മണല്‍ കടത്തിയ കാര്‍ പിടികൂടിയതിന് പിന്നാലെ എയ്ഡ്പോസ്റ്റിലെത്തിയ ഗുണ്ടാസംഘം പോലീസിനെ ഭീഷണിപ്പെടുത്തി; നിങ്ങള്‍ക്ക് വെടിവെയ്ക്കാന്‍ കളക്ടറുടെ ഓര്‍ഡര്‍ വേണം, എന്നാല്‍ തങ്ങള്‍ക്കത് വേണ്ടെന്ന് യുവാക്കള്‍; യുവാവിന്റെ വീട് റെയ്ഡ് ചെയ്ത പോലീസ് തോക്ക് പിടികൂടി

മണല്‍ കടത്തിയ കാര്‍ പിടികൂടിയതിന് പിന്നാലെ എയ്ഡ്പോസ്റ്റിലെത്തിയ ഗുണ്ടാസംഘം പോലീസിനെ ഭീഷണിപ്പെടുത്തി; നിങ്ങള്‍ക്ക് വെടിവെയ്ക്കാന്‍ കളക്ടറുടെ ഓര്‍ഡര്‍ വേണം, എന്നാല്‍ തങ്ങള്‍ക്കത് വേണ്ടെന്ന് യുവാക്കള്‍; യുവാവിന്റെ വീട് റെയ്ഡ് ചെയ്ത പോലീസ് തോക്ക് പിടികൂടി

മേല്‍പ്പറമ്പ്: (www.kasargodvartha.com 14.05.2019) മണല്‍ക്കടത്ത് കാര്‍ പിടികൂടിയതിന് പിന്നാലെ എയ്ഡ്‌പോസ്റ്റിലെത്തിയ നാലംഗ ഗുണ്ടാസംഘം പോലീസിനെ ഭീഷണിപ്പെടുത്തി. തങ്ങളോട് കളിക്കേണ്ടെന്നും വെടിവെക്കാന്‍ തങ്ങള്‍ക്ക് കളക്ടറുടെ ഓര്‍ഡര്‍ വേണ്ടെന്നുമായിരുന്നു യുവാക്കളുടെ ഭീഷണി. പിന്നാലെ യുവാവിന്റെ വീട് റെയ്ഡ് ചെയ്ത് മേല്‍പ്പറമ്പ് പോലീസ് തോക്ക് പിടികൂടി. ചെമ്പരിക്ക സ്വദേശി ഷംസീറി(22)ന്റെ വീട് റെയ്ഡ് ചെയ്താണ് പോലീസ് തോക്ക് പിടിച്ചെടുത്തത്.

 
കഴിഞ്ഞദിവസം മേല്‍പ്പറമ്പ് പോലീസ് ചെമ്പരിക്കയില്‍ നിന്ന് മണല്‍ കടത്തുന്ന കാര്‍ പിടികൂടിയിരുന്നു. പിന്നാലെ കീഴൂരിലെ പോലീസ് എയ്ഡ്‌പോസ്റ്റിലെത്തിയ ഷംസീറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം മണല്‍ ലോറി പിടികൂടിയതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. തങ്ങള്‍ക്ക് ഷൂട്ടാക്കാന്‍ കളക്ടറുടെ ഓര്‍ഡറൊന്നും വേണ്ടെന്നായിരുന്നു ഇവരുടെ ഭീഷണി.

ഈ സംഭവത്തിന് പിന്നാലെ ഷംസീര്‍ ഒരു സുഹൃത്തിനെ തോക്ക് കാണിച്ചതായി പോലീസിന് രഹസ്യ വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് വീട് റെയ്ഡ് ചെയ്തത്. മേല്‍പ്പറമ്പ് എസ് ഐ സഞ്ജയ്കുമാർ, അഡീ. എസ് ഐ ഷീജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും കേസെടുത്ത് റിമാന്‍ഡ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kasaragod, News, Melparamba, Police, Seized, Threatened, Threat Against Police; Police seized gun in Raid in Youngster's House