Join Whatsapp Group. Join now!
Aster MIMS 10/10/2023

ഹജ്ജ്: തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടാന്‍ പുതിയ പദ്ധതി, മിനയില്‍ ബഹുനില തമ്പുകള്‍ സ്ഥാപിച്ചു

ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടാന്‍ പുതിയ പദ്ധതി. വിഷന്‍ 2030ന്റെ ഭാഗമായാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി Makha, Saudi Arabia, Gulf, news, Hajj, Multi store tents to be tried this time in Hajj at Mina.
മക്ക: (www.kasargodvartha.com 28.06.2019) ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടാന്‍ പുതിയ പദ്ധതി. വിഷന്‍ 2030ന്റെ ഭാഗമായാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി മിനയില്‍ ബഹുനില തമ്പുകള്‍ സ്ഥാപിച്ചു. രണ്ട് നിലയുള്ള തമ്പ് വഴി കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ തീര്‍ത്ഥാടകരെ ഉള്‍ക്കൊള്ളിക്കാനാകും. അറബ് രാജ്യങ്ങള്‍ക്കായുള്ള മുതവ്വഫിന് കീഴിലാണ് ഈ വര്‍ഷം ബഹുനില തമ്പ് പരീക്ഷണം. ആദ്യമായാണ് ഹജ്ജിന് ബഹുനില തമ്പുകളൊരുക്കുന്നത്.

തീപിടിക്കാത്ത ബഹുനില ടെന്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. താഴത്തെ നില തൊഴിലാളികള്‍ക്കും ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷിക്കുന്നതിനും ഉപയോഗപ്പെടുത്തും. മുകളിലെ നില തീര്‍ത്ഥാടകരുടെ താമസത്തിനും. ഇതോടെ ഓരോ തമ്പിലും എട്ട് തീര്‍ത്ഥാടകര്‍ക്ക് കൂടി അധിക താമസ സൗകര്യം ലഭിക്കും. എളുപ്പത്തില്‍ മാറ്റി സ്ഥാപിക്കാനാകും വിധമാണ് തമ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Makha, Saudi Arabia, Gulf, news, Hajj, Multi store tents to be tried this time in Hajj at Mina.