Join Whatsapp Group. Join now!
Aster MIMS 10/10/2023

എറണാകുളത്ത് 'നിപ'യെന്ന് സോഷ്യല്‍ മീഡയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജം; സ്ഥിരീകരിച്ചിട്ടില്ല, ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി കെ കെ ശൈലജ

എറണാകുളത്ത് 'നിപ'യെന്ന് സോഷ്യല്‍ മീഡയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി Kerala, news, Kochi, Top-Headlines, No Nipah threat in Ernakulam
കൊച്ചി: (www.kasargodvartha.com 02.06.2019) എറണാകുളത്ത് 'നിപ'യെന്ന് സോഷ്യല്‍ മീഡയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. നിപ ലക്ഷണങ്ങളുമായി വരുന്ന രോഗികളെ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കാറുണ്ട്. എന്നാല്‍ എറണാകുളത്ത് നിപ സ്ഥിരീകരിച്ചിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയും അറിയിച്ചു. ജനങ്ങള്‍ക്കിടയില്‍ ആശങ്കയും ഭീതിയും പരത്തുന്നതില്‍ നിന്നും ബന്ധപ്പെട്ടവര്‍ വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Kochi, Top-Headlines, No Nipah threat in Ernakulam
  < !- START disable copy paste -->