city-gold-ad-for-blogger
Aster MIMS 10/10/2023

നടക്കാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി റിപോര്‍ട്ട് നല്‍കിയ രഹസ്യാന്വേഷണ വിഭാഗം ഡി വൈ എസ് പി ബാലകൃഷ്ണന്‍ നായര്‍ക്ക് ഡി ജി പിയുടെ ബാഡ്ജ് ഓഫ് ഹോണര്‍

കാസര്‍കോട്: (www.kasargodvartha.com 20.07.2019) നടക്കാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി റിപോര്‍ട്ട് നല്‍കിയ രഹസ്യാന്വേഷണ വിഭാഗം ഡി വൈ എസ് പി പി. ബാലകൃഷ്ണന്‍ നായര്‍ക്ക് ഡി ജി പിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ പുരസ്‌കാരം ലഭിച്ചു. മാവോയിസ്റ്റ് ഭീഷണി സംബന്ധിച്ചും, സാമുദായിക - രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മുന്‍കൂട്ടി പ്രവചിച്ചും നല്‍കിയ റിപോര്‍ട്ട് പരിഗണിച്ചാണ് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പിയായ പി ബാലകൃഷ്ണന്‍ നായര്‍ക്ക് ബാഡ്ജ് ഓഫ് ഹോണര്‍ ലഭിച്ചിരിക്കുന്നത്.

നേരത്തെയും ഡിജിപിയുടെ  ബാഡ്ജ് ഓഫ് ഹോണര്‍ ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. പോലീസ് സര്‍വീസില്‍ ഇതുവരെയായി അമ്പതില്‍പ്പരം ഗുഡ് സര്‍വീസ് എന്‍ട്രിയും പി. ബാലകൃഷ്ണന്‍ നായര്‍ക്ക് ലഭിച്ചിരുന്നു. ഇതിനൊപ്പം വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലും കഴിഞ്ഞ വര്‍ഷം ലഭിച്ചിരുന്നു. പാലക്കുന്ന് സ്വദേശിയാണ് ബാലകൃഷ്ണന്‍ നായര്‍.

2003 ല്‍ സബ് ഇന്‍പെക്ടറായി ജോലിയില്‍ പ്രവേശിച്ച ബാലകൃഷ്ണന്‍ നായര്‍ ആലുവ, ഓച്ചിറ, കരുനാഗപ്പള്ളി, വളപട്ടണം തുടങ്ങിയ സ്റ്റേഷനുകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. മോഷണമടക്കം നിരവധി തെളിയാത്ത കേസുകള്‍ക്ക് തുമ്പുണ്ടാക്കിയാണ് പോലീസ് സേനക്കകത്ത് ശ്രദ്ധേയനായത്. സര്‍ക്കാരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്ന വിവിധ തരത്തിലുള്ള അംഗീകാരം കൂടുതല്‍ കര്‍മ്മ നിരതനാക്കാനും, ആവേശത്തോടെ നീതി നിര്‍വ്വഹണം നടത്താനും പ്രചോദനം നല്‍കുന്നതായും സേനയോടും, പൊതു സമൂഹത്തിനുമോടുള്ള കടപ്പാടും  വര്‍ദ്ധിച്ചു വരുന്നതായും അദ്ദേഹം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

വളപട്ടണം സബ് ഇന്‍സ്‌പെക്ടറായിരിക്കുന്ന വേളയിലാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടരായി വെള്ളരിക്കുണ്ടില്‍ നിയമിതനാകുന്നത്. ആ കാലയളവിലാണ് പ്രമാദമായ പെരിയ ഗ്രാമീണ ബാങ്ക് കവര്‍ച്ചാ കേസിന്റെ ചുമതലയും പ്രതികളെ പിടികൂടാനുമായത്. തുടര്‍ന്ന് കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ ടൗണ്‍, വളപട്ടണം, കാസര്‍കോട് ടൗണ്‍, വിജിലന്‍സ് വിഭാഗം തുടങ്ങിയ മേഖലയില്‍ സേവനം അനുഷ്ഠിച്ചു. പള്ളിക്കര മാരുതി ഫൈനാന്‍സ്, റിഷാദ് വധം, ഉപേന്ദ്ര വധം തുടങ്ങിയ പ്രമാദമായ കേസുകളുടെ അന്വേഷണ സംഘത്തിലും ബാലകൃഷ്ണന്‍ നായരുടെ സേവനം ഉണ്ടായിരുന്നു.

വളപട്ടണം ടൗണില്‍ വെച്ച് തമിഴ്‌നാട് സ്വദേശിയായ ഒരാളെ കൊന്ന കേസിലും, നാറാത്ത് ബോംബു കേസിലും, വളപട്ടണം ബേങ്ക് കവര്‍ച്ചാ കേസിലേയും പ്രതികളെ പിടികൂടിയത് ഇദ്ദേഹമാണ്. തുടര്‍ന്നാണ് കാസര്‍കോട് വിജിലന്‍സ് ഡി വൈ എസ് പിയായി നിയമനം ലഭിച്ചത്. ഇതിനുള്ള പ്രധാനമായ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് സി ഐ ആയിരിക്കവേ നടത്തിയ നിരവധി അഴിമതി കേസുകള്‍ക്കു തുമ്പുണ്ടാക്കിയതാണ്. 2017 മുതല്‍ രഹസ്യാന്വേഷണ വിഭാഗം ഡി വൈ എസ് പിയായി സേവനമനുഷ്ടിക്കുന്നു.

നടക്കാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി റിപോര്‍ട്ട് നല്‍കിയ രഹസ്യാന്വേഷണ വിഭാഗം ഡി വൈ എസ് പി ബാലകൃഷ്ണന്‍ നായര്‍ക്ക് ഡി ജി പിയുടെ ബാഡ്ജ് ഓഫ് ഹോണര്‍



Keywords:  Kasaragod, Kerala, news, Top-Headlines, DYSP, Police, Badge of Honor for DYSP P Balakrishnan Nair
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL