Join Whatsapp Group. Join now!
Aster MIMS 10/10/2023

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്: ഉപതിരഞ്ഞെടുപ്പ് നീണ്ടുപോകുന്നതിനും കേസ് വൈകുന്നതിനും ഇനി തന്നെ കുറ്റം പറയേണ്ടെന്ന് കെ സുരേന്ദ്രന്‍

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനെതിരെ ആരോപണവുമായി കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇനി കേസ് Kasaragod, Kerala, news, Top-Headlines, Manjeshwaram, K.Surendran, election, K Surendran on Manjeshwaram election case
കാസര്‍കോട്: (www.kasargodvartha.com 05.07.2019) മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനെതിരെ ആരോപണവുമായി കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇനി കേസ് വൈകുന്നതിനും ഉപതിരഞ്ഞെടുപ്പ് നീണ്ടുപോകുന്നതിനും തന്നെ കുറ്റം പറയേണ്ടെന്നാണ് സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. തങ്ങള്‍ക്ക് കോടതി ചിലവ് വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടതാണ് കേസ് നീണ്ടുപോകുന്നതിനിടയാക്കുന്നതെന്ന് സുരേന്ദ്രന്‍ പറയുന്നു. ദൗര്‍ഭാഗ്യകരമായ മുസ്ലിം ലീഗിന്റെ ഈ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ല. ഇനി കേസിന്റെ കാര്യത്തില്‍ ഉത്തരവാദിത്വം തനിക്കല്ല ലീഗിന് മാത്രമാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:
മഞ്ചേശ്വരം തെരഞ്ഞെടുപ്പു കേസില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത് മണ്ഡലത്തിന്റെ വികസന പ്രശ്‌നങ്ങളില്‍ ഒരു എം എല്‍ എ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ജനങ്ങള്‍ അനുഭവിക്കരുതെന്ന സദുദ്ദേശം കരുതി മാത്രമാണ്. അതി സങ്കീര്‍ണമായ നിയമനടപടികളിലൂടെയാണ് കേസ് മുന്നോട്ടുപോയത്. വെറും 89 വോട്ടുകള്‍ക്കാണ് ബി ജെ പി അവിടെ പരാജയപ്പെട്ടത്. എഴുപതോളം കള്ളവോട്ടുകള്‍ അതും ലീഗും സി പി എമ്മും റവന്യൂ പഞ്ചായത്ത് പോലീസ് ഉദ്യോഗസ്ഥരും സംയുക്തമായി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടും ഇതിനോടകം തെളിയിക്കാന്‍ ഈ നിയമനടപടിക്കു സാധിച്ചിട്ടുണ്ട്. അവസാന നിമിഷം കേസ് തെളിയുമെന്നുറപ്പായപ്പോള്‍ കള്ളവോട്ടു ചെയ്ത സാക്ഷികളെ ഒരു കാരണവശാലും ഹാജരാക്കില്ലെന്ന് പ്രതിഭാഗം വാശി പിടിക്കുകയാണുണ്ടായത്. സാക്ഷികളെ ഹാജരാക്കാന്‍ നിരവധി തവണ കോടതി പോലീസ് സഹായം തേടിയിട്ടും പിണറായി വിജയന്റെ പൊലീസ് സഹകരിച്ചില്ല. കേസിലുള്‍പ്പെട്ട നിരവധി ആളുകള്‍ തെരഞ്ഞെടുപ്പു ദിവസം ഗള്‍ഫിലായിരുന്നെന്ന ഇമിഗ്രേഷന്‍ രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടും അവരെ വിസ്തരിക്കാന്‍ അവര്‍ ഹാജരാവാത്തതുകൊണ്ടുമാത്രമാണ് കഴിയാതെ പോയത്. ആ സന്ദര്‍ഭത്തിലാണ് ഇരു കക്ഷികളുടേയും ഉഭയസമ്മതപ്രകാരം കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇന്ന് നിയമ നടപടികള്‍ അവസാനിപ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്ന സന്ദര്‍ഭത്തില്‍ ഉപതെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോവുകയെന്ന തികഞ്ഞ ദുരുദേശത്തോടെ മുസ്ലീം ലീഗ് തങ്ങള്‍ക്കു കോടതി ചെലവുകാശു വേണമെന്ന ബാലിശമായ വാദം കോടതിയില്‍ ഉന്നയിക്കുകയാണുണ്ടായത്. ദൗര്‍ഭാഗ്യകരമായ ഈ നടപടി അംഗീകരിക്കാന്‍ നിര്‍വ്വാഹമില്ല. കേസ് നീണ്ടുപോകുന്നതിന്റേയും ഉപതിരഞ്ഞെടുപ്പ് വൈകുന്നതിന്റേയും ഉത്തരവാദിത്വം ലീഗിനു മാത്രമാണ്. ജനങ്ങള്‍ക്കു വേണ്ടി പരമാവധി വിട്ടുവീഴ്ച ചെയ്തിട്ടും ജനങ്ങളോട് ഒരു ഉത്തരവാദിത്തവുമില്ലാതെ മുസ്ലീം ലീഗ് പെരുമാറുന്നത് ഉപ തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നതുകൊണ്ടുമാത്രമാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Manjeshwaram, K.Surendran, election, K Surendran on Manjeshwaram election case
  < !- START disable copy paste -->