Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉണ്ണിത്താന്റെ വിജയം; കാസര്‍കോട്ട് കോണ്‍ഗ്രസിന്റെ പ്രതാപകാലം തിരിച്ചുവരുന്നു

കാസര്‍കോട് നിയോജകമണ്ഡലത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉജ്ജ്വല വിജയം നേടിയത് കോണ്‍ഗ്രസിന്റെ പ്രതാപകാലം Kasaragod, Kerala, news, Top-Headlines, Congress, winner, election, Trending, Unnithan's win will be make congress stronger in Kasaragod
കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്

കാസര്‍കോട്: (www.kasargodvartha.com 24.05.2019) കാസര്‍കോട് നിയോജകമണ്ഡലത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉജ്ജ്വല വിജയം നേടിയത് കോണ്‍ഗ്രസിന്റെ പ്രതാപകാലം തിരിച്ചുവരുന്നതിന് കാരണമാകുമെന്ന് പാര്‍ട്ടി നേതാക്കള്‍ വിലയിരുത്തുന്നു. ഒരു കാലത്ത് രണ്ട് എം എല്‍ എമാരും എം പിയുമുണ്ടായിരുന്ന കോണ്‍ഗ്രസ് പിന്നീട് ജില്ലയില്‍ പ്രതാപം നഷ്ടപ്പെട്ട് തകര്‍ച്ചയുടെ വക്കിലായിരുന്നു. ഉദുമ, കാഞ്ഞങ്ങാട് നിയമസഭ മണ്ഡലത്തിലെ എം എല്‍ എ സ്ഥാനവവും എം പി സ്ഥാനവുമാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. പിന്നീട് രണ്ട് നിയമസഭ മണ്ഡലങ്ങളും ലോക്‌സഭ മണ്ഡലവും സി പി എമ്മും എല്‍ ഡി എഫും കുത്തകയാക്കി മാറ്റിയിരിക്കുകയായിരുന്നു.


ഇടത് കോട്ടകളില്‍ പോലും കയറി ഉണ്ണിത്താന്‍ നേടിയ ഉജ്ജ്വല വിജയം കോണ്‍ഗ്രസിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ആദ്യചവിട്ടുപടിയായാണ് പാര്‍ട്ടി നേതൃത്വം കാണുന്നത്. അതേസമയം കണ്ണൂര്‍ ജില്ലയിലെ കല്യാശേരി, പയ്യന്നൂര്‍ മണ്ഡലത്തിലും മുന്നേറ്റമുണ്ടാക്കാന്‍ ഉണ്ണിത്താന്റെ വിജയം സഹായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു. ജില്ലയില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ കരുത്തനായ ഒരു നേതാവ് കോണ്‍ഗ്രസിനില്ലാത്തതാണ് പലപ്പോഴും പാര്‍ട്ടിയുടെ അപജയത്തിന് കാരണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ വിമര്‍ശനമുണ്ടായിരുന്നു. ഗ്രൂപ്പിന്റെ അതിപ്രസരവും കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് ഭരണം യു ഡി എഫിന് ലഭിച്ചിരുന്നു. നാല് വീതം സീറ്റുകളാണ് കോണ്‍ഗ്രസിനും മുസ്ലിംലീഗിനും ലഭിച്ചത്. പ്രസിഡണ്ട് സ്ഥാനം പങ്കുവെക്കാനായിരുന്നു ധാരണ. എന്നാല്‍ പിന്നീട് പാര്‍ട്ടിക്കുളളിലെ ഗ്രൂപ്പ് തര്‍ക്കവും നീരസവും കാരണം അവകാശപ്പെട്ട പ്രസിഡണ്ട് സ്ഥാനം ലഭിക്കാതിരുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ മുറുമുറുപ്പിനും കാരണമായിരുന്നു. ലീഗിന് കോണ്‍ഗ്രസ് കീഴടങ്ങുന്നുവെന്ന ആക്ഷേപം ശക്തമാകാനും ഇത് കാരണമായിരുന്നു. ഇതെല്ലാം കൊണ്ടുതന്നെ പാര്‍ട്ടി ദുര്‍ബലമായ അവസ്ഥയിലായിരുന്നുവെങ്കിലും സി പി എം പോലുള്ള ഒരു പാര്‍ട്ടിയോട് പൊരുതാന്‍ ശക്തനായ നേതാവ് മത്സരിക്കാനെത്തിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തിലായിരുന്നു.

കല്യോട്ടുണ്ടായ ഇരട്ടക്കൊലയും കോണ്‍ഗ്രസിന് വലിയ രീതിയിലുള്ള മുന്നേറ്റമുണ്ടാക്കാന്‍ സഹായകമായിരുന്നു. കൊലപാതക രാഷ്ട്രീയത്തെ എല്ലാ രീതിയിലും പ്രതിരോധിക്കാന്‍ കഴിഞ്ഞുവെന്നതിന് തെളിവാണ് ഉണ്ണിത്താന്റെ ഈ മിന്നുന്ന വിജയമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉണ്ണിത്താന്‍ പ്രചരണം തുടങ്ങിയതു തന്നെ കല്യോട്ടെ അമ്മമാരില്‍ നിന്നും തിരഞ്ഞെടുപ്പിന് കെട്ടിവെക്കാനുള്ള ഫണ്ട് സ്വീകരിച്ചുകൊണ്ടായിരുന്നു. ജയിച്ചുകഴിഞ്ഞപ്പോഴും ഉണ്ണിത്താന്‍ ആദ്യമെത്തിയത് കല്യോട്ടെ അമ്മമാരെയും കൊലക്കിരയായ രക്തസാക്ഷികളുടെ മാതാപിതാക്കളെയും കാണാനായിരുന്നു. എം പി എന്ന നിലയില്‍ ഉണ്ണിത്താന്റെ പ്രവര്‍ത്തന മികവില്‍ ആര്‍ക്കും സംശയമില്ല. എല്ലാ വിഭാഗം ജനങ്ങളെയും തുല്യരായി കണ്ട് വികസന വിപ്ലവം അദ്ദേഹത്തിന് സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ അത് തുടര്‍ന്നുള്ള തിരഞ്ഞെടുപ്പുകളിലും ഉണ്ണിത്താനും കോണ്‍ഗ്രസിനും സഹായമാകുമെന്നതില്‍ സംശയമില്ല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Congress, winner, election, Trending, Unnithan's win will be make congress stronger in Kasaragod
  < !- START disable copy paste -->