Join Whatsapp Group. Join now!
Aster MIMS 10/10/2023

സംസ്ഥാനത്തെ 102 സി ഐമാരെ സ്ഥലംമാറ്റി നിയമിച്ചു

സംസ്ഥാനത്തെ 102 സിഐമാരെ സ്ഥലംമാറ്റിക്കൊണ്ട് ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു. കോഴിക്കോട് സിറ്റി ട്രാഫിക്കിലെ സി ഐ കെ Kasaragod, Kerala, news, Top-Headlines, Police, Transfer for 102 CIs
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.06.2019) സംസ്ഥാനത്തെ 102 സിഐമാരെ സ്ഥലംമാറ്റിക്കൊണ്ട് ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു. കോഴിക്കോട് സിറ്റി ട്രാഫിക്കിലെ സി ഐ കെ വിനോദ്കുമാറിനെ ഹൊസ്ദുര്‍ഗിലും, ഹൊസ്ദുര്‍ഗില്‍ നിന്നും എം പി വിനീഷിനെ കോഴിക്കോട് കോടഞ്ചേരിയിലേക്കും മാറ്റി നിയമിച്ചു. കാസര്‍കോട് കാറഡുക്ക സ്വദേശിയാണ് ഹൊസ്ദുര്‍ഗില്‍ പുതുതായി നിയമിതനായ കെ വിനോദ്കുമാര്‍. പഴയങ്ങാടി സി ഐ എം എ മാത്യുവാണ് പുതിയ നീലേശ്വരം സിഐ. കാഞ്ഞങ്ങാട് സൗത്ത് ഐങ്ങോത്ത് സ്വദേശിയാണ്. നീലേശ്വരത്തു നിന്നും സുഭാഷ് പരങ്ങനെ തളിപ്പറമ്പിലേക്ക് മാറ്റി.

രാജപുരത്തു നിന്നും പി സുനില്‍കുമാറിനെ ചൊക്ലിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും ബാബു പെരിങ്ങോത്തിനെ രാജപുരത്തും, ചന്തേരയില്‍ നിന്നും എം എ സുഭാഷിനെ വയനാട് വെള്ളമുണ്ടയിലും, കോടഞ്ചേരിയില്‍ നിന്നും കെ പി സുരേഷ്ബാബുവിനെ ചന്തേരയിലും, ഷൊര്‍ണൂരില്‍ നിന്നും എന്‍ ഒ സിബിയെ വെള്ളരിക്കുണ്ടിലും, ചൊക്ലിയില്‍ നിന്നും പി നാരായണനെ ബേക്കലിലും, ബേക്കലില്‍ നിന്നും വി വി രതീഷിനെ ചക്കരക്കല്ലിലും നിയമിച്ചു. തലശേരിയില്‍ നിന്ന് വി കെ വിശ്വംഭരനെ കാസര്‍കോട് വിജിലന്‍സിലേക്ക് മാറ്റി.
വളപട്ടണത്തുനിന്നും വി വി മനോജിനെ വിദ്യാനഗറിലും വിദ്യാനഗറില്‍ നിന്നും എ കുട്ടികൃഷ്ണനെ ഇരിട്ടിയിലും കുമ്പളയില്‍ നിന്നും എം കൃഷ്ണനെ വളപട്ടണത്തും, നാദാപുരത്തു നിന്ന് രാജീവന്‍ വലിയവളപ്പിനെ കുമ്പളയിലും തളിപ്പറമ്പില്‍ നിന്നും എ അനില്‍കുമാറിനെ കാസര്‍കോട്ടും, കാസര്‍കോട്ട് നിന്ന് കെ പ്രദീപനെ കണ്ണൂര്‍ ടൗണിലും നിയമിച്ചു.

ആദൂരില്‍ നിന്നും എ വി ജോണിനെ കോഴിക്കോട് വളയത്തും, നാദാപുരത്തു നിന്നും കെ പ്രേംസദനെ ആദൂരിലും നിയമിച്ചു. മാവൂരില്‍ നിന്നും പി കെ ധനഞ്ജയബാബുവിനെ പയ്യന്നൂരും നിയമിച്ചു. തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ നിന്നും ടി ഉത്തംദാസിനെ ബേഡകത്തും, ബേഡകത്തു നിന്നും സത്യനാഥിനെ കോഴിക്കോട് എടച്ചേരിയിലും മാറ്റി നിയമിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Police, Transfer for 102 CIs
  < !- START disable copy paste -->