അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

ഹൊസങ്കടി: (www.kasargodvartha.com 11.05.2019) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോളജ് വിദ്യാര്‍ത്ഥിനി മരിച്ചു. ഹൊസങ്കടി ഏര്‍മൂടിലെ മൊയ്തീന്‍- മൈമൂന ദമ്പതികളുടെ മകള്‍ മറിയം മുസൈദ റാസി (18)യാണ് മരിച്ചത്. മഞ്ചേശ്വരം ഇഖ്റഅ് കോളേജിലെ വിദ്യാര്‍ത്ഥിനിയാണ്.

മാസങ്ങളായി അസുഖത്തെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ട് കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. റമീസ് ഏക സഹോദരനാണ്.


Keywords: Hosangadi, Kerala, news, Death, Obituary, Student, Student died after illness
  < !- START disable copy paste -->
Previous Post Next Post