city-gold-ad-for-blogger
Aster MIMS 10/10/2023

മല്‍പെ ബീച്ചില്‍ കുളിക്കാനിറങ്ങിയ 19കാരന്‍ കടലില്‍ മുങ്ങിമരിച്ചു

മംഗളൂരു: (www.kasargodvartha.com 14.07.2019) മല്‍പെ ബീച്ചില്‍ കുളിക്കാനിറങ്ങിയ 19കാരന്‍ കടലില്‍ മുങ്ങിമരിച്ചു. ചന്നപട്ടണം സ്വദേശി ദീപക് (19) ആണ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവം.

മഡിക്കേരി, ഉഡുപ്പി തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ദീപക് ഉള്‍പ്പെട്ട 13 അംഗ സംഘം. ഉഡുപ്പിയിലെത്തിയ ഇവര്‍ മല്‍പെ ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങാന്‍ ശ്രമിച്ചെങ്കിലും കടല്‍ പ്രക്ഷുബ്ധമായതിനാല്‍ അധികൃതര്‍ തടഞ്ഞിരുന്നു. എന്നാല്‍ പോലീസിന്റെയും ലൈഫ് ഗാര്‍ഡ് ജീവനക്കാരുടെയും നിര്‍ദേശം വകവെക്കാതെ കടലില്‍ ഇറങ്ങിയ ദീപക് തിരയില്‍ പെട്ട് കാണാതാവുകയായിരുന്നു.

കടല്‍ പ്രക്ഷുബ്ധമായിരുന്നതിനാല്‍ മൃതദേഹം കണ്ടെത്താന്‍ വളരെയധികം പ്രയാസപ്പെടേണ്ടിവന്നുവെന്ന് മല്‍പെ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മല്‍പെ ബീച്ചില്‍ കുളിക്കാനിറങ്ങിയ 19കാരന്‍ കടലില്‍ മുങ്ങിമരിച്ചു

Keywords:  Mangalore, Karnataka, news, Drown, Death, Sea, Top-Headlines, 19-year-old from Channapatna drowns at Malpe beach. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL