city-gold-ad-for-blogger
Aster MIMS 10/10/2023

പ്രളയ ദുരന്തം: ജില്ലയില്‍ 42 കുടുംബങ്ങള്‍ക്ക് വീട് ലഭിക്കും

കാസര്‍കോ1ട്: (www.kasargodvartha.com 20.07.2019) പ്രളയകാലത്ത് ജില്ലയില്‍ കനത്ത മഴയിലും ദുരിതം വിതച്ച കൊടുങ്കാറ്റിലും കിടപ്പാടം പൂര്‍ണമായും നഷ്ടപ്പെട്ട 42 വീടുകളുടെ പുനര്‍നിര്‍മാണം പുരോഗമിച്ചു വരുന്നു. അതില്‍ സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതി പ്രകാരം ഏഴു വീടുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ട്.

കാസര്‍കോട് താലൂക്കില്‍ രണ്ടും, വെള്ളരിക്കുണ്ടില്‍ നാലും, മഞ്ചേശ്വരത്ത് ഒരു വീടുമാണ് നിര്‍മ്മിച്ചത്. ഓരോ വീടിനും അഞ്ചു ലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ്. നാലു ലക്ഷം രൂപ കെയര്‍ ഹോം പദ്ധതി പ്രകാരവും ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണു ലഭ്യമാക്കിയത്.

35 വീടുകളുടെ നിര്‍മ്മാണത്തില്‍ 12 ഗുണഭോക്താക്കള്‍ക്ക് അര്‍ഹമായ മുഴുവന്‍ തുകയും അനുവദിച്ചിട്ടുണ്ട്. നാല് കുടുംബങ്ങളുടെ സ്ഥലവും വീടും നഷ്ടപ്പെട്ടതില്‍ ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികള്‍ തുടര്‍ന്നു വരികയാണ്. ഭാഗികമായി തകര്‍ന്ന 792 വീടുകള്‍ക്കും അര്‍ഹമായ ധനസഹായം കൈമാറിയിട്ടുണ്ട്. നാശനഷ്ടം നേരിട്ട വീടുകള്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 1,46,40,453 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 3,38,84,200 രൂപയുമാണ് അനുവദിച്ചത്. കൂടാതെ കാര്‍ഷിക മേഖലയിലെ നാശനഷ്ടങ്ങള്‍ക്കും അര്‍ഹമായ തുക അനുവദിച്ചിട്ടുണ്ട്.

പ്രളയ ദുരന്തം: ജില്ലയില്‍ 42 കുടുംബങ്ങള്‍ക്ക് വീട് ലഭിക്കും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, District, House, Flood; House for 42 in Kasaragod District
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL