാന്‍ ശാസ്ത്രീയതയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സജിത് ബാബു സമകാലികത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, District Collector, കേരള വാര്‍ത്ത, Endosulfan, Endosulfan-victim, Kasaragod Collector again supporting Endosulfan
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date