Join Whatsapp Group. Join now!
Aster MIMS 10/10/2023

നിപ: കാസര്‍കോട്ട് ആരും നിരീക്ഷണത്തിലില്ല, അടിയന്തിരഘട്ടം വന്നാല്‍ ജനറല്‍ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറക്കും, രോഗലക്ഷണവുമായി എത്തിയാല്‍ ഉടന്‍ വിവരമറിയിക്കണം

സംസ്ഥാനത്ത് വീണ്ടും നിപ സംശയത്തെ തുടര്‍ന്ന് എല്ലാ ജില്ലകളിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് Kasaragod, Kerala, news, Top-Headlines, hospital, Trending, Nipah; High alert in all districts
കാസര്‍കോട്: (www.kasargodvartha.com 04.06.2019) സംസ്ഥാനത്ത് വീണ്ടും നിപ സംശയത്തെ തുടര്‍ന്ന് എല്ലാ ജില്ലകളിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. എറണാകുളത്തും തൃശൂരിലും ഒഴികെ മറ്റെവിടെയും ആരും നിരീക്ഷണത്തിലില്ല. കാസര്‍കോട്ട് അടിയന്തിര ഘട്ടംവന്നാല്‍ ജനറല്‍ ആശുപത്രിയിലും കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറക്കും.

പെട്ടെന്നുള്ള ചുമ, കടുത്ത പനി, ശ്വാസകോശ രോഗങ്ങള്‍ എന്നിവയുമായി രോഗികള്‍ എത്തുന്നുണ്ടെങ്കില്‍ അറിയിക്കണമെന്ന് സ്വകാര്യ ആശുപത്രികളിലേക്കുള്‍പെടെ സന്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ജില്ലകളിലെയും മെഡിക്കല്‍ കോളജ് ജീവനക്കാരുടെ അവധിക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചികിത്സാ സൗകര്യത്തിനായി ഓരോ വിഭാഗങ്ങള്‍ക്കും പ്രത്യേക ചുമതലകള്‍ നല്‍കി.

ആവശ്യമെങ്കില്‍ വിവിധ വിഭാഗങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കും. ദേശീയ ആരോഗ്യ മിഷനിലെ ജീവനക്കാരെയും നിയോഗിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, hospital, Trending, Nipah; High alert in all districts
  < !- START disable copy paste -->