Join Whatsapp Group. Join now!
Aster MIMS 10/10/2023

മംഗളൂരുവിലേക്കുള്ള കെ എസ് ആര്‍ ടി സി ചാര്‍ജ് വര്‍ദ്ധനവ് അനധികൃതം, കേരള സര്‍ക്കാര്‍ പാവങ്ങളുടെ മേല്‍ വന്‍ സാമ്പത്തിക ബാധ്യത വരുത്തുന്നു, പിന്‍വലിച്ചില്ലെങ്കില്‍ പ്രതിഷേധ പരിപാടികളുമായി രംഗത്തിറങ്ങും: അഡ്വ കെ ശ്രീകാന്ത്

യാതൊരു മുന്നറിയിപ്പുകളും നല്‍കാതെ നിയമങ്ങള്‍ ലംഘിച്ച് മംഗളൂരു റൂട്ടില്‍ കെ എസ് ആര്‍ ടി സി ബസുകളുടെ ചാര്‍ജ് വര്‍ദ്ധിപ്പിച്ചത് അനധികൃതമാണെന്ന് Kasaragod, Kerala, news, Mangalore, Top-Headlines, BJP, Adv. Shrikanth on KSRTC charge hike
കാസര്‍കോട്: (www.kasargodvartha.com 02.06.2019) യാതൊരു മുന്നറിയിപ്പുകളും നല്‍കാതെ നിയമങ്ങള്‍ ലംഘിച്ച് മംഗളൂരു റൂട്ടില്‍ കെ എസ് ആര്‍ ടി സി ബസുകളുടെ ചാര്‍ജ് വര്‍ദ്ധിപ്പിച്ചത് അനധികൃതമാണെന്ന് ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് ആരോപിച്ചു. കാസര്‍കോട് നിന്നും മംഗളൂരു കേരള എസ് ആര്‍ ടി സി 53 നിന്നും 56 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. കര്‍ണാടക എസ് ആര്‍ ടി സി മംഗളൂരുവില്‍ നിന്നും ചൗക്കി വരെ ഒരു രൂപയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അശാസ്ത്രീയമായ ചാര്‍ജ് വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. സാധാരണക്കാര്‍ക്കൊപ്പം നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ പാവങ്ങളുടെ മേല്‍ വന്‍ സാമ്പത്തിക ബാധ്യത വരുത്തിക്കൊണ്ട് ഭീമമായ ചാര്‍ജ് വര്‍ദ്ധനവാണ് ഈ റൂട്ടില്‍ നടപ്പാക്കിയിരിക്കുന്നതെന്നും ശ്രീകാന്ത് കുറ്റപ്പെടുത്തി.

അതിര്‍ത്തി ജില്ലയായ കാസര്‍കോട് നിവാസികള്‍ക്ക് ഏറെ ദുരിതമാണ് ഇതുവഴി ഉണ്ടാവുക. പിന്നോക്ക ജില്ലയായ കാസര്‍കോട് നിന്നും ആരോഗ്യ- വിദ്യാഭ്യാസം തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്കായി ദിനംപ്രതി ആയിരക്കണക്കിന് പേരാണ് മംഗളൂരുവിനെ ആശ്രയിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉള്‍പ്പടെ പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് പോയി വരാന്‍ കെ എസ് ആര്‍ ടി സിയുടെ ഈ ചാര്‍ജ് വര്‍ദ്ധനവ് വന്‍ സാമ്പത്തിക ബുദ്ധിമുട്ടിന് ഇടയാക്കും. ഇതുമൂലം അവരുടെ തുടര്‍ചികിത്സ പോലും പ്രതിസന്ധിയിലാക്കുന്ന അവസ്ഥയിലേക്കാണ് കേരള സര്‍ക്കാര്‍ ജനങ്ങളെ എത്തിക്കുന്നതെന്നും ശ്രീകാന്ത് ആരോപിച്ചു.

കെ എസ് ആര്‍ ടി സി ബസുകളുടെ ഈ അനധികൃതമായ ചാര്‍ജ്ജ് വര്‍ദ്ധന അടിയന്തിരമായി പിന്‍വലിച്ചില്ലെങ്കില്‍ വന്‍ പ്രതിഷേധ പരിപാടികളുമായി ബി ജെ പി ജില്ലാ നേതൃത്വം രംഗത്തിറങ്ങുമെന്ന് പ്രസിഡന്റ് അഡ്വ കെ ശ്രീകാന്ത് പ്രസ്താവനയില്‍ അറിയിച്ചു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Mangalore, Top-Headlines, BJP, Adv. Shrikanth on KSRTC charge hike
  < !- START disable copy paste -->